ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍
കാസര്‍കോട്: ആറുമാസം മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ യുവാവിനെ നാടകീയമായ നീക്കത്തിലൂടെ കര്‍ണ്ണാടകയില്‍ കണ്ടെത്തി. ഉപ്പള, സോങ്കാല്‍, പ്രതീപ് നഗറിലെ ശിവനന്ദന്റെ മകന്‍ കൃപേഷി (23)നെയാണ് ഷിമോഗ, കളസയില്‍ കണ്ടെത്തിയത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയുടെ കീഴില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ ദിനേശ്, മനു, ചന്ദ്രകാന്ത്, സന്ദീപ് എന്നിവരാണ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നത്.2025 സെപ്തംബര്‍ 24ന് രാവിലെ പത്തുമണിക്കാണ് ഉപ്പളയിലെ കെ …