‘മദര്‍ ഓഫ് ഓള്‍ ഡീല്‍സ്‌ കാരാറില്‍ ഒപ്പിട്ട് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും; കാറുകള്‍ക്ക് അടക്കം കുത്തനെ വില കുറയും

ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ട് ഇന്ത്യ. കരാറിനെ മദര്‍ ഓഫ് ഓള്‍ ഡീല്‍സ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചപ്പോള്‍ ചരിത്ര മുഹൂര്‍ത്തമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ വിശേഷണം. വ്യാപാര കരാറിന് പുറമേ പ്രതിരോധ സുരക്ഷാ കരാറും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചു. യൂറോപ്യന്‍ യൂണിയന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് കരാര്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.

200 കോടി ആളുകളെ ബാധിക്കുന്ന കരാറിലാണ് ഒപ്പുവച്ചത്. കരാര്‍ അനുസരിച്ച് കാറുകള്‍ അടക്കം യൂറോപ്പില്‍ നിന്നുള്ള പല ഉത്പന്നങ്ങള്‍ക്കും വില കുത്തനെ കുറയും. പാസ്ത, ചോക്ലേറ്റ് എന്നിവയുള്‍പ്പെടെയുള്ള സംസ്‌കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂര്‍ണ്ണമായും ഒഴിവാക്കിയേക്കും. വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറഞ്ഞേക്കുമെന്നാണ് അറിയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page