കൊട്ടാരക്കരയില്‍ വീണ്ടും വിസ്മയം; മഹിളാ കോണ്‍ഗ്രസ് നേതാവ് ആര്‍ രശ്മി ബി ജെ പിയിലേയ്ക്ക്

കൊല്ലം: കൊല്ലത്തെ പ്രമുഖ മഹിളാ കോണ്‍ഗ്രസ് നേതാവ് ആര്‍ രശ്മി ബി ജെ പിയിലേയ്ക്ക്. കോണ്‍ഗ്രസ് നേതൃത്വം അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും രശ്മി ഒത്തു തീര്‍പ്പിനു വഴങ്ങിയില്ല. ഇന്ന് തിരുവനന്തപുരത്തെത്തി ബി ജെ പി സംസ്ഥാന പ്രസിഡണ്ടില്‍ നിന്നു അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന.രണ്ടുതവണ കൊല്ലം ജില്ലാ പഞ്ചായത്ത് ജനറല്‍ ഡിവിഷനില്‍ നിന്നു വിജയിച്ചിട്ടുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. അന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ എന്‍ ബാലഗോപാലിനോട് പതിനായിരത്തില്‍പരം വോട്ടുകള്‍ക്കാണ് രശ്മി …

​ആഗോള ഇറക്കുമതി; ട്രമ്പിനെതിരെ അമേരിക്കൻ സുപ്രീം കോടതി; തീരുവ 10 ശതമാനമാക്കി ട്രംപ് ഉത്തരവിട്ടു

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 10 ശതമാനം ആഗോള തീരുവ ഏർപ്പെടുത്തിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു. ട്രംപിന്റെ നേരത്തെയുള്ള പല നികുതി പരിഷ്കാരങ്ങളും സുപ്രീം കോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നീക്കം. 1974-ലെ ട്രേഡ് ആക്ട് പ്രകാരം നടപ്പിലാക്കുന്ന ഈ നികുതി വർദ്ധനവ് 150 ദിവസത്തേക്ക് മാത്രമായിരിക്കും. ഇത് നീട്ടണമെങ്കിൽ കോൺഗ്രസിന്റെ അനുമതി ആവശ്യമാണ്. രാജ്യത്തിന്റെ വ്യാപാരക്കമ്മി പരിഹരിക്കാനും ആഭ്യന്തര വിപണിയെ …

25 കാരിക്ക് വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം; ഭാര്യയും മക്കളുമുള്ള യുവാവ് കാനഡയിലേയ്ക്ക് കടന്നു, യുവതിയുടെ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്തു

കാസര്‍കോട്: വിവാഹ വാഗ്ദാനം ചെയ്തു യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 25 കാരിയാണ് പരാതി നല്‍കിയത്. ഇതു പ്രകാരം വാസിര്‍ (35) എന്നയാള്‍ക്കെതിരെ നീലേശ്വരം പൊലീസ് ബലാത്സംഗകുറ്റത്തിനു കേസെടുത്തു.ഭാര്യയും രണ്ടു മക്കളും ഉള്ള ആളാണ് വാസിര്‍. ഇക്കാര്യം മറച്ചു വച്ച് വിവാഹ വാഗ്ദാനം ചെയ്താണ് ബലാത്സംഗം ചെയ്തതെന്നു യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു.സംഭവത്തിനു ശേഷം യുവാവ് യുവതിയെ അവഗണിക്കുകയായിരുന്നുവത്രെ. യുവതി നടത്തിയ അന്വേഷണത്തില്‍ വാസിര്‍ കാനഡയിലേയ്ക്ക് കടന്നതായി വ്യക്തമായത്രെ. തുടര്‍ന്നാണ് …

ട്രംപിനെതിരെ ഇന്ത്യൻ അമേരിക്കൻ സമൂഹം: 2026-ലെ സർവ്വേ ഫലങ്ങൾ പുറത്ത്

പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഊഴത്തിലെ ആദ്യ വർഷം പൂർത്തിയാകുമ്പോൾ, ഭൂരിഭാഗം ഇന്ത്യൻ അമേരിക്കൻ വംശജരും ഭരണകൂടത്തിന്റെ നയങ്ങളിൽ അതൃപ്തരാണെന്ന് റിപ്പോർട്ട്. കാർണഗി എൻഡോവ്‌മെന്റ് ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ സംയുക്തമായി നടത്തിയ ‘2026 ഇന്ത്യൻ അമേരിക്കൻ ആറ്റിറ്റ്യൂഡ് സർവ്വേ’ യിലാണ് ഈ കണ്ടെത്തൽ. വെറും 29% ഇന്ത്യൻ അമേരിക്കക്കാർ മാത്രമാണ് ട്രംപിന്റെ ഭരണത്തിൽ സംതൃപ്തി രേഖപ്പെടുത്തിയത്.കുടിയേറ്റ നയം (64%), സാമ്പത്തിക നയം (68%), വ്യാപാര തീരുവകൾ (70%) എന്നിവയിൽ കടുത്ത …

നായന്മാര്‍മൂലയില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് ഫാക്ടറിക്ക് തീപിടിച്ചു; ഫയര്‍ഫോഴ്‌സിന്റെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: ചെങ്കള പഞ്ചായത്തിലെ നായന്മാര്‍മൂലയില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് ഫാക്ടറിയില്‍ തീപിടിത്തം. ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തമൊഴിവായി.ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. നായന്മാര്‍മൂല, കല്‍പക ഹൗസിലെ മുഹ്‌സിന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഫാക്കിയ സോഫ്റ്റ് ഡ്രിങ്ക്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.ഫാക്ടറിക്ക് സമീപത്ത് കൂട്ടിയിട്ടിരുന്ന വിറകിനും ചകിരിക്കുമാണ് ആദ്യം തീപിടിച്ചത്. വിവരമറിഞ്ഞ് കാസര്‍കോട് ഫയര്‍‌സ്റ്റേഷനില്‍ നിന്നു രണ്ടും കാഞ്ഞങ്ങാട്, ഉപ്പള സ്റ്റേഷനുകളില്‍ നിന്നു ഓരോ യൂണിറ്റുകള്‍ വീതം ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പുലര്‍ച്ചെ മൂന്നു മണിയോടെയാണ് …

യുവതിയുടെ വയറ്റില്‍ കത്രിക: മന്ത്രി വീണാ ജോര്‍ജ്ജിന്റെ വീട്ടിനു മുന്നില്‍ റീത്ത് വച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നു വച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ശനിയാഴ്ച (ഇന്ന്) രാവിലെ എട്ടുമണിയോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിന്റെ വീട്ടിനു മുന്നില്‍ റീത്തു വച്ചു. വിവരമറിഞ്ഞ് എത്തിയ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കി റീത്ത് എടുത്തുമാറ്റി.പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുമ്പോള്‍ മന്ത്രിയുടെ വീടിനു മുന്നില്‍ മൂന്നു പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ മറികടന്നാണ് പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ എത്തി …

ഗര്‍ഭിണിയായ ഭാര്യയെ ഡോക്ടര്‍മാരുടെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ്ജ് ചെയ്തില്ല; പരിയാരം മെഡിക്കല്‍ കോളേജിലെ ലേബര്‍ റൂം അടിച്ചു തകര്‍ത്തു, കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍

പരിയാരം: ഗര്‍ഭിണിയായ ഭാര്യയെ ഡോക്ടര്‍മാരുടെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ പറ്റില്ലെന്ന ജീവനക്കാരുടെ നിലപാടില്‍ പ്രതിഷേധിച്ചു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലേബര്‍ റൂം അടിച്ചു തകര്‍ത്തു. സംഭവത്തില്‍ കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദി (24)നെ പരിയാരം പൊലീസ് അറസ്റ്റു ചെയ്തു.വെള്ളിയാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം. റാഷിദിന്റെ ഭാര്യയെ പ്രസവത്തിനായി ലേബര്‍ റൂമില്‍ കയറ്റിയതായിരുന്നു. ഇതിനിടയില്‍ എത്തിയ റാഷിദ് ഭാര്യയെ ഉടനെ ഡിസ്ചാര്‍ജ്ജ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നുവത്രെ. എന്നാല്‍ ഡോക്ടര്‍മാരുടെ അനുമതി ഇല്ലാതെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ കഴിയില്ലെന്നു ജിവനക്കാര്‍ റാഷിദിനെ അറിയിച്ചു. …

താഴെ നെല്ലിക്കട്ടയില്‍ ഇന്ന് പുലര്‍ച്ചെ കാറും ബസും കൂട്ടിയിടിച്ചു; പൈക്കയിലെ മുന്‍ പ്രവാസിക്ക് ദാരുണാന്ത്യം, മകന്‍ ഗുരുതര നിലയില്‍ ആശുപത്രിയില്‍

കാസര്‍കോട്: ബദിയഡുക്ക, താഴെ നെല്ലിക്കട്ടയില്‍ ഇന്നു പുലര്‍ച്ചെ കാറും കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് മുന്‍ പ്രവാസി മരിച്ചു. മകനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നെല്ലിക്കട്ടയില്‍ താമസക്കാരനായ ഷംസുദ്ദീന്‍ പൈക്ക (68) ആണ് മരിച്ചത്. മകന്‍ സല്‍മാന്‍ ഫാരിസി(22)നെ ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ആറു മണിയോടെ വിദ്യാനഗര്‍-ബദിയഡുക്ക പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശമായ താഴെ നെല്ലിക്കട്ടയിലാണ് അപകടം. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലേക്ക് പോവുകയായിരുന്ന കാര്‍ കാസര്‍കോട് ഡിപ്പോയില്‍ നിന്നു പുത്തൂരിലേക്ക് പോവുകയായിരുന്ന …

തിരഞ്ഞെടുപ്പ് മുന്നൊരുക്കം: കേരള – കർണാടക അതിർത്തി ജില്ലാ മേധാവികളുടെ യോഗം മംഗലാപുരത്ത് നടത്തി

മംഗളൂരു:നിയമസഭാതെരഞ്ഞെടുപ്പിനു മുന്നോടിയായി അതിർത്തിപ്രദേശങ്ങളിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനെക്കുറിച്ചു അതിർത്തി ജില്ലകളിലെ കേരള – കർണാടക ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം മംഗലാപുരത്ത് നടത്തി. കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ, കാസർകോട് ജില്ലാ പോലീസ് മേധാവി വിജയഭാരത റെഡി, ദക്ഷിണ കന്നഡ ഡപ്യൂട്ടി കമ്മീഷണർ എച്ച്.വി. ദർശൻ, ദക്ഷിണ കർണാടക ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. കെ അരുൺ ,ജി എസ് ടി ജോ കമ്മീഷണർ പി.സി. ജയരാജൻ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർ ഫോറസ്റ്റ് ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

തിരഞ്ഞെടുപ്പ് തയ്യാറെടുപ്പ് : ജില്ലാ ഭരണകൂടവും സജീവം: വോട്ട് വണ്ടി പ്രയാണം തുടങ്ങി; സമ്മതിദാനാവകാശം ഓരോ പൗരനും പ്രയോജനപ്പെടുത്തണമെന്നു ജില്ലാ കളക്ടര്‍

കാസർകാട്: നിയമസഭാതിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക മുന്നൊരുക്കം ജില്ലയിൽ സജീവമായി.ജില്ലാ ഭരണസംവിധാനത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ കോളേജ് തല പ്രയാണം കാസര്‍കോട് ഗവ. കോളേജില്‍ ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു. 18 വയസ്സ് തികഞ്ഞ, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ള എല്ലാ പൗരന്മാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കന്നിവോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയകളെക്കുറിച്ചും ഇലക്ട്രോണിക്ക് വോട്ടര്‍ മെഷീനെക്കുറിച്ചും അവബോധം നല്‍കുന്നതിനാണ് വോട്ടുവണ്ടി പ്രയാണം നടത്തുന്നത്. പൊതുസമൂഹത്തെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കുന്നതിനു ജില്ലാ ഭരണ …

ബിജെപി കാസർകോട് ജില്ലാ നേതൃയോഗം നളിൻ കുമാർ കട്ടീൽ ഉദ്ഘാടനം ചെയ്തു ; തിരത്തെടുപ്പ് മുന്നൊരുക്കം ഉഷാറിൽ

കാസർകോട് : ബി.ജെ.പി.തിരഞ്ഞെടുപ്പു മുന്നൊരുക്കം ശക്തമാക്കി. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡോ. ശ്യാമപ്രസാദ് മുഖർജി മന്ദിരത്തിൽ നടന്ന കാസർകോട് ലോക്സഭാ മണ്ഡലത്തിലെ ബിജെപി ജില്ലാ ഭാരവാഹി കളുടെയും പഞ്ചായത്ത് – ഏരിയ ഇൻ-ചാർജുമാരുടെയും നേതൃയോഗം മുൻ ബിജെപി കർണ്ണാടക സംസ്ഥാന അദ്ധ്യക്ഷനും ദക്ഷിണ കന്നഡ ലോക്സഭാ മണ്ഡലം മുൻ എംപിയുമായ നളിൻ കുമാർ കട്ടീൽ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ബിജെപിക്ക് ഇടമില്ലെന്ന് പ്രചരിപ്പിച്ചവർക്കുള്ള തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ ശക്തി …

തിരഞ്ഞെടുപ്പ് മുന്നൊരുക്കം: കാസർകോട് ജില്ലയിൽ പോലീസ് പരിശോധന ശക്തം; പിടിയിലായ വാറണ്ട് പ്രതികളും പിടികിട്ടാപുള്ളികളും ഉൾപ്പെടെ 182 പേർ

കാസർകോട് : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കാസർകോടു ജില്ലയിൽ പോലീസ് വ്യാപക പരിശോധന ആരംഭിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി പിടികിട്ടാപ്പുള്ളികളും സാമൂഹ്യവിരുദ്ധരും വലയിലായി.വിവിധ കേസുകളിൽ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച 182 പേരെ അറസ്റ്റ് ചെയ്തു. മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചതിന് 1529 പേർക്കെതിരെ നടപടിയെടുത്തു. തിരഞ്ഞെടുപ്പ് സമയത്തെ അനധികൃത പണമിടപാടുകളും ലഹരിക്കടത്തും തടയാൻ വാഹന പരിശോധന …

ഷാര്‍ജയില്‍ കാറിടിച്ച് രണ്ട് വയസ്സുകാരന്‍ മരിച്ച സംഭവം; കാറോടിച്ച മലയാളിക്ക് മാപ്പ് നല്‍കി മലയാളികളായ മാതാപിതാക്കള്‍

ഷാര്‍ജ: ഷാര്‍ജയില്‍ കാറിടിച്ച് രണ്ട് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍, കാറോടിച്ച മലയാളിക്ക് കുട്ടിയുടെ മലയാളികളായ മാതാപിതാക്കള്‍ മാപ്പ് നല്‍കി. മലപ്പുറം സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്‌നയുമാണ് അപകടം വരുത്തിയ ആള്‍ക്കെതിരെ പരാതിയില്ലെന്ന് രേഖാമൂലം അധികൃതരെ അറിയിച്ചത്. എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച ഏകമകന്‍ അലന്‍ റൂമിയാണ് അപകടത്തില്‍ മരിച്ചത്. ദുരന്തം മനഃപൂര്‍വ്വം സംഭവിച്ചതല്ലെന്നും സ്വന്തം കുഞ്ഞിന്റെ വേര്‍പാടിന് പിന്നാലെ മറ്റൊരു കുടുംബം കൂടി ദുരിതത്തിലാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദമ്പതികള്‍ പറഞ്ഞു. ഈ മാസം 12 നാണ് താമസസ്ഥലത്തിന് …

ക്രിസ്മസ്- പുതുവത്സര ലോട്ടറിയുടെ 20 കോടിയുടെ ഒന്നാം സമ്മാനത്തിനായി കോടതിയില്‍ പോര്; ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് ഒരാള്‍ പറയുമ്പോള്‍ മറ്റേയാള്‍ ഹാജരാക്കി

കൊച്ചി: ക്രിസ്മസ്- പുതുവത്സര ലോട്ടറിയുടെ 20 കോടിയുടെ ഒന്നാം സമ്മാനത്തിനായി കോടതിയില്‍ പൊരിഞ്ഞ പോര്. ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് പറഞ്ഞ് ഒരാള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ മറ്റൊരാള്‍ ടിക്കറ്റ് ഹാജരാക്കിയതാണ് സംഭവം കോടതിയിലെത്താന്‍ ഇടയാക്കിയത്. ക്രിസ്മസ്- പുതുവത്സര ലോട്ടറിയുടെ 20 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് കാട്ടി പിറവം പാഴൂര്‍ സ്വദേശിയായ റിട്ട. എ.എസ്.ഐ കെ കെ സജിമോന്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. താന്‍ എടുത്ത XC 138455 നമ്പര്‍ ടിക്കറ്റ് നഷ്ടമായെന്നാണ് …

കാട്ടു പന്നി സ്കൂട്ടറിനു കുറുകെ ചാടി യാത്രക്കാരന് പരിക്ക്

മുളിയാർ : കോട്ടൂരിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർമറിഞ്ഞു യാത്രക്കാരന് പരിക്കേറ്റു. സ്കൂട്ടർ ഓടിച്ചിരുന്ന ആദൂർ മഞ്ഞംപാറയിലെ നാസറിന് കൈക്കും കാൽമുട്ടിനും നടുവിനുമാണ് പരിക്കേറ്റത്.മുള്ളേരിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 10മണിക്കാണ് പന്നിയുടെ ആക്രമണം ഉണ്ടായത്.ഈ ഭാഗത്ത് രാത്രി കാലങ്ങളിൽ കാട്ടുപന്നിയുടെയും നായയുടെയും ശല്ല്യം രൂക്ഷമാണ്.

എഐ ഇംപാക്ട് ഉച്ചകോടി വേദിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ചു; 10 പേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി : 2026 ലെ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ചു. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. പ്രമുഖ കമ്പനികളിലെ സാങ്കേതിക വിദഗ്ധരും സിഇഒമാരും സംസാരിക്കുന്നതിനിടെയാണ് വേദിക്ക് പുറത്ത് മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ എത്തിയത്. ഷര്‍ട്ടുകള്‍ കയ്യിലേന്തി മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാര്‍ തുടര്‍ന്ന് ഹാളിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പ്രധാനമന്ത്രി മോദിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത വെളുത്ത ടീ-ഷര്‍ട്ടുകളും ഇന്ത്യ-യുഎസ് വ്യാപാര ബന്ധങ്ങളെ പരാമര്‍ശിക്കുന്ന രാഷ്ട്രീയ …

പണം ചാക്കിലോ പേപ്പറിലോ പൊതിഞ്ഞ് സീറ്റിന് പുറകിലിട്ടോളൂ, ബാക്കി ഞാന്‍ നോക്കാം; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍

തൃശ്ശൂര്‍: ഭൂമിയുടെ അവകാശരേഖ ശരിയാക്കി നല്‍കാന്‍ 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് കയ്യോടെ പിടികൂടി. തൃശൂര്‍ പുന്നയൂര്‍ക്കുളം തടിക്കാട് വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എന്‍.പി വിനോദിനെയാണ് വിജിലന്‍സ് പിടികൂടിയത്. പരാതിക്കാരനോട് വില്ലേജ് ഓഫീസര്‍ കൈക്കൂലിക്കായി വിലപേശുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പുന്നയൂര്‍ക്കുളം സ്വദേശിയാണ് പരാതിക്കാരന്‍. നികുതി അടയ്ക്കുന്നതിനായി ഭൂമിയുടെ അവകാശരേഖ ഇദ്ദേഹം ഉദ്യോഗസ്ഥനോട് ശരിയാക്കി നല്‍കാന്‍ അപേക്ഷിച്ചിരുന്നു. അവകാശരേഖ ശരിയാക്കി നല്‍കാന്‍ അഞ്ചു ലക്ഷം രൂപ നല്‍കണമെന്നായിരുന്നു സ്‌പെഷ്യല്‍ വില്ലേജ് …

ആസ്ക് ആലംപാടി ചികിത്സ സഹായവും ഭക്ഷണ കിറ്റും നൽകി

കാസർകോട് : അസുഖത്തെത്തുടർന്ന് സാമ്പത്തിക ബുദ്ധി മുട്ടു നേരിടുന്ന നിര്‍ധന കുടുംബാംഗത്തിന്റെ ചികിത്സക്കു ആസ്‌ക് ആലംപാടി ജിസിസി കാരുണ്യവര്‍ഷം ചികിത്സ പദ്ധതിയില്‍ നിന്നും പതിനായിരം രൂപ യും ഒരു മാസത്തേക്കുള്ള ഭക്ഷണ കിറ്റും സഹായം നല്‍കി. സഹായത്തുക ആസ്‌ക് ജി സി സി അംഗം നൗഷാദ് മിഹ്റാജ്, ജനറൽ സെക്രട്ടറി ജീലാനിക് കൈമാറി,സെക്രട്ടറി അഷ്ഫാക്, ക്ലബ്ബ് അംഗം എസ്‌ എ അബ്ദുൽ റഹ്മാൻ സംബന്ധിച്ചു.