21.77 ഗ്രാം എംഡിഎംഎയുമായി 6 യുവാക്കള്‍ അറസ്റ്റില്‍; മയക്ക് മരുന്ന് സ്‌കൂള്‍ അവധിക്കാലം ലക്ഷ്യമാക്കി കൊണ്ടുവന്നതാണെന്ന് പ്രതികള്‍

കോഴിക്കോട്: 21.77 ഗ്രാം എംഡിഎംഎയും ലഹരിമരുന്നു വിറ്റുകിട്ടിയ 22,800 രൂപയുമായി ആറു യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം ചേലേമ്പ്ര സ്വദേശികളായ ഷാഹിദ് ഹുസൈന്‍ (29), എം.അഭിനവ് (19), പി.അക്ഷിത്ത് (19), എ.റിഥുന്‍ (22), കോഴിക്കോട് ചാലിയം സ്വദേശി അബു താഹിര്‍ (26), ഫറോക്ക് ചുങ്കം സ്വദേശി കെ.കെ.സിറാജ്ജുദ്ധീന്‍ (27) എന്നിവരെയാണ് കോഴിക്കോട് നാര്‍കോട്ടിക് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ജെ.ജോണ്‍സന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാന്‍സാഫും ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ലതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസും രാമനാട്ടുകരയില്‍ പിടികൂടിയത്.

ഏതാനും ദിവസങ്ങളായി ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍. ഇവര്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നിരീക്ഷിച്ച് വരുന്നതിനിടെയാണ് രാമനാട്ടുകരയിലെ ലോഡ്ജില്‍ ലഹരിമരുന്ന് സഹിതം പിടിയിലായത്. സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കി ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി എന്നിവിടങ്ങളില്‍ യുവാക്കള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

പിടിച്ചെടുത്ത ലഹരിമരുന്ന് സ്‌കൂള്‍ അവധിക്കാലം ലക്ഷ്യമാക്കി കൊണ്ടുവന്നതാണെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. പ്രതികള്‍ സ്ഥിരം ലഹരി വില്‍പനക്കാരാണെന്നും
ബെംഗളൂരുവില്‍ നിന്നു മൊത്തമായി ലഹരിമരുന്നെത്തിച്ച് ചില്ലറ വില്‍പന നടത്തുകയാണ് ഇവരെന്നും പൊലീസ് പറഞ്ഞു. ഇവരുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും ഫറോക്ക് പൊലീസ് പരിശോധിച്ചു വരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page