കുമ്പള: ശാന്തിപ്പള്ള മുതല്‍ ഭാസ്കര നഗര്‍ വരെ റോഡ് സൈഡുകളില്‍ കുന്നുകൂടിക്കൊണ്ടിരുന്ന ജൈവ-പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭാസ്കരനഗര്‍ നവോദയ സ്പോര്‍ട്സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. ഓരോ ക്ലബ്ബുകളും നവോദയ സ്പോര്‍ട്സ് ക്ലബ്ബിനെ മാതൃകയാക്കാന്‍ തയ്യാറായാല്‍ മാലിന്യത്തില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യ ഭീഷണിയില്‍ നിന്നും നാടിനെ മോചിപ്പിക്കാനാവുമെന്നു ക്ലബ്ബ് പ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. നാടിന്റെ ആരോഗ്യത്തിനു മുന്നിട്ടിറങ്ങിയ ക്ലബ്ബിന്റെ മാതൃകാപരമായ നിലപാടിനെ പഞ്ചായത്ത് പ്രസിഡന്റ് വി.പി അബ്ദുല്‍ ഖാദര്‍ ഹാജി അഭിനന്ദിച്ചു.
നാട്ടിലെ മുഴുവന്‍ ജനങ്ങളും പ്രായഭേദമില്ലാതെ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളോടു സഹകരിച്ചു. സ്ത്രീകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. വീട്ടിലെയും കടകളിലെയും മാര്ക്കറ്റുകളിലെയുമൊക്കെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഈ ഭാഗത്ത് റോഡ് വശങ്ങളില് ഭീഷണി ഉയര്‍ത്തിയിരുന്നു. അവയെല്ലാം ക്ലബ്ബ് പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നു നീക്കം ചെയ്തു. നാടിനെ ശുചിയായി സംരക്ഷിക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങണമെന്നു ക്ലബ്ബ് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചു. വൃത്തിയായ റോഡ് ഇപ്പോള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു.
ശുചീകരണം: മാതൃകയായി ഭാസ്കരനഗര്‍ നവോദയ സ്പോര്‍ട്സ് ക്ലബ്ബ്
- Local News
- Reading Time: < 1 minute

Subscribe
Login
0 Comments
Oldest
Newest
Most Voted
RELATED NEWS

ഓപ്പറേഷന് തൂഫാന്: മധൂര്‍, പട്ളക്കുന്നില് എം ഡി എം എ യുമായി യുവാവ് അറസ്റ്റില്‍
Sunday, 30 August 2026, 12:48

ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനവും തൊഴിൽ പരിശീലനവും ആരംഭിക്കുന്നു
Sunday, 30 August 2026, 12:12

മധു വാഹിനി ഓണം വിനോദയാത്ര നടത്തി
Sunday, 30 August 2026, 12:07

ഉപ്പളയില്‍ 44 കാരനെ കാണാതായി
Sunday, 30 August 2026, 11:44


വിദ്യാഭ്യാസ വകുപ്പ് റിട്ട. സൂപ്രണ്ട് പെരുതടിയിലെ ബി. കേശവൻ അന്തരിച്ചു
Sunday, 30 August 2026, 10:42

ഖത്തറിൽ മരണപ്പെട്ട ജി.സി.സി അംഗത്തിന്റെ കുടുംബത്തിന് കൈത്താങ്ങായി ആസ്ക് ആലംപാടി മൂന്ന് ലക്ഷം രൂപ കൈമാറി
Sunday, 30 August 2026, 10:31