എംഡിഎംഎ ഒളിപ്പിച്ചത് കാറിലും നവവധുവിന്റെ മണിയറയിലെ ശുചിമുറിയിലും; തെറാപിസ്റ്റ് അറസ്റ്റില്‍

മലപ്പുറം: കാറിലും നവവധുവിന്റെ വീട്ടിലെ മണിയറയിലെ ശുചിമുറിയിലും എംഡിഎംഎ ഒളിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരൂര്‍ തവനൂര്‍ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാബ്(26) ആണ് അറസ്റ്റിലായത്. സ്വകാര്യ ആശുപത്രിയില്‍ തെറാപിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു ഷിബാന്‍.

തിരൂര്‍ പൊറ്റിലത്തറയില്‍ കാറില്‍ ഇരിക്കുകയായിരുന്ന ഷിബാന്‍ അവിടെയെത്തിയ പൊലീസിനെ കണ്ട്
കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ പൊലീസ് ഇയാളെ പിടികൂടി കാര്‍ പരിശോധിച്ചപ്പോഴാണ് ഗിയര്‍ ലിവറിനുസമീപം ഒളിപ്പിച്ചനിലയില്‍ എംഡിഎംഎ കണ്ടെത്തിയത്.

തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ കൊടയ്ക്കല്‍ ഭാഗത്തുള്ള വധുവിന്റെ വീട്ടിലെ മുകള്‍നിലയിലുള്ള മണിയറയിലെ ശുചിമുറിയിലും എംഡിഎംഎ ഒളിപ്പിച്ചതായി അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ യൂറോപ്യന്‍ ക്ലോസറ്റിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ എംഡിഎംഎ കണ്ടെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page