ക്ലോഡറ്റ് കോൾവിൻ അന്തരിച്ചു;അമേരിക്കയിലെ ബസ് സീറ്റ് വംശീയ വിവേചനത്തിനെതിരെ ആദ്യം ശബ്ദമുയർത്തിയ പൗരാവകാശ പോരാളി

പി പി ചെറിയാൻ മോണ്ട്ഗോമറി, അലബാമ: അമേരിക്കയിലെ കറുത്തവർഗക്കാരുടെ പൗരാവകാശ പോരാട്ടങ്ങൾക്ക് തുടക്കമിട്ട ചരിത്രപ്രസിദ്ധമായ ‘ബസ് ബഹിഷ്കരണ’ സമരത്തിനുതുടക്കമിട്ട ക്ലോഡറ്റ് കോൾവിൻ (86) അന്തരിച്ചു. 1955 മാർച്ചിൽ, അലബാമയിലെ മോണ്ട്ഗോമറിയിൽ വെള്ളക്കാർക്കായി നീക്കിവെച്ച ബസ് സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് 15-കാരിയായ ക്ലോഡറ്റ് കോൾവിൻ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രശസ്ത പൗരാവകാശ പ്രവർത്തക റോസ പാർക്സ് ഇതേ കാരണത്താൽ അറസ്റ്റ് ചെയ്യപ്പെടുന്നതിന് 9 മാസം മുൻപായിരുന്നു ഇത്. “ചരിത്രം എന്നെ ആ സീറ്റിൽ ഒട്ടിച്ചു നിർത്തിയിരിക്കുകയായിരുന്നു, അതുകൊണ്ട് എനിക്ക്എ …

രാഹുല്‍ മാങ്കൂട്ടത്തിനെ തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി; റൂം ബുക്ക് ചെയ്തത് അതിജീവിതയുടെ പേരില്‍; ഒരുമണിക്കൂറോളം മുറിയില്‍ ചെലവഴിച്ചതായി എംഎല്‍എ

പത്തനംതിട്ട: ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിനെ തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലില്‍ എത്തിച്ച് തെളിവെടുത്തു. പ്രതിഷേധങ്ങള്‍ ഒഴിവാക്കാന്‍ അതിരാവിലെ പത്തനംതിട്ട എആര്‍ ക്യാമ്പില്‍ നിന്നും രാഹുലിനെ ഹോട്ടല്‍ മുറിയിലെത്തിച്ച് തെളിവെടുക്കുകയായിരുന്നു. 15 മിനുട്ട് സംഘം ഹോട്ടലില്‍ ചെലവഴിച്ചു. കഴിഞ്ഞദിവസം കോടതിയില്‍ നിന്ന് പുറത്തുകടന്ന രാഹുലിന് നേരെ കനത്ത പ്രതിഷേധവും ചീമുട്ടയേറും നടന്നിരുന്നു. പീഡനം നടന്നതായി പരാതിയില്‍ പറയുന്ന ക്ലബ് സെവന്‍ ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയിലെത്തിച്ച് പൊലീസ് മഹസ്സര്‍ തയ്യാറാക്കി. …

കുമ്പള ടോള്‍ പ്ലാസ: സമരപന്തൽ രാത്രിയിലും സജീവം; ഖത്തീബുമാര്‍ ഐക്യദാര്‍ഢ്യവുമായെത്തി

കാസര്‍കോട്: കാസര്‍കോട്-മംഗ്‌ളൂരു ദേശീയ പാതയിലെ കുമ്പള ടോള്‍ പ്ലാസയിലെ ടോള്‍ പിരിവിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമരം ശക്തമാകുന്നു. ചൊവ്വാഴ്ച രാവില എന്‍എ നെല്ലിക്കുന്ന് എംഎല്‍എയാണ് സമരം ഉദ്ഘാടനം ചെയ്തത്. എ.കെ.എം അഷ്‌റഫ് എംഎല്‍എയുടെ നേതൃത്വത്തിലാണ് സമരം തുടരുന്നത്. സമരത്തിനു ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ച് നൂറു കണക്കിനു പേരാണ് ചൊവ്വാഴ്ച രാത്രി സമരപന്തലില്‍ എത്തിയത്. പന്തം കൊളുത്തിയും വാദ്യ മേളങ്ങളുമായാണ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നിരവധി സമരപന്തലില്‍ എത്തിയത്.ബുധനാഴ്ച രാവിലെ മഞ്ചേശ്വരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഖത്തീബുമാര്‍ …

ആരിക്കാടി ടോള്‍ പ്ലാസ: ജനങ്ങളോടുള്ള വെല്ലുവിളി: എ.അബ്ദുള്‍ റഹ്‌മാന്‍

കാസര്‍കോട്: ദേശീയപാതയിലെ ആരിക്കാടിയില്‍ അന്യായമായ ടോള്‍ പിരിവ് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു. തലപ്പാടിയില്‍ ഒരു ടോള്‍ ബൂത്ത് ഉണ്ടായിരിക്കെ 20 കിലോമീറ്റര്‍ മാറി ആരിക്കാടിയില്‍ മറ്റൊരു ടോള്‍ ബൂത്ത് സ്ഥാപിച്ചു പിരിവ് നടത്തുന്നതു അംഗീകരിക്കാനാവില്ല. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ടോള്‍ പിരിക്കുന്നതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു അറിയിപ്പില്‍ പറഞ്ഞു.കാസര്‍കോട്ട് നിന്നും മംഗലാപുരത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളും, രോഗികളും, വ്യാപാരികളും തൊഴിലാളികളുമായ ആയിരക്കണക്കിന് പേര്‍ രണ്ട് ടോളുകളിലായി വന്‍ തുക നല്‍കേണ്ടി …

കാസര്‍കോട്ടെ അഡ്വ. സുഹാസ് വധക്കേസ്: പി പ്രേമരാജനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു, പുനഃരന്വേഷണ റിപ്പോര്‍ട്ടും കുറ്റപത്രവും ഒരു മാസത്തിനകം

കാസര്‍കോട്: കാസര്‍കോട്ട് ഏറെ കോളിളക്കങ്ങള്‍ക്ക് ഇടയാക്കിയ കൊലപാതകക്കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നു. കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകനും ബി എം എസ് ജില്ലാ വൈസ് പ്രസിഡണ്ടുമായിരുന്ന അഡ്വ. പി സുഹാസി (38)നെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സുഹാസിന്റെ മാതാവ് പ്രേമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അഡ്വ. പി പ്രേമരാജനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ടുള്ള നടപടി ഉണ്ടായത്.ആദ്യം പി എസ് …

പ്രശസ്ത “ഡിൽബർട്ട്” കോമിക് സ്ട്രിപ് കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു

പി പി ചെറിയാൻ ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു. 68 വയസ്സായിരുന്നു. 1989-ൽ ആരംഭിച്ച ‘ദിൽബർട്ട്’ എന്ന കാർട്ടൂൺ സ്ട്രിപ്പിലൂടെയാണ് അദ്ദേഹം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. കോർപ്പറേറ്റ് ഓഫീസ് സംസ്കാരത്തെയും അവിടുത്തെ രസകരമായ സംഭവങ്ങളെയും ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിക്കുന്നതിൽ അദ്ദേഹം മികവ് പുലർത്തിയിരുന്നു. ജീവിതത്തിലെ വ്യംഗ്യവും സാമൂഹിക നിരീക്ഷണവും ഹാസ്യത്തിലൂടെ അവതരിപ്പിച്ച സ്കോട്ട് ആഡംസ് ആഗോളതലത്തിൽ കോടിക്കണക്കിന് വായനക്കാരെ സ്വാധീനിച്ചു. കാർട്ടൂൺ ലോകത്ത് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും …

കളനാട്ട് ടര്‍ഫില്‍ അക്രമം: മധൂര്‍ സ്വദേശികളായ രണ്ടു പേര്‍ക്ക് പരിക്ക്; 9 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കളനാട്ടെ ഖത്തര്‍ സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ ടര്‍ഫില്‍ വച്ച് രണ്ടു യുവാക്കളെ അക്രമിച്ചതായി പരാതി. മധൂര്‍ ചെട്ടുംകുഴി ക്വാര്‍ട്ടേഴ്‌സിലെ കെഎം അഫ്‌സല്‍ (27), മധൂരിലെ ഹനീഫ (25) എന്നിവരെയാണ് അക്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാല്‍ മണിയോടെയാണ് സംഭവം. കെ.എം അഫ്‌സലിനെയും ഫുട്‌ബോള്‍ ടീം മാനേജര്‍ ഹനീഫയെയും ആക്രമിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ കളനാട്, കീഴൂരിലെ സാദ്ദിഖ്, അന്തായി, സന, അഫ്രീദ്, തബ്ഷീര്‍, പച്ചു, ഉവൈസ്, ആഷിം, മാഹിന്‍ എന്നിവര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.

മൊഗ്രാൽ,കൊപ്ര ബസാറിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു അപകടം; പരിക്കേറ്റ മൊഗ്രാൽ പുത്തൂരിലെ 18 കാരൻ മരിച്ചു

കാസർകോട്: ദേശീയപാതയിലെ മൊഗ്രാൽ, കൊപ്ര ബസാറിൽ ഞായറാഴ്ച്ച സന്ധ്യയോടെ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൊഗ്രാൽ പുത്തൂർ, മുണ്ടക്കൽ ഹൗസിലെ മുഹമ്മദ് ഫസലിന്റെ മകൻ മുഹമ്മദ് റഫ (18) ആണ് ചൊവ്വാഴ്ച രാത്രിയോടെ ചെങ്കള ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. മുഹമ്മദ് റഫയും സുഹൃത്ത് മൊഗ്രാൽ പുത്തൂരിലെ മുഹസ്സിൽ അബ്ദുള്ളയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ മുഹസ്സിൽ ഇപ്പോഴും ഗുരുതര നിലയിൽ ചികിത്സയിലാണ്.മാതാവ്: നസീറ . സഹോദരങ്ങൾ: …

കുമ്പള ടോൾ പ്ലാസ: സമര പന്തലിൽ നിന്ന് മാറാതെ എ.കെ. എം അഷ്റഫ് എം എൽ എ; ടോളിൽ രക്ഷപ്പെടാൻ ഫാസ്റ്റ് ടാഗിൽ മറു സ്റ്റിക്കർ !

കാസർകോട്: കാസർകോട് – മംഗ്ളൂരു ദേശീയ പാതയിലെ കുമ്പള ടോൾ പ്ലാസയ്ക്കെതിരെ സമരം ശക്തമാക്കി ആക്ഷൻ കമ്മറ്റി . സമരത്തിന് നേതൃത്വം നൽകുന്ന മഞ്ചേശ്വരം എം എൽ എ രാത്രിയിലും സമര പന്തലിൽ സജീവം. പ്രശ്നത്തിനു പരിഹാരം കാണാതെ സമര പന്തലിൽ നിന്നു മാറില്ലെന്ന് എം.എൽ.എപ്രഖ്യാപിച്ചു.സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ ആൾക്കാർ എത്തി തുടങ്ങിയതോടെ എന്തു ചെയ്യണമെന്ന് അറിയാതെ അധികൃതർ അങ്കലാപ്പിൽ . കണക്കുകൂട്ടിയതിനേക്കാളും ആൾക്കാരാണ് സമര പന്തലിലേയ്ക്ക് എത്തികൊണ്ടിരിക്കുന്നത്. അതേസമയം ഫാസ്റ്റ് ടാഗ് ഉള്ള വാഹനങ്ങളിൽ …

ഉള്ളാളിൽ നിന്നുള്ള ശബരിമല തീർഥാടകൻ പമ്പക്കടുത്ത് കുഴഞ്ഞു വീണു മരിച്ചു

പമ്പ:ശബരിമല തീർഥാടനത്തിനിടെ ഉള്ളാൾ സോമേശ്വർ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. പമ്പക്കടുത്തു വനപാതയിലായിരുന്നു മരണം. സോമേശ്വർ നഗരസഭ പരിധിയിലെ പിലാരു ഡെലന്തബെട്ടുവിൽ താമസിക്കുന്ന ബിസിനസുകാരനായ ചന്ദ്രഹാസ് ഷെട്ടിയാണ് (55) മരിച്ചത്.ശനിയാഴ്ച അർക്കുള, തുപ്പക്കല്ലു എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് അയ്യപ്പ ഭക്തർക്ക് ഒപ്പമാണ് ചന്ദ്രഹാസ് ശബരിമല തീർത്ഥാടനത്തിന് പുറപ്പെട്ടത്. തിങ്കളാഴ്ച എരിമലയിൽ നിന്ന് പമ്പയിലേക്ക് വനപാതയിലൂടെ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെത്തുടർന്ന് മരിക്കുകയായിരുന്നു.ചന്ദ്രഹാസ് ആദ്യം ബാക്രബെയ്‌ലിലായിരുന്നു താമസം. മിനറൽ വാട്ടർ സപ്ലൈ ബിസിനസുകാരനാണ്. പത്ത് വർഷം മുമ്പ് പിലാരുവിൽ വീട് …

നാല് കോടി രൂപയുടെ എംഡിഎംഎയുമായി ഉഗാണ്ടൻ വനിത മംഗളൂരുവിൽ അറസ്റ്റിൽ

മംഗളൂരു: നാലു കോടി രൂപയുടെ മയക്കുമരുന്നുമായി ഉഗാണ്ടൻ വനിതയെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ നിന്നു മംഗളൂരുവിൽ മയക്കുമരുന്നു വിതരണം ചെയ്തു കൊണ്ടിരുന്ന ഉഗാണ്ടൻ വനിതയാണു മംഗളൂരു ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് പിടിയിലായത്. പ്രതിയിൽ നിന്ന് നാല് കിലോ എംഡിഎംഎ പിടികൂടി. ഇതിനുനാല് കോടി രൂപ വിലവരുമെന്ന് മംഗളൂരു പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു.മംഗളൂരു മേഖലയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇവരെന്ന് കരുതുന്നു.ഇതുവരെ ഈ ശൃംഖലയുമായി ബന്ധമുള്ള ആറ് …

കർമ്മപഥത്തിൽ അറുപതിന്റെ നിറവ്; ഷാജി രാമപുരത്തിന് ഡാളസിൽ ഉജ്ജ്വല സ്നേഹാദരം

കാരോൾട്ടൻ (ഡാളസ്): പ്രമുഖ മാധ്യമപ്രവർത്തകനും സഭാ-സാമൂഹിക പ്രവർത്തകനുമായ ഷാജി രാമപുരത്തിന്റെ അറുപതാം ജന്മദിനംവിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു. കാരോൾട്ടൻ ചർച്ച് ഹാളിൽ നടന്ന ചടങ്ങിൽ ആത്മീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേർ അദ്ദേഹത്തിന് ആശംസ നേർന്നു. ഷാജി രാമപുരത്തിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളെറവ റോയ് തോമസ്,റവ ഷിബി ഏബ്രഹാം,റവ. റോബിൻ വർഗീസ്,റവ. ബേസിൽ),റവ. ഏബ്രഹാം കുരുവിള, പി റ്റി മാത്യു , പി പി ചെറിയാൻതുടങ്ങി നിരവധി വിശിഷ്ടാതിഥികൾ അഭിനന്ദിച്ചു.ഹൂസ്റ്റണിൽ നിന്നും തോമസ് മാത്യു,,ഡെട്രോയിറ്റിൽ നിന്നും ഐ പി …

സുൽത്താൻ ഗ്രൂപ്പിന്റെ 20-ാമത് ഷോറൂം വിജയപുരയിൽ ഉത്സവാന്തരീക്ഷത്തിൽ പ്രവർത്തനമാരംഭിച്ചു

ബംഗളുരു: സുൽത്താൻ ഗ്രൂപ്പിന്റെ 20-ാമത് ഡയമണ്ട്സ് & ഗോൾഡ് ഷോറൂം കർണാടകയിലെ വിജയപുരയിൽ ആഹ്ളാദകരമായ അന്തരീക്ഷത്തിൽ കർണാടക കൃഷി മന്ത്രി ശിവാനന്ദ് പാട്ടീൽ ഞായറാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു. വിജയപുര മേയർ എം.എസ്. കരടി, ശ്രീ ജ്ഞാനയാന യോഗാശ്രമ പ്രസിഡൻ്റ് ബസവലിംഗ സ്വാമിജി, മുൻ എം എൽ എ മക്ബൂൾ ഭഗവാൻ, മുൻ എംഎൽഎ ഡോ. ദേവാനന്ദ് ഫുലസിംഗ് ചവാൻ, ഗുഡ്ഡാപുര ശ്രീ ദാനമ്മദേവി ദേവസ്ഥാൻ ട്രസ്റ്റ് പ്രസിഡൻ്റ് വിജുഗൗണ്ട എസ്. പാട്ടീൽ, അഞ്ജുമാൻ-ഇ-ഇസ്ലാം വൈസ് പ്രസിഡൻ്റ്, …

ആരവല്ലി മലനിരകള്‍ സംരക്ഷിക്കണം: ശാസ്ത്ര സാഹിത്യ പരിഷത്ത്

തൃക്കരിപ്പൂര്‍: ആരവല്ലി മലനിരകള്‍ സംരക്ഷിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃക്കരിപ്പൂര്‍ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജില്ല ആശുപത്രിയില്‍ നേത്രബാങ്ക് സ്ഥാപിക്കണമെന്നു ആവശ്യമുന്നയിച്ചു. ടി. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു.വി.എം കുമാരന്‍ അധ്യക്ഷത വഹിച്ചു. എം വിനയന്‍, ഭരതന്‍, പാട്ടത്തില്‍ രാമചന്ദ്രന്‍, ഒ പി ചന്ദ്രന്‍, ഗീത ആര്‍, ഷീബ കെ, ഭാസ്‌ക്കരന്‍ എന്‍ വി എന്നിവര്‍ ഗാനം ആലപിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിഎം മീനാകുമാരി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എന്‍ രവീന്ദ്രന്‍, എം കെ ഹരിദാസ്, വി എം …

‘കുളിക്കാന്‍ കയറിയപ്പോള്‍ അതേ വേഷത്തില്‍ ഇങ്ങ് പോന്നതാണോ?’ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോള്‍ ഐശ്വര്യ ലക്ഷ്മി ധരിച്ച വസ്ത്രത്തിനെതിരെ വ്യാപക വിമര്‍ശനം

ചെന്നൈ: ആരാധകരുടെ പ്രിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. താരം അഭിനയിച്ച പല സിനിമകളും ആരാധകര്‍ നെഞ്ചിലേറ്റിയിരുന്നു. ഐശ്വര്യയുടെ അഭിനയ മികവാണ് അതിന് കാരണം. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളും, വീഡിയോകളും വിമര്‍ശനങ്ങള്‍ക്ക് ഇടനല്‍കുകയാണ്. ചെന്നൈയിലെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യയുടെ വസ്ത്രധാരണമാണ് കാരണം. മഞ്ഞ നിറത്തിലുള്ള സ്ട്രാപ്ലെസ്സ് സ്ലീവ്ലെസ്സ് വസ്ത്രം ധരിച്ചാണ് ഐശ്വര്യ ചടങ്ങിനെത്തിയത്. ഈ വേഷം ഉദ്ഘാടന ചടങ്ങിന് അനുയോജ്യമല്ലെന്നും, കാണാന്‍ ഭംഗിയില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ …

കൊടക്കാട് വെള്ളച്ചാലില്‍ താമസിക്കുന്ന ടി.പി. അബ്ദുല്‍കാസിം അന്തരിച്ചു

ചെറുവത്തൂര്‍: കൊടക്കാട് വെള്ളച്ചാലില്‍ താമസിക്കുന്ന ടി.പി. അബ്ദുല്‍കാസിം (71) അന്തരിച്ചു.ഭാര്യ: നങ്ങാരത് സാറുമ്മ. മക്കള്‍: സാദിക്ക്, ശാക്കിര്‍, ഷാഹിറ, ഹാഷിഫ്, ഷഫീഖ്.മരുമക്കള്‍: ഫാത്തിമ, സുനീറ, അബ്ദുള്ള, സഹല, ഷിഫാന. ഖബറടക്കം വെള്ളച്ചാല്‍ മുസ്ലീം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടന്നു.

റെക്കോര്‍ഡുകളെ കുറിച്ച് ചിന്തിക്കാറില്ല; തനിക്ക് കിട്ടുന്ന ട്രോഫികളെല്ലാം അമ്മയ്ക്ക് അയച്ചുകൊടുക്കുമെന്ന് വിരാട് കോലി

മുംബൈ: റെക്കോര്‍ഡുകളുടെ തോഴനാണ് ക്രിക്കറ്റ് താരം വിരാട് കോലി. കഴിഞ്ഞദിവസം ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ മറ്റൊരു റെക്കോര്‍ഡും കൂടി കോലിയുടെ പേരില്‍ കുറിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 28,000 റണ്‍സ് നേടുന്ന താരമെന്നെ റെക്കോര്‍ഡാണ് 37കാരനായ കോലി സ്വന്തമാക്കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ കളിക്കാരനാണ് കോലി. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റര്‍ കോലിയാണെന്ന് തെളിയിക്കുന്ന ഒരു ബാറ്റിംഗ് പ്രകടനമാണ് കഴിഞ്ഞദിവസം വഡോദരയില്‍ കണ്ടത്. 25 റണ്‍സിലെത്തിയപ്പോള്‍ …

കുമ്പള ടോള്‍ പിരിവ്: ആക്ഷന്‍ കമ്മിറ്റി അനിശ്ചിതകാല സമരം ചൊവ്വാഴ്ച രാവിലെ മുതല്‍

കാസര്‍കോട്: ദേശീയ പാതയിലെ കുമ്പള ടോള്‍ ബൂത്തിനെതിരെ എംഎല്‍എയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ചൊവ്വാഴ്ച ആരംഭിക്കുമെന്നു ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.ടോള്‍ ബൂത്തിനടുത്തായിരിക്കും സമരം. സമരത്തില്‍ മുഴുവന്‍ സമയവും താന്‍ പങ്കെടുക്കുമെന്നും സമരസമിതി ഭാരവാഹികളും പ്രവര്‍ത്തകരും റിലേയായി സമരത്തില്‍ സംബന്ധിക്കുമെന്നും എകെഎം അഷ്‌റഫ് എംഎല്‍എ പറഞ്ഞു.അന്യായമായ കുമ്പള ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നും കോടതിയില്‍ ഇതു സംബന്ധിച്ചു കേസ് നിലവിലുള്ള സാഹചര്യത്തില്‍ കേസില്‍ തീര്‍പ്പുണ്ടാകുന്നതു വരെ ടോള്‍ പിരിവ് നിറുത്തിവക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. അഷ്‌റഫിനു പുറമെ ആക്ഷന്‍ കമ്മിറ്റി …