പൂരക്കളി പണിക്കര്‍ കുഴഞ്ഞു വീണു മരിച്ചു; വിട വാങ്ങിയത് 40 വര്‍ഷക്കാലം പൂരക്കളിയെ ഉപാസിച്ച കലാകാരന്‍, തൃക്കരിപ്പൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ സഹോദരനാണ്

കാസര്‍കോട്: പ്രമുഖ പൂരക്കളി പണിക്കരും തൃക്കരിപ്പൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവി കുളങ്ങരയുടെ സഹോദരനുമായ ചെറുവത്തൂര്‍, കൊടക്കാട്, പൊള്ളപ്പൊയിലിലെ കരക്കക്കാവില്‍ ഗോവിന്ദന്‍-കുളങ്ങര മാധവി ദമ്പതികളുടെ മകന്‍ കെ. സുകുമാരന്‍ (65) ആണ് മരിച്ചത്.
കാഞ്ഞങ്ങാട്, കിഴക്കുംകര ശ്രീ പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തെ പൂരക്കളി പണിക്കരായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഉറക്കത്തിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ലക്ഷ്മിയാണ് ഭാര്യ. മക്കള്‍: ഡോ. നീതു സുകുമാരന്‍ (എറണാകുളം), സീതു സുകുമാരന്‍ (എഞ്ചിനീയര്‍ ബംഗളൂരു). മരുമക്കള്‍: മനീഷ് (എഞ്ചിനീയര്‍ എറണാകുളം), ചേതന്‍ (എഞ്ചിനീയര്‍ യു.കെ). മറ്റു സഹോദരങ്ങള്‍: നാരായണന്‍ (വിമുക്തഭടന്‍), ശശി(പ്രവാസി),സത്യന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ ബസ് സ്റ്റോപ്പ് പ്രശ്നം വീണ്ടും ; മർച്ചന്റ്സ് യൂത്ത് വിങ്ങും ബസ്‌ ജീവനക്കാരും തമ്മിൽ സംഘർഷം; പൊലീസ് താക്കീത് ചെയ്തു വിട്ടു; നടപടിയില്ലെങ്കിൽ ശനിയാഴ്ച മുതൽ ബസ് പണിമുടക്കെന്നു ജീവനക്കാർ
Scroll to top

You cannot copy content of this page