സമ്മർദത്തിനു വഴങ്ങില്ല; ആശ സമരത്തിനു പിന്തുണയുമായി മല്ലികാ സാരാഭായ്, കാസർകോട് നിന്ന് തിരുവനന്തപുരം വരെ രാപകൽ സമരയാത്രയുമായി ആശമാർ

തൃശൂർ: ആശ പ്രവർത്തകരുടെ സമരത്തെ പിന്തുണയ്ക്കുന്നതിനെതിരായ സർക്കാർ സമ്മർദത്തിനു വഴങ്ങാതെ കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായ നർത്തകി മല്ലികാസാരാഭായ്. സമരത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധം മല്ലികാ സാരാഭായ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആശമാരിൽ ഒരാളുടെ അക്കൗണ്ടിലേക്ക് 1000 രൂപ അയച്ചു കൊടുത്തായിരുന്നു ഉദ്ഘാടനം. നേരത്തേ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നു ഇവരെ പിന്തിരിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. പിന്നാലെ അതൃപ്തി പരസ്യമാക്കി മല്ലികാ സാരാഭായ് സമൂഹമാധ്യമത്തിൽ പോസ്റ്റുമിട്ടു.ചാൻസലറായതിനാൽ പരിപാടിയിൽ പങ്കെടുക്കുന്നതിനും സ്വന്തം അഭിപ്രായം പറയുന്നതിലും വിലക്കേർപ്പെടുത്താൻ ശ്രമം നടക്കുന്നതായായിരുന്നു …

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക വില സിലിണ്ടറിനു 15 രൂപ കുറച്ചു

ന്യൂഡെല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ 15 രൂപ കുറവു വരുത്തി. 19 കിലോ സിലിണ്ടറിന്റെ വിലയിലാണ് കുറവു വരുത്തിയത്. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ വില കുറച്ചിട്ടില്ല. വാണിജ്യാവശ്യങ്ങള്‍ക്കു പാചക വാതക വിലക്കുറവ് ഇന്നു നിലവില്‍ വന്നു. കഴിഞ്ഞ മാസവും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് വില കുറച്ചിരുന്നു. സിലിണ്ടറിന് 41 രൂപയാണ് കുറച്ചിരുന്നത്. അതേ സമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില ഏപ്രിലില്‍ 50 രൂപ വര്‍ധിപ്പിക്കുകയായിരുന്നു.

പുതിയ ബാബറി മസ്ജിദിന്റെ ആദ്യ ഇഷ്ടിക പാക് സൈനികന്‍ സ്ഥാപിക്കും; പ്രകോപന പരാമര്‍ശങ്ങളുമായി പാക് സെനറ്റര്‍

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകിക്കൊണ്ടാരിക്കുന്നതിനിടെ അയോധ്യ രാമക്ഷേത്രത്തിനെതിരെ പ്രകോപന പ്രസംഗവുമായി പാക്കിസ്താന്‍ സെനറ്റര്‍. അയോധ്യയിലെ പുതിയ ബാബറി മസ്ജിദിന്റെ ആദ്യ ഇഷ്ടിക പാക്കിസ്താന്‍ സൈനികര്‍ സ്ഥാപിക്കുമെന്നും അതിനു അധികം കാത്തിരിക്കേണ്ടി വരില്ലെന്നുമാണ് പാക് സെനറ്റായ പല്‍വാഷ മുഹമ്മദ് സായ് ഖാന്റെ വെല്ലുവിളി. ആദ്യത്തെ ബാങ്കുവിളി സൈനിക മേധാവി അസിം മുനീര്‍ നല്‍കുമെന്നും പാക് സെനറ്റില്‍ അവര്‍ പറഞ്ഞു. ഇന്ത്യയും പാക്കിസ്താനുമായി യുദ്ധം ഉണ്ടായാല്‍ സിഖ് സൈനികര്‍ പാക്കിസ്താനെ ആക്രമിക്കില്ല. കാരണം അവര്‍ക്ക് …

സംസ്ഥാനത്ത് 5 ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം യെല്ലോ മുന്നറിയിപ്പ് നല്‍കി.കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ മഴക്കാണ് സാധ്യത. വെള്ളിയാഴ്ച രാവിലെ 2.30 മുതല്‍ രാത്രി 11.30 വരെ ഒരു മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്കു സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം.

പരസ്പരം കുത്തിക്കൊന്നതെന്നു സംശയം; കണ്ണൂർ സ്വദേശിയും ഭാര്യയും കുവൈത്തിൽ മരിച്ച നിലയിൽ

കുവൈറ്റ്‌സിറ്റി: കണ്ണൂര്‍ സ്വദേശിയായ യുവാവിനെയും ഭാര്യയെയും കുവൈറ്റില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്സായ കണ്ണൂര്‍ സ്വദേശി സൂരജ്, ഡിഫന്‍സില്‍ നഴ്സായ ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിന്‍സി എന്നിവരെയാണ് ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ വ്യാഴാഴ്ച്ച രാവിലെ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്‌ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു.ഓസ്ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ നടന്നുവരികയായിരുന്നു. അതുകൊണ്ട് ദമ്പതികളുടെ മക്കളെ നാട്ടിലാക്കിയിരിക്കുകയാണ്. ഇരുവരും വഴക്കിനെ തുടര്‍ന്ന് പരസ്പരം കുത്തിയതാണെന്നാണ് …

അപൂർവ ധാതുക്കളുടെ വിതരണത്തിൽ ട്രംപ് ഭരണകൂടം ഉക്രെയ്നുമായി കരാറിൽ

.-പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി:റഷ്യൻ സമാധാനത്തിനായുള്ള നിർണായക നീക്കമായി ട്രംപ് ഭരണകൂടം ഉക്രെയ്നുമായി അപൂർവ ധാതു കൈമാറ്റ കരാറിൽ ഒപ്പുവച്ചു.ഡൊണാൾഡ് ട്രംപും വോളോഡിമിർ സെലെൻസ്‌കിയും തമ്മിലുള്ള ഓവൽ ഓഫീസിലെ തർക്കം നിർത്തിവച്ചതിന് ആഴ്ചകൾക്ക് ശേഷം, ബുധനാഴ്ച, യുഎസ് നിക്ഷേപകർക്ക് ഉക്രെയ്‌നിന്റെ അപൂർവ ഭൂ ധാതുക്കളുടെ വിതരണത്തിൽ മുൻഗണന നൽകുന്നതിനായി ട്രംപ് ഭരണകൂടം ഉക്രെയ്‌നുമായി ഒരു കരാറിലെത്തുകയായിരുന്നു . “ഉക്രെയ്‌നിന്റെ പ്രതിരോധത്തിന് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ജനങ്ങൾ നൽകിയ ഗണ്യമായ സാമ്പത്തികവും ഭൗതികവുമായ പിന്തുണയുടെ” അംഗീകാരമായി കരാറിനെ …

നിരന്തരം ആവശ്യപ്പെട്ടിട്ടും താടി ഷേവ് ചെയ്തില്ല; ഏഴു മാസം മുമ്പ് വിവാഹിതയായ യുവതി ഭർതൃ സഹോദരനൊപ്പം ഒളിച്ചോടി

മീററ്റ്:താടി ഷേവ് ചെയ്യണമെന്ന ഭാര്യയുടെആവശ്യം ഭർത്താവ് അംഗീകരിച്ചില്ല;യുവതി ഭർത്താവിന്റെ സഹോദരനോടൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. മാസങ്ങളോളം അന്വേഷിച്ചിട്ടും ഭാര്യയെയും തന്റെ സഹോദരനെയും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഭർത്താവ് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകി.മീററ്റ് ലിസാരി ഗേറ്റ്, ഉജ്ജ്വൽ ഗാർഡൻ കോളനി സ്വദേശിയായ മുഹമ്മദ് ഷാകിർ (28) ആണ് പരാതി നൽകിയത്. ഏഴ് മാസം മുമ്പാണ് ആർഷി (25) യെ ഷാക്കിർ വിവാഹം ചെയ്തത്. വിവാഹത്തിന്റെ ആദ്യ നാളുകൾ തൊട്ടേ ഭർത്താവിന്റെ താടി ആർഷിക്ക് പ്രശ്നമായി …

കുമ്പള ടോള്‍ ബൂത്ത് സമര പ്രഖ്യാപനം വാക്കിലൊതുങ്ങി;എം.എല്‍.എ യെയും ജനപ്രതിനിധികളെയും ഒഴിവാക്കി നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരണത്തിലേക്ക്

കുമ്പള: ദേശീയ പാതയില്‍ കുമ്പള ആരിക്കാടി കടവത്തിന് സമീപം ടോള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുന്നു.നാട്ടുകാരും യൂത്ത് ലീഗ് പ്രവര്‍ത്തകരും നിര്‍മാണം തടഞ്ഞതിനു പിന്നാലെ കഴിഞ്ഞ ശനിയാഴ്ച കുമ്പള പഞ്ചായത്ത് ഓഫീസില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സര്‍വ കക്ഷി യോഗം ചേര്‍ന്നിരുന്നു.രണ്ട് ദിവസത്തിനകം, തിങ്കളാഴ്ച ടോള്‍ ബൂത്ത് സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും സമര പ്രഖ്യാപനം നടത്തുമെന്നൊക്കെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സമര പ്രഖ്യാപനം ഉണ്ടായില്ലെന്ന് മാത്രമല്ല, കൃത്യമായ മറുപടി …

കാലിഫോർണിയയിൽ ബലാൽസംഗ കേസ് പ്രതിയെ സഹതടവുകാർ കൊലപ്പെടുത്തി; ജയിലിൽ ആക്രമണവും കൊലപാതകവും തുടർക്കഥ; ഇത്തരത്തിൽ ഇക്കൊല്ലം കൊല്ലപ്പെട്ടത് ഒരു ഡസനിലധികം തടവുകാർ

-പി പി ചെറിയാൻ ലോസ് ഏഞ്ചൽസ്: കാലിഫോർണിയയിൽ ജയിൽ അക്രമണവും കൊലപാതകവും തുടരുന്നു;ജയിൽ സംഘട്ടനങ്ങളിൽ ഈ വർഷം ഒരു ഡസനിലധികം തടവുകാർ കൊല്ലപ്പെട്ടു. . വാരാന്ത്യത്തിൽ ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഒരു ബലാത്സംഗ കുറ്റവാളിയെ സഹതടവുകാരൻ കൊലപ്പെടുത്തിയതായി അവസാന റിപ്പോർട്ടിൽ പറയുന്നു. 51 കാരനായ റെനി റോഡ്രിഗസിനെയാണ് കാലിഫോർണിയ സ്റ്റേറ്റ് ജയിലിൽ, 7:15 ന് പകൽ സമയത്തു സഹതടവുകാരനായ കെന്നത്ത് വിൽസൺ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഞായറാഴ്ചയായിരുന്നു സംഭവമെന്ന് സംസ്ഥാന ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.പരിക്കേറ്റ റോഡ്രിഗസിനെ മെഡിക്കൽ സ്ഥാപനത്തിൽഎത്തിച്ചെങ്കിലും …

കുണ്ടംകുഴിയിൽ വൻ തീപ്പിടുത്തം; ഹാർഡ് വെയർ ഷോപ്പ് കത്തി നശിച്ചു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്, തീ കെടുത്താനുള്ള ശ്രമം തുടരുന്നു, ലക്ഷങ്ങളുടെ നഷ്ടം

കാസർകോട്: ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുണ്ടംകുഴിയിൽ വൻ തീടുത്തം. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന ശിവഗംഗ ഹാർഡ് വേഴ്സിനാണ് തീ പിടിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്കേറ്റു. പുരുഷു ടൈലർ എന്നയാൾക്കാണ് പരിക്കേറ്റത് .ഇയാളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. കുറ്റിക്കോലിൽ നിന്നും എത്തിയ ഫയർഫോഴ്സും ബേഡകം പൊലീസും നാട്ടുകാരും തീ കെടുത്താനുള്ള ശ്രമം തുടരുന്നു. ഷോപ്പിലെ വെൽഡിംഗ് ജോലിക്കിടയിൽ വീണ തീപ്പൊരിയാണ് അപകടത്തിനു ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. …

വൈസ് പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ട്; ട്രംപിന്റെ വ്യാപാര നയത്തെ വിമർശിക്കാനുള്ള ഉഭയകക്ഷി ശ്രമം പരാജയപ്പെടുത്തി

-പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :ട്രംപിന്റെ വ്യാപാര നയത്തെ വിമർശിക്കാനുള്ള ഉഭയകക്ഷി ശ്രമത്തെ ഇല്ലാതാക്കാൻ വൈസ് പ്രസിഡന്റ് വാൻസ് സെനറ്റിൽ ടൈ-ബ്രേക്കിംഗ് വോട്ട് രേഖപ്പെടുത്തി.ഇത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയത്തെ വിമർശിക്കാനുള്ള ഉഭയകക്ഷി ശ്രമത്തെ ഇല്ലാതാക്കി. പ്രസിഡന്റ് നടപ്പിലാക്കാൻ ഉപയോഗിക്കുന്ന അടിയന്തര ഉത്തരവ് റദ്ദാക്കിക്കൊണ്ട് ട്രംപിന്റെ ആഗോള താരിഫുകളെ ഫലപ്രദമായി തടയുമായിരുന്ന പ്രമേയം വൈകുന്നേരം സെനറ്റ് നിരസിച്ചു. പ്രമേയത്തിന് വോട്ട് ചെയ്യാൻ തീരുമാനിച്ചിരുന്ന രണ്ട് സെനറ്റർമാരായ ജിഒപി സെനറ്റർ മിച്ച് മക്കോണലും ഡെമോക്രാറ്റിക് …

‘ചക്ക’ കാസര്‍കോടിന്റെ സ്വന്തം ഉല്‍പ്പന്നം: പ്രകൃതി കനിഞ്ഞു; കാഴ്ചക്കാരായി സര്‍ക്കാര്‍: വഴിയാധാരമായി കര്‍ഷകര്‍

കാസര്‍കോട്: കേന്ദ്രസര്‍ക്കാറിന്റെ ‘ഒരു ജില്ല ഒരു ഉല്‍പ്പന്നം’ പദ്ധതിയില്‍ ഇടംപിടിച്ച ജില്ലയിലെ ചക്കയുടെ സീസണ്‍ കാലം വരവായതോടെ അതിന്റെ വിളവ് എടുക്കാനും സംസ്‌കരിച്ചു നവീന ഉത്പന്നങ്ങളാക്കി വിപണിയില്‍ ഇറക്കാനും ഇതുവരെ ഒരു സംവിധാനമൊരുക്കാതെ സര്‍ക്കാര്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്നു.നേരത്തെ കാസര്‍കോടിനു കാസര്‍കോടിന്റെ സ്വന്തം ഉത്പന്നം ജില്ലയുടെ വളരെ ചെറിയ പ്രദേശത്ത് മാത്രം കൃഷി ചെയ്യുന്ന കല്ലുമ്മക്കായയായിരുന്നു. അതിനേക്കാള്‍ വരുമാനസാധ്യത ജില്ലയില്‍ എല്ലായിടത്തും സുലഭമായി ലഭിക്കുന്ന ചക്കയ്ക്ക് ഉള്ളതിനാല്‍ ജില്ല വ്യവസായ കേന്ദ്രം സമര്‍പ്പിച്ച അപേക്ഷയിലാണ് ചക്കയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ …

മംഗ്ളൂരുവിൽ മലയാളി യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്ന കേസ്; ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ

മംഗ്ളൂരു: മംഗ്ളൂരു, കുടപ്പുവിൽ മലയാളി യുവാവിനെ തല്ലിക്കൊന്ന കേസിൽ അലംഭാവം കാട്ടിയെന്നു ആരോപിച്ച് മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. മംഗ്ളൂരു റൂറൽ പൊലീസ് ഇൻസ്പെക്ടർ ശിവകുമാർ , ഹെഡ് കോൺസ്റ്റബിൾ പി.ചന്ദ്ര, കോൺസ്റ്റബിൾ യല്ല ലിംഗ എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഞായറാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം സ്വദേശിയും വയനാട്, പുൽപ്പള്ളിയിൽ താമസക്കാരനുമായ മുഹമ്മദ് അഷ്റഫ് (36) ആണ് കൊല്ലപ്പെട്ടത്. ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി …

കാഞ്ഞങ്ങാട്ടെ പ്രമുഖ വ്യാപാരി എച്ച് പാണ്ഡുരംഗ പൈ അന്തരിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ പ്രമുഖ വ്യാപാരി ദുർഗ ഹൈസ്കൂളിനു സമീപത്തെ എച്ച് പാണ്ഡുരംഗ പൈ( 75)അന്തരിച്ചു .സംസ്കാരം വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചിന് മേലാംങ്കോട്ടെ സമുദായ ശ്മശാനത്തിൽ നടക്കും. പുതിയകോട്ടയിലെ പച്ചക്കറി സൺസ്, കോട്ടപ്പാറയിലെ ശ്രീറാം ട്രേഡേഴ്സ് എന്നീ വ്യാപാര സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. പരേതരായ നരസിംഹ പൈ – രുക്മണി ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ:പത്മ പൈ. മക്കൾ: പ്രിയ ഷേണായി, പ്രശാന്ത്, പ്രവീൺ (ഇരുവരും ശ്രീറാം ട്രേഡേഴ്സ് കോട്ടപ്പാറ). മരുമക്കൾ: ലക്ഷ്മൺ ഷേണായി (കോയമ്പത്തൂർ), നീതു (എടപ്പള്ളി), …

പരവനടുക്കത്ത്‌ പിക്കപ്പ് ഇടിച്ച്‌ പ്ലസ് ടു വിദ്യാർത്ഥി ക്ക് ഗുരുതരമായി പരിക്കേറ്റ കേസ്; ഒരു മാസത്തിനകം ഒരു കോടി രൂപ മാതാവിന്റെ അക്കൗണ്ടിലിടണമെന്ന് വിധി

കാസർകോട്:വാഹനാപകടത്തിൽ പരിക്കേറ്റ പ്ലസ്‌ ടു വിദ്യാർത്ഥിക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കാസർകോട് മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. പ്ലസ് വൺ വിദ്യാർഥിയും ചെമ്മനാട് പഞ്ചായത്തിലെ പരവനടുക്കം, വളപ്പോത്ത് താനം പുരക്കൽ വീട്ടിൽ പ്രേമയുടെയും സുകുമാരന്റെയും മകനുമായ അഭിജിത്തി(17) നു ഗുരുതരമായി പരിക്കേറ്റ സംഭവത്തിലാണ് നഷ്ടപരിഹാരം നൽകാൻ വിധിയായത്.അമ്മ പ്രേമ നൽകിയ പരാതിയിൽ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിയായ റോയൽ സുന്ദരം ജനറൽ ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. ഒരുമാസത്തിനകം തുക ഹർജിക്കാരിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് …

രാത്രി ഉറങ്ങാൻ കിടന്നു; രാവിലെ നോക്കിയപ്പോൾ യുവതിക്ക് അനക്കമില്ലെന്ന് ബന്ധുക്കൾ, പൊലീസ് അന്വേഷണം തുടങ്ങി

റാന്നി: പത്തനംതിട്ട , ഏനാത്ത് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ഏനാത്ത് വിജീഷ് ഭവനത്തില്‍ വിജീഷിന്റെ ഭാര്യ ലിനു(33) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി പതിവു പോലെ ഉറങ്ങാന്‍ കിടന്നതായിരുന്നു. വ്യാഴാഴ്ച്ച രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോൾ അനക്കം ഉണ്ടായിരുന്നില്ലെന്നു ബന്ധുക്കൾ പറഞ്ഞു.വീട്ടുകാര്‍ ഉടൻ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മീലാദ് നഗര്‍ ഫുട്‌ബോള്‍: സോക്കര്‍ നടുപ്പളം, എഫ് സി ദേളി ഫൈനല്‍ വ്യാഴാഴ്ച

കുമ്പള: മൊഗ്രാലില്‍ മീലാദ് നഗറില്‍ നടക്കുന്ന അണ്ടര്‍-16 ഫൈവ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബുധനാഴ്ച നടന്ന സെമിഫൈനലില്‍ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് എഫ് സി കോട്ടയന്‍സിനെ തോല്‍പ്പിച്ചു സോക്കര്‍ നടുപ്പളം ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് വൈകിട്ടു അഞ്ച് മണിക്ക് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ സോക്കര്‍ നടുപ്പളം, എഫ്‌സി ദേളിയെ നേരിടും. മിനിഞ്ഞാന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ജൂനിയേഴ്‌സ് പട്‌ളയെ തോല്‍പ്പിച്ചാണ് എഫ്.സി ദേളി ഫൈനലില്‍ പ്രവേശിച്ചത്. നിശ്ചിത സമയം ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് …

ദേശീയപാതയിൽ ചുട്ടുപൊള്ളുന്ന വെയിലത്ത് കിടന്ന ആളെ രക്ഷപ്പെടുത്തി പെർവാഡ് സ്വദേശികളായ യുവാക്കൾ മാതൃകയായി; ഷാനവാസിന് ഇനി സ്നേഹാലയത്തണലിൽ സ്വസ്ഥമായി ഉറങ്ങാം

കാസർകോട്: ചുട്ടുപൊള്ളുന്ന വെയിലത്ത് ദേശീയ പാതയിൽ ഉറങ്ങാൻ കിടന്ന ആളെ പെർവാഡ് സ്വദേശികളായ യുവാക്കൾ രക്ഷപ്പെടുത്തി. കുളിപ്പിച്ച് വൃത്തിയാക്കി പുതുവസ്ത്രം ധരിപ്പിച്ച ശേഷം കുമ്പള പൊലീസിന്റെ സഹായത്തോടെ മഞ്ചേശ്വരം സ്നേഹാലയത്തിലേയ്ക്ക് മാറ്റി. ബുധനാഴ്ച്ച ഉച്ചയ്ക്ക് മൊഗ്രാൽ മുഹ് യുദ്ധീൻ ജുമാ മസ്ജിദിനു സമീപത്ത് ദേശീയ പാതയിലാണ് സംഭവം. ഇതുവഴി കടന്നുപോയ ഒരു ബൈക്ക് യാത്രക്കാരനാണ് ചുട്ടുപൊ ള്ളുന്ന വെയിലിൽ ഒരാൾ വാഹനങ്ങൾ ഇരുഭാഗങ്ങളിലേയ്ക്കും ചീറി പായുന്ന ദേശീയ പാതയിൽ കിടക്കുന്നത് കണ്ടത്. മാറാൻ പറഞ്ഞിട്ടും അതിനു തയ്യാറായില്ലത്രെ …