സ്വർണം വാങ്ങാൻ മികച്ച സമയം!

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് രണ്ടു തവണയുണ്ടായ കുറവ് ആഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിക്ഷേപകർക്കും വലിയ അവസരമായി.ഇന്ന് രാവിലെ പവന് 1120 രൂപ കുറഞ്ഞതിനു പിന്നാലെ, ഉച്ചയ്ക്കുശേഷം 1800 രൂപയുടെ ഇടിവുകൂടി രേഖപ്പെടുത്തി. ഇതോടെ ഒറ്റ ദിവസം ഒരു പവൻ സ്വർണത്തിന് 2920 രൂപ കുറഞ്ഞു. നിലവിൽ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില 1,09,240 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 13,655 രൂപയാണ്.മറ്റ് വിഭാഗങ്ങളിലെ പുതുക്കിയ വിലകൾ: 18 കാരറ്റ് – 89,760 രൂപ, 14 കാരറ്റ് – 69,920 രൂപ, 9 കാരറ്റ് – 45,080 രൂപ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page