റിയാദില്‍ മലയാളി മധ്യവയസ്‌ക്കനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: റിയാദില്‍ മലയാളി മധ്യവയസ്‌ക്കനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പെരിന്തല്‍മണ്ണ തൂത ചുണ്ടംപറ്റയിലെ സൈതലവി (52) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. താമസസ്ഥലത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. അലി -സൈനബ ദമ്പതികളുടെ മകനാണ് മരിച്ച സൈതലവി.

സമീപവാസിയാണ് വിവരം സുഹൃത്തുക്കളെ അറിയിച്ചത്. പൊലീസെത്തിയപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ശുമൈസി ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങ് വളന്റിയര്‍ ഷബീര്‍ കളത്തിലിന്റെ ഭാര്യാ പിതാവാണ് സൈതലവി. ഭാര്യ: സജ്‌ന. മക്കള്‍: ഷഹന ഷെറിന്‍, ഷഹനാദ്, ഷിബിയാസ്. മരുമകന്‍: ഷബീര്‍ കളത്തില്‍ (കട്ടുപ്പാറ). മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page