ബേഡകത്ത് പീഡനത്തിനു ഇരയായ പത്താം ക്ലാസുകാരി ഗര്‍ഭിണി; മേല്‍പ്പറമ്പില്‍ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍, ചന്തേരയില്‍ ആറുവയസ്സുകാരി 82കാരന്റെ പീഡനത്തിനു ഇരയായി

കാസര്‍കോട്: വ്യത്യസ്ത സംഭവങ്ങളില്‍ കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ച പൊലീസ് മൂന്നു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണി ആയ സംഭവത്തിലാണ് ബേഡകം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. 15 കാരിയുടെ പരാതി പ്രകാരം കുറ്റിക്കോല്‍ പഞ്ചായത്തില്‍ താമസക്കാരനും ബന്ധുവുമായ യുവാവിനെതിരെയാണ് കേസെടുത്തത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു വ്യക്തമായതോടെയാണ് പീഡന സംഭവം പുറത്തായത്. പ്രതിയെ കണ്ടെത്താന്‍ ബേഡകം പൊലീസ് അന്വേഷണം തുടങ്ങി.
എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച പിതാവിനെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ കേസെടുത്തത്. മാസങ്ങളായി നടന്ന പീഡനം സംബന്ധിച്ച് മാതാവിനു അറിവുണ്ടായിരുന്നതായി പറയുന്നു. കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചു വച്ചതിനു മാതാവിന്റെ പേരിലും കേസെടുത്തു. പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ചന്തേരയില്‍ ആറുവയസ്സുകാരിയെ പീഡനത്തിനു ഇരയാക്കിയതിന് 82 കാരനെതിരെ ചന്തേര പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവാണ് കേസിലെ പ്രതി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page