ദേശീയപാതയിലല്ല; കുമ്പള- മുള്ളേരിയ റോഡിന്റെ തുടക്കമായ കുമ്പള ബസ്സ്റ്റാന്റില്‍ വേനല്‍മഴക്ക് വെള്ളപ്പൊക്കം; ബസ്സുകള്‍ മാറ്റിയിട്ടു

കുമ്പള: കുമ്പളയില്‍ ഇന്നലെ രാത്രിയുണ്ടായ വേനല്‍ മഴക്കു കുമ്പള- മുള്ളേരിയ കെ എസ് ടി പി റോഡിന്റെ ഉല്‍ഭവസ്ഥാനമായ കുമ്പള ബസ്സ്റ്റാന്റില്‍ വെള്ളം കയറി. വെള്ളം ഇപ്പോഴും ബസ്‌സ്റ്റാന്റില്‍ കെട്ടി നില്‍ക്കുന്നു. ബസ്സുകള്‍ പാര്‍ക്ക് ചെയ്തിരുന്ന അതേ സ്ഥലത്താണ് വെള്ളക്കെട്ടു രൂപപ്പെട്ടത്. ഇതുമൂലം ബസ്സുകള്‍ വെള്ളക്കെട്ടിന് അപ്പുറവും ഇപ്പുറവും നിറുത്തിയിട്ട് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുകയാണ്. ശക്തമായ മഴ വരാനിരിക്കെ അപ്പോഴത്തെ ബസ്‌സ്റ്റാന്റിന്റെ സ്ഥിതിയോര്‍ത്തു വ്യാപാരികളും ബസ് ജീവനക്കാരും പരിതപിക്കുന്നു. റോഡിനു പുറത്തു ഇരു സൈഡുകളിലും ഓവുചാല്‍ നിര്‍മ്മിക്കണമെന്ന വ്യവസ്ഥ അനുസരിച്ചാണ് ഓവുചാല്‍ നിര്‍മ്മിച്ചതെന്നും കരാറുകാരും മരാമത്ത് ജീവനക്കാരും അതു നോക്കിയിരുന്ന രാഷ്ട്രീയക്കാരും വ്യാപാരികളും പറയുന്നു. ഇങ്ങനെ ഓവുചാലിന് കുഴിയെടുത്തത് റോഡിന്റെ വശത്തുള്ള ഉയര്‍ന്ന സ്ഥലത്തും റോഡ് താഴ്ന്ന സ്ഥലത്തുമായി. മഴയെത്തുടര്‍ന്നു റോഡില്‍ വരുന്ന വെള്ളമെല്ലാം ഈ താഴ്ന്ന സ്ഥലത്തു കെട്ടി നില്‍ക്കുകയും ചെയ്യുന്നു. വെള്ളം കെട്ടി നിന്നാല്‍ റോഡ് ഇളകാനും സാധ്യതയുണ്ടെന്ന് സാധാരണക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ റോഡു വെള്ളം കെട്ടി നിന്നു പൊളിഞ്ഞാല്‍ അറ്റകുറ്റപ്പണി നടത്തുമെന്നു കരാറുകാരും അതു നേരാണെന്നു മരാമത്തുകാരും പറയുന്നു. ജനങ്ങളുടെ പണം ഇത്തരത്തില്‍ ധൂര്‍ത്തടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടതാണെന്നു സാധാരണക്കാര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page