കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ പോയ ആള്‍ മരിച്ച നിലയില്‍

സുല്‍ത്താന്‍ ബത്തേരി: കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ പോയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കനാട് സ്വദേശി രാജീവാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചതാകാം എന്നാണ് സംശയിക്കുന്നത്.

രാത്രി കൃഷിയിടത്തില്‍ ആനയിറങ്ങിയതറിഞ്ഞാണ് രാജീവ് വീട്ടില്‍ നിന്നിറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സമീപവാസികളും ബന്ധുക്കളും നടത്തിയ തെരച്ചിലില്‍ അബോധാവസ്ഥയില്‍ നിലത്ത് കിടക്കുന്ന രാജീവിനെ കണ്ടെത്തി. അതിന് തൊട്ടടുത്തായി ആനയുടെ കാല്‍പ്പാടുകളും കണ്ടെത്തി. ശരീരത്തില്‍ മാരകമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

രാജീവിന്റെ മരണ കാരണം കണ്ടെത്താന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ കാത്തിരിക്കുകയാണ് ബന്ധുക്കള്‍. ബത്തേരി വടക്കനാട് മേഖലയില്‍ തുടര്‍ച്ചയായി വന്യജീവി ശല്യം ഉണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page