കാസര്‍കോട്ട് വീണ്ടും കുഴല്‍പ്പണ വേട്ട; രണ്ടു തവണയായി ഇന്ന് 72.9 ലക്ഷം രൂപ പിടികൂടി; രണ്ടാം തവണ പിടികൂടിയത് 61.5 ലക്ഷം, തളങ്കര സ്വദേശി അറസ്റ്റില്‍
കാസര്‍കോട്: കാസര്‍കോട്ട് കുഴല്‍പ്പണ കടത്ത് രൂക്ഷമാകുന്നു. ഇന്ന് രണ്ടുതവണയായി കാസര്‍കോട്ട് നിന്നും കുമ്പളയില്‍ നിന്നുമായി 72.9 ലക്ഷം രൂപ രേഖകളില്ലാത്ത നിലയില്‍ പൊലീസ് പിടിച്ചെടുത്തു. കുമ്പളയില്‍ നിന്ന് 61.5 ലക്ഷം രൂപയും കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപത്തെ ട്രാഫിക് സര്‍ക്കിളിനടുത്തു വച്ച് 11.40 ലക്ഷം രൂപയുമാണ് പിടികൂടിയത്.കുമ്പളയില്‍ കള്ളപ്പണം കടത്തുകയായിരുന്ന ഒരാളെ അറസ്റ്റു ചെയ്തു. കാസര്‍കോട് തളങ്കരയിലെ മടന്നൂര്‍ ഹൗസില്‍ ഷബീര്‍ ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും കുമ്പള പൊലീസും …