തകരാറിനെ തുടര്‍ന്ന് റോഡില്‍ കുടുങ്ങിയ ലോറിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവിനു ഗുരുതരം; അപകടം ശനിയാഴ്ച പുലര്‍ച്ചെ പള്ളിക്കരയില്‍
കാസര്‍കോട്: യന്ത്ര തകരാറിനെ തുടര്‍ന്ന് റോഡില്‍ കുടുങ്ങിയ ലോറിക്കു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവിനു ഗുരുതര പരിക്ക്. യുവാവിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ കാസര്‍കോട് -കാഞ്ഞങ്ങാട് കെ എസ് ടി പി റോഡിലെ പള്ളിക്കരയിലാണ് അപകടം. മംഗ്‌ളൂരു ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ലോറി. പള്ളിക്കരയില്‍ എത്തിയപ്പോള്‍ യന്ത്ര തകരാര്‍ ഉണ്ടായി ലോറി നടുറോഡില്‍ കുടുങ്ങി. തുടര്‍ന്ന് ഡ്രൈവറും ക്ലീനറും ചേര്‍ന്ന് തകരാര്‍ പരിഹരിക്കുന്നതിനു ശ്രമം നടത്തുന്നതിനിടയില്‍ എത്തിയ സ്‌കൂട്ടര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ പിന്നിലിടിച്ച …