സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; തിളങ്ങി മലയാളികളും

ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2025 ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അനുജ് അഗ്‌നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടി ഇത്തവണയും മലയാളികള്‍ അഭിമാനമായി. എസ് ശ്രുതി 18ാം റാങ്കും, സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും, തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജ 57ാം റാങ്കും, കോഴിക്കോട് സ്വദേശി അജയ് ആര്‍ രാജ് 109ാം റാങ്കും നേടി.

പ്രിലിമിനറി, മെയിന്‍, പേഴ്‌സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങള്‍ക്കും ശേഷം ഉദ്യോഗാര്‍ത്ഥികള്‍ അന്തിമ റാങ്ക് ലിസ്റ്റിനായി കാത്തിരിക്കുകയായിരുന്നു. കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ഫലം പരിശോധിക്കാം. 2025 മെയ് 25 ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് പരീക്ഷാ പ്രക്രിയ ആരംഭിച്ചത്. ഓഗസ്റ്റ് 22 മുതല്‍ ഓഗസ്റ്റ് 31 വരെ മെയിന്‍ പരീക്ഷ നടന്നു. അവസാന ഘട്ടമായ പേഴ്‌സണാലിറ്റി ടെസ്റ്റ് അഥവാ അഭിമുഖം ഈ വര്‍ഷം ഫെബ്രുവരി 27 ന് അവസാനിച്ചു. അഭിമുഖം അവസാനിച്ച് ഏകദേശം ഒരാഴ്ചയ്ക്കുള്ളില്‍ യു പി എസ് സി അന്തിമ ഫലം പ്രഖ്യാപിക്കാറുണ്ട്. പതിവു തെറ്റിക്കാതെ ഇത്തവണയും ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഫലപ്രഖ്യാപനമുണ്ടായി.

യുപിഎസ്സി സി എസ് ഇ അന്തിമഫലം ‘ഫൈനല്‍ റിസള്‍ട്ട്’ വിഭാഗത്തില്‍ പിഡിഎഫായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെറിറ്റ് ക്രമത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ പേരുകളും റോള്‍ നമ്പറുകളും കാണാന്‍ കഴിയും. ഐഎഎസും ഐഎഫ്എസും ഐപിഎസും അടക്കം 23 പോസ്റ്റുകളിലേക്കാണ് നിയമനം. 958 പേരാണ് ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച് അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page