പരീക്ഷകള്‍ക്ക് കര്‍ട്ടണ്‍ വീഴുന്നു; ആഘോഷങ്ങള്‍ നടത്തിയാല്‍ പിടിവീഴും; സ്‌കൂള്‍ പരിസരങ്ങള്‍ പൊലീസ് നിരീക്ഷണത്തില്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പ്രത്യേക ഉത്തരവിറക്കി

കാസര്‍കോട്: സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരീക്ഷകള്‍ സമാപിച്ചു. പത്താംക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 30ന് സമാപിക്കും. ഒന്നു മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 31ന് പരീക്ഷ പൂര്‍ത്തിയായി മധ്യവേനലവധിക്ക് സ്‌കൂളുകള്‍ അടയ്ക്കും. പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.15ന് പൂര്‍ത്തിയായി. പരീക്ഷയ്ക്കു ശേഷം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായേക്കാമെന്ന സൂചനകളെ തുടര്‍ന്ന് വിവിധ സ്‌കൂള്‍ പരിസരങ്ങള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പി ടി എ കമ്മിറ്റി ഭാരവാഹികളെയും രക്ഷിതാക്കളെയും സ്‌കൂളുകളിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഇത്തരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പൊലീസ് സഹായം ആവശ്യമാണെങ്കില്‍ സ്‌കൂള്‍ മേധാവിക്ക് തേടാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. വാര്‍ഷിക പരീക്ഷകള്‍ അവസാനിക്കുന്ന ദിവസമോ, സ്‌കൂള്‍ അടയ്ക്കുന്ന ദിവസമോ യാതൊരു തരത്തിലുമുള്ള ആഘോഷങ്ങളും പാടില്ലെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആസിഫ് കെ യൂസഫ് പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page