ബദിയഡുക്കയില്‍ വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപിക്ക്; ഭാഗ്യം ബിജെപിക്കൊപ്പം

കാസര്‍കോട്: ഇരു മുന്നണിക്കും തുല്യ അംഗങ്ങളുള്ള ബദിയഡുക്ക പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തിന് പുറമെ വൈസ് പ്രസിഡന്റ് സ്ഥാനവും നറുക്കെടുപ്പിലൂടെ ബിജെപിക്ക് ലഭിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉച്ചക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കെ.എം അശ്വിനിക്ക് കുറി വീണു. ലീഗ് നേതാവ് അന്‍വറിന്റെ ഭാര്യ ഷാമിനയായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. ഭാഗ്യം അവര്‍ക്കും സഹായത്തിനെത്തിയില്ല. പഞ്ചായത്തിനു പ്രസിഡന്റ് സ്ഥാനത്തിനു യു ഡി എഫ് പ്രതിനിധിയായി മത്സരിക്കാന്‍ കോണ്‍ഗ്രസ് ലീഗിനോടു പൊരുതിയാണ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കിയത്. കോണ്‍ഗ്രസിന്റെ വാശിക്കു മനസ്സില്ലാമനസ്സോടെ ലീഗ് കീഴടങ്ങുകയായിരുന്നു. ഇരുമുന്നണികള്‍ക്കും തുല്യ …

കാമുകിയെ കാണാനെത്തിയ യുവാവ് പൊലീസ് പിടിയിലായി

കണ്ണൂര്‍: കാമുകിയെ കാണാനായി ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. കുഞ്ഞിമംഗലത്തെ സായൂജി(25)നെയാണ് ശ്രീകണ്ഠാപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.ചുഴലിയില്‍ കഴിഞ്ഞ ദിവസം ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. സായൂജും യുവതിയുടെ ഭര്‍ത്താവും ഗള്‍ഫില്‍ ഒരുമിച്ചുണ്ടായിരുന്നു. ഇതുവഴിയാണ് സായൂജും യുവതിയും തമ്മില്‍ പരിചയത്തിലായതും പിന്നീട് പ്രണയബന്ധത്തിലുമായത്.ഏതാനും ദിവസം മുമ്പാണ് യുവതിയെ കാണാനായി സായൂജ് നാട്ടിലെത്തിയത്. ചുഴലിയില്‍ എത്തിയ കാമുകിയെ കാണുന്നതിനിടയില്‍ ഭര്‍ത്താവ് സ്ഥലത്തെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കു …

യോങ്ങ് മൂഡോ ദേശീയ ചാമ്പ്യന്‍ഷിപ്പ്; കേരളത്തിന് വേണ്ടി ജില്ലയില്‍ നിന്നും മൂന്ന് പേര്‍

നീലേശ്വരം: നാളെയും മറ്റന്നാളുമായി മഹാരാഷ്ട്രയിലെ വീരാറില്‍ വെച്ച് നടക്കുന്ന പതിനൊന്നാംമത് നാഷണല്‍ യോങ്ങ് മൂഡോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് ജില്ലയില്‍ നിന്നുള്ള മൂന്ന് പേര്‍ പങ്കെടുക്കും. ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥി മാഹിന്‍ റുസിന്‍ 80 കിലോഗ്രാം വിഭാഗത്തിലും, പരപ്പ മദര്‍ സവീന റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥി മുഹമ്മദ് ഹാഷിര്‍ 78 കിലോഗ്രാം വിഭാഗത്തിലും, ചെമ്മനാട് ഗവണ്‍മെന്റ് വെസ്റ്റ് യു പി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിയായ …

കാനത്തൂര്‍ ശ്രീ നാല്‍വര്‍ ദൈവസ്ഥാന കളിയാട്ട മഹോത്സവത്തിനു വൈകിട്ട് തുടക്കം

കാസര്‍കോട്: കാനത്തൂര്‍ ശ്രീ നാല്‍വര്‍ ദേവസ്ഥാന കളിയാട്ട മഹോത്സവത്തിനു ഇന്നു (ശനിയാഴ്ച)വൈകിട്ട് തുടക്കമാകും. കളിയാട്ടത്തിനു തുടക്കം കുറിച്ച് ഇരിവല്‍ കേശവ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ ശനിയാഴ്ച രാവിലെ കാവിലും കൊട്ടാരത്തിലും കളരിവീട് പടിപ്പുരയിലും ശുദ്ധികലശം നടന്നു. ഞായറാഴ്ച രാവിലെ കളരി, കൊട്ടാര സന്നിധികളിലെ ആനപ്പന്തല്‍ അലങ്കരിക്കല്‍. വൈകുന്നേരം മൂന്നിന് കാവില്‍ നിന്നു തിരുവായുധങ്ങളും ഭണ്ഡാരവും കൊട്ടാരത്തിലേക്ക് എഴുന്നള്ളിക്കല്‍. രാത്രി ഏഴിന് ഇളയോര്‍ തെയ്യത്തിന്റെ ദര്‍ശനവും കളരി വീട്ടിലേക്കുള്ള പുറപ്പാടും. തിങ്കളാഴ്ച പുലര്‍ച്ചെ ചാമുണ്ഡി തെയ്യം, രാവിലെ എട്ടിന് പഞ്ചുര്‍ളി, …

2026 ലെ ഐപിഎല്‍ സീസണില്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വൈസ് ക്യാപ്റ്റനായേക്കും

ചെന്നൈ: രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് ചേക്കേറിയ മലയാളി താരം സഞ്ജു സാംസണ്‍ 2026 ലെ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വൈസ് ക്യാപ്റ്റനായേക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിനെ ഭാഗ്യം കൈവിടുന്നതായുള്ള തോന്നല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ ആരാധകര്‍ പ്രകടപ്പിച്ചിരുന്നു. 2026 ലെ ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ തിരഞ്ഞെടുക്കുകയും സെലക്ടര്‍മാര്‍ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കുകയും ചെയ്തതോടെ ആ തോന്നല്‍ മാറിയിരിക്കുകയാണ്. ലോകകപ്പില്‍ ഇടംനേടിയതിന് പിന്നാലെ ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ …

അഡ്വാന്‍സ് റിസര്‍വേഷന്‍; ആദ്യ ദിവസം ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ വേരിഫിക്കേഷന്‍ നിര്‍ബന്ധം

ചെന്നൈ: ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യ ദിവസം ആധാര്‍ വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി ഇന്ത്യന്‍ റെയില്‍വേ ഉത്തരവിട്ടു. തത്കാല്‍ ഇ-ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ആധാര്‍ പരിശോധന നിര്‍ബന്ധമാക്കി ഏകദേശം ആറ് മാസത്തിന് ശേഷമാണ് റെയില്‍വേയുടെ പുതിയ തീരുമാനം. ജനുവരി 12 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. വ്യാജ ഐഡികള്‍ ഉപയോഗിച്ച് ഏജന്റുമാര്‍ ടിക്കറ്റുകള്‍ മൊത്തമായി ബുക്ക് ചെയ്യുന്നത് തടയാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വെ അറിയിച്ചു. റിസര്‍വേഷന്‍ കൗണ്ടറുകളില്‍ പേപ്പര്‍ ടിക്കറ്റ് …

ദേലംപാടിയില്‍ സിപിഎം റിബല്‍ പഞ്ചായത്ത് പ്രസിഡന്റ്; നറുക്കെടുപ്പില്‍ പഞ്ചായത്തംഗമായ സിപിഎം അംഗത്തെ ഭാഗ്യം കൈവിട്ടു

കാസര്‍കോട്: ദേലംപാടി പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎം റിബലായി മത്സരിച്ചു വിജയിച്ച മുസ്തഫ ഹാജി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചിനെതിരെ ഏഴു വോട്ടുകള്‍ നേടിയാണ് മുസ്തഫ ഹാജി പ്രസിഡണ്ടായത്. 17 അംഗങ്ങളാണ് ദേലംപാടി പഞ്ചായത്തില്‍ ഉള്ളത്. ഇതില്‍ അഞ്ചുവീതം സീറ്റുകളില്‍ ബിജെപിയും എല്‍ഡിഎഫും വിജയിച്ചു. യുഡിഎഫ് പിന്തുണയോടെ മുസ്തഫ ഹാജിക്ക് ഏഴു വോട്ടുകളോടെ വിജയം ഉറപ്പിച്ചു. രാവിലെ നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മുസ്തഫ ഹാജിക്ക് ഏഴും ബിജെപിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിക്ക് അഞ്ചും സിപിഎമ്മിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ തിമ്മയ്യക്ക് അഞ്ചും വോട്ട് ലഭിച്ചു. …

കാസര്‍കോട് ജില്ലയില്‍ ബിജെപിക്ക് അഞ്ചു പഞ്ചായത്തുകള്‍; രണ്ടു പഞ്ചായത്തുകള്‍ പിടിച്ചെടുത്തു

കാസര്‍കോട്: ജില്ലയില്‍ മൂന്നു പഞ്ചായത്തുകളില്‍ ഭരണമുണ്ടായിരുന്ന ബിജെപിക്കു ഈ തിരഞ്ഞെടുപ്പിലൂടെ അഞ്ചു പഞ്ചായത്തുകളിലെ ഭരണസാരഥ്യം ലഭിച്ചു. ബദിയഡുക്ക, കുംബഡാജെ പഞ്ചായത്തുകളാണ് പിടിച്ചെടുത്തത്. ഈ പഞ്ചായത്തുകള്‍ക്കു പുറമെ ബള്ളൂര്‍, മധൂര്‍, കാറഡുക്ക പഞ്ചായത്തുകളിലെ ഭരണം ബിജെപി നിലനിറുത്തുകയും ചെയ്തു. മധൂര്‍ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുജ്ഞാനി ശ്യാംഭോഗിനെ ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി പൊന്നാടയണിയിച്ച് അഭിനന്ദിച്ചു.ബിജെപി അധികാരത്തിലെത്തിയ അഞ്ചു ഗ്രാമ പഞ്ചായത്തുകളില്‍ നാലും പാര്‍ട്ടിയുടെ ബദിയഡുക്ക സംഘടനാ മണ്ഡലം കമ്മിറ്റി പരിധിയിലാണ്. കാറഡുക്ക, ബദിയഡുക്ക, ബള്ളൂര്‍, കുംബഡാജെ പഞ്ചായത്തുകള്‍. …

ഉദുമയില്‍ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് പുറത്ത്; കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസി. സ്ഥാനാര്‍ത്ഥിയുടെ വോട്ട് അസാധുവായി; സിപിഎം അംഗം രാജേന്ദ്രന്‍ നറുക്കെടുപ്പില്‍ പ്രസിഡന്റായി

കാസര്‍കോട്: ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് ബോഡില്‍ ഭൂരിപക്ഷമുള്ള യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് അസാധുവായി. പ്രസിഡന്റ് സ്ഥാനം ഇടതു മുന്നണിയിലെ പിവി രാജേന്ദ്രനു ലഭിച്ചു. ഇടതു മുന്നണിക്കു ഭാഗ്യം കയറി വന്നതു വിശ്വസിക്കാന്‍ കഴിയാതെ യുഡിഎഫ് പ്രവര്‍ത്തകര്‍ അന്തംവിട്ടു.ഉദുമ പഞ്ചായത്തു ബോഡില്‍ 23 അംഗങ്ങളാണ് ആകെയുള്ളത്. ഇതില്‍ 12 സീറ്റുകള്‍ യുഡിഎഫിനാണ്. സിപിഎമ്മിനു 11 അംഗങ്ങളുണ്ട്.പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ചന്ദ്രന്‍ നാലാം വാതുക്കല്‍ തന്നെ അദ്ദേഹത്തിന്റെ വോട്ട് അസാധുവാക്കുകയായിരുന്നു. വോട്ടേഴ്‌സ് സ്ലിപ്പില്‍ …

അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: വൊര്‍ക്കാടി, ആനക്കല്ലിലെ പരേതനായ പൊടിയ നായികിന്റെ മകന്‍ ഗോപാല നായിക് (47) കുഴഞ്ഞു വീണു മരിച്ചു. ധര്‍മ്മ നഗറിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായിരുന്നു.വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ വച്ച് കുഴഞ്ഞു വീണ ഗോപാലയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: സുന്ദരി. ഭാര്യ: മമത. മക്കള്‍: രക്ഷിത്, യക്ഷിത്. സഹോദരങ്ങള്‍: നാരായണ നായിക്, കൃഷ്ണനായിക്, കമല, ലളിത.

ബദിയഡുക്ക പഞ്ചായത്ത് ബി ജെ പിക്കായി; ഡി ശങ്കര പ്രസിഡന്റ്, യു ഡി എഫ് ഔട്ട്

കാസര്‍കോട്: പ്രസിഡന്റ് സ്ഥാനത്തിന് യു ഡി എഫ് ഘടകകക്ഷികളായ കോണ്‍ഗ്രസും മുസ്ലീംലീഗും കോഴിപ്പോര് നടത്തിക്കൊണ്ടിരിക്കെ പ്രസിഡന്റ് സ്ഥാനം ബി ജെ പിക്ക് ലഭിച്ചു. 21 അംഗ പഞ്ചായത്ത് ബോഡില്‍ ബി ജെ പിക്കും യു ഡി എഫിനും 10 വീതം സീറ്റുകള്‍ ലഭിച്ചിരുന്നു. ഒരു സീറ്റില്‍ സി പി എം വിജയിച്ചു. ഇരുമുന്നണികളേയും പിന്തുണയ്ക്കില്ലെന്ന് സി പി എം അംഗം മുന്‍കൂട്ടി വ്യക്തമാക്കിയതോടെ പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെയായിരിക്കുമെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തിന് നാല് അംഗങ്ങളുള്ള …

കുമ്പള പഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുല്‍ഖാദര്‍ അധികാരമേറ്റു; ആദ്യപരിഗണന ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ്

കുമ്പള: മുസ്ലീംലീഗിലെ വി പി അബ്ദുല്‍ഖാദര്‍ കുമ്പള പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.കുമ്പള ബസ്സ്റ്റാന്റിനും ഷോപ്പിംഗ് കോംപ്ലക്‌സിനുമായിരിക്കും പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ തന്റെ ആദ്യ പരിഗണനയെന്ന് സത്യപ്രതിജ്ഞക്കു ശേഷം കാരവലിനോട് അദ്ദേഹം പറഞ്ഞു. കുമ്പള ടൗണിന്റെ വികസനത്തിനായിരിക്കും അടുത്ത പരിഗണന. കാസര്‍കോടിനും മംഗളൂരുവിനുമിടക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കുമ്പള ടൗണ്‍ ഇപ്പോള്‍ പരിമിതിയില്‍ ഞെരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബസ്സ്റ്റാന്റ്- ഷോപ്പിംഗ് കോംപ്ലക്‌സിനു ടൗണില്‍ സ്ഥലം ലഭ്യമായില്ലെങ്കില്‍ ബി ഒ ടി വ്യവസ്ഥയില്‍ സ്ഥലം കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു. …

പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നില്ല; പ്രസിഡണ്ട് സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ വടംവലി; ബിജെപി അംഗവും യോഗത്തില്‍ നിന്നു വിട്ടുനിന്നു; തിങ്കളാഴ്ച വീണ്ടും യോഗം

കാസര്‍കോട്: പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് മുടങ്ങി. സ്ഥാനാര്‍ത്ഥിയെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണിത്.പ്രസിഡന്റ് തിരഞ്ഞെടുപ്പ് യോഗത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളും ഒരു ബിജെപി അംഗവും പങ്കെടുത്തില്ല. ഇതിനെ തുടര്‍ന്ന് യോഗം മാറ്റി വച്ചു. 19 അംഗ പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും 9 വീതം സീറ്റുണ്ട്. ഒരു സീറ്റ് ബിജെപിക്കാണ്. ബിജെപി അംഗം ആരെയും പിന്തുണച്ചില്ലെങ്കില്‍ നറുക്കെടുപ്പിലൂടെയായിരുന്നു പഞ്ചായത്ത് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കേണ്ടിയിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്തും പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി തുടരുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് …

മൈസൂരു കൊട്ടാരം കവാടത്തിനടുത്തെ സ്ഫോടനം: മരണം മൂന്നായി

മംഗളൂരു: മൈസൂരു കൊട്ടാരത്തിലെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം നടപ്പാതയിൽ വ്യാഴാഴ്ച രാത്രിയുണ്ടായസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.ബലൂൺ വില്പനക്കാരൻയു.പി സ്വദേശി സലിം (40)സംഭവ സ്ഥലത്ത് മരിച്ചിരുന്നു.പരിക്കേറ്റ് ചികിത്സയിലായിരുന്നനഞ്ചൻഗുഡ് സ്വദേശി പൂക്കച്ചവടക്കാരി മഞ്ജുള (29), ബംഗളൂരു സ്വദേശിയായ ടൂറിസ്റ്റ് ലക്ഷ്മി (49) എന്നിവരാണ്വെള്ളിയാഴ്ച രാത്രി വൈകി മരിച്ചത്.ബലൂൺ നിറക്കാൻ ഉപയോഗിക്കുന്ന ഹീലിയം സിലിണ്ടർപൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് നേരത്തെ സംസാരമുണ്ടായിരുന്നു.എന്നാൽ സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ചാണ് വാതകം ഉണ്ടാക്കിയതെന്ന് മന്ത്രി എച്ച്‌.സി.ദേവപ്പപറഞ്ഞു. സംഭവത്തിൽ മൈസൂരു സിറ്റി പൊലീസ് അന്വേഷണം ഊർജിതമാക്കി .എൻ‌ഐ‌എ സംഘം സലിമിൻ്റെ …

ഓടുന്ന കാറില്‍ വച്ച് ഐടി കമ്പനി മാനേജരായ യുവതിയെ പീഡിപ്പിച്ചു; സിഇഒ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

ഉദയ്പുര്‍: സ്വകാര്യ ഐടി കമ്പനി മാനേജരായ യുവതിയെ ഓടുന്ന കാറില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ സിഇഒ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റുചെയ്തു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. സംഭവത്തില്‍ ഐടി സ്ഥാപനത്തിന്റെ സിഇഒയും വനിതാ എക്‌സിക്യൂട്ടീവ് മേധാവിയും അവരുടെ ഭര്‍ത്താവുമാണ് അറസ്റ്റിലായത്. മൂന്ന് പ്രതികളെയും പൊലീസ് കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒരു പിറന്നാള്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്. പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ച് അമിതമായി മദ്യപിച്ച യുവതിയെ മൂന്ന് …

മണ്ഡലമഹോത്സവം; ഭക്തിപ്രഭയില്‍ ശബരിമല: ഭക്തര്‍ക്കു പുണ്യദര്‍ശനം

ശബരിമല: ശബരിമല മണ്ഡല പൂജ മഹോത്സവം അല്‍പ്പ സമയത്തിനുള്ളില്‍ നടക്കും. ശബരിമലയും പരിസരവും ഭക്തസഹസ്രങ്ങളെക്കൊണ്ടു നിറഞ്ഞു. 10.10നും 11.30നുമിടയിലാണ് മണ്ഡലപൂജ. തങ്ക അങ്കി ചാര്‍ത്തിയ ധര്‍മ്മ ശാസ്താവിനെ ഇന്നു രാത്രി ദീപാരാധനവരെ ഭക്തജനങ്ങള്‍ക്കു ദര്‍ശിക്കാനാവും. രാത്രി 11 മണിക്കു അടക്കുന്ന നട മകരവിളക്കു മഹോത്സവത്തിനു 30നു വീണ്ടും തുറക്കും.ഈശ്വര ചിന്തയാണ് ശാശ്വതമെന്നറിയുന്ന ഭക്തസഹസ്രങ്ങള്‍ അണമുറിയാതെ സന്നിധാനത്തിലെത്തിക്കൊണ്ടിരിക്കുകയാണ്. മണ്ഡലപൂജ മഹോത്സവത്തിന് അഖിലാണ്ഡനായകനെ അണിയിക്കുന്നതിനു തങ്ക അങ്കി ഘോഷയാത്രയായി ഇന്നലെ ശബരിമലയില്‍ എത്തിച്ചു.സര്‍വ്വാഭരണ ഭൂഷിതനായ ശാസ്താവിനെ ഒരു നോക്കു കാണാന്‍ …

കുമ്പള, പെര്‍വാഡില്‍ തുണി അലക്കുകയായിരുന്ന യുവതിയെ കെട്ടിപ്പിടിച്ചു; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: വീടിനു പിറകു വശത്ത് തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്ന യുവതിയെ കെട്ടിപ്പിടിച്ച് മാനഭംഗപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ കേസെടുത്ത കുമ്പള പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കോയിപ്പാടി, പെര്‍വാഡിലെ ജിതേഷി (32) നെയാണ് കുമ്പള എസ്.ഐ.കെ.ശ്രീജേഷ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് കേസിനാസ് പദമായ സംഭവം. ഭര്‍തൃമതിയായ 34കാരി വീടിനു പിറകു വശത്തു തുണി അലക്കുകയായിരുന്നു. ഇതിനിടയില്‍ പിന്നില്‍ നിന്നും എത്തിയ ജിതേഷ് ലൈംഗിക ഉദ്ദേശത്തോടെ കെട്ടിപ്പിടിക്കുതയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. എതിര്‍ത്തപ്പോള്‍ മുന്നില്‍ നിന്നു വീണ്ടും കെട്ടിപ്പിടിച്ച് മാനഹാനി …

പ്രസിഡന്റ് സ്ഥാനം: ബദിയഡുക്കയില്‍ മാഹിനെ, ശ്യാമന്‍ കീഴടക്കി; നറുക്കെടുപ്പ് ശ്യാമനെ തുണക്കുമോ?

ബദിയഡുക്ക: ബദിയഡുക്കയില്‍ കോണ്‍ഗ്രസ് മെമ്പര്‍ ശ്യാമപ്രസാദ് മാന്യ മുസ്ലീംലീഗിലെ മാഹിന്‍ കേളോട്ടിനെ ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചു.ശ്യാമപ്രസാദിന്റെ കടുംപിടിത്തത്തിന് ലീഗ് നേതൃത്വം കീഴടങ്ങി. അല്‍പ്പസമയത്തിനുള്ളില്‍ നടക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശ്യാമപ്രസാദിനെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇന്നലെ രാത്രി വീണ്ടും നടന്ന യു ഡി എഫ് യോഗത്തില്‍ മുസ്ലീലീഗ് സമ്മതിച്ചു.എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കോണ്‍ഗ്രസ് ജില്ലാ നേതാവ് എ ഗോവിന്ദന്‍ നായര്‍, ഇരുപാര്‍ട്ടികളുടെയും പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗമാണ് തീരുമാനമെടുത്തത്. …