കുമ്പള, കളത്തൂരിലെ വീടുകൊള്ള: 7 വിരലടയാളങ്ങള്‍ ലഭിച്ചു; പൊലീസ് നായ മണം പിടിച്ചോടിയ സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു
കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കളത്തൂര്‍, പഞ്ചിക്കല്ലിലെ ബിസിനസുകാരന്റെ വീട്ടില്‍ നിന്നു ഒന്‍പതു പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയും കൊള്ളയടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബംഗ്‌ളൂരുവില്‍ ബിസിനസ് നടത്തുന്ന യു കെ യൂസഫിന്റെ വീട്ടില്‍ ശനിയാഴ്ച സന്ധ്യയ്ക്കും ഞായറാഴ്ച രാവിലേയ്ക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. യൂസഫിന്റെ ഭാര്യയും മക്കളും വീടു പൂട്ടി ബന്ധുവീട്ടില്‍ പോയപ്പോഴായിരുന്നു കവര്‍ച്ച. വിരലടയാള വിദഗ്ദ്ധര്‍, വീട്ടിലും കുത്തി തുറന്ന നിലയില്‍ കാണപ്പെട്ട അലമാരകളിലും നടത്തിയ പരിശോധനയില്‍ …