കാറില്‍ കടത്തിയ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; പിടികൂടിയത് 2.280 കിലോ ഗ്രാം കഞ്ചാവ്

കണ്ണൂര്‍: കാറില്‍ കടത്തുകയായിരുന്ന 2.280 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍, കാടാച്ചിറ സ്വദേശി പി.വി അന്‍സീമി(27)നെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിട്ടി പൊലീസ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും വ്യാഴാഴ്ച രാത്രി 11.30മണിയോടെ കൂട്ടുപുഴയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ജൂണ്‍ മാസത്തില്‍ മാത്രം ലഹരി കടത്തുകാരുടെ മൂന്നു കാറുകളും രണ്ട് ബൈക്കുകളും പിടികൂടിയതായും ഏഴുപേരെ അറസ്റ്റ് ചെയ്ത് റിമാന്റു ചെയ്തതായും പൊലീസ് പറഞ്ഞു.

 ഓണ്‍ലൈന്‍ പാഴ്‌സല്‍ വാങ്ങാനായി വീട്ടില്‍ നിന്ന് പുറപ്പെട്ടു; വെള്ളം നിറഞ്ഞ കിടങ്ങ് മുറിച്ചു കടക്കുന്നതിനിടെ 21 കാരി ഷോക്കേറ്റ് മരിച്ചു

വെള്ളം നിറഞ്ഞ കിടങ്ങ് മുറിച്ചുകടക്കുന്നതിനിടെ 21 കാരി ഷോക്കേറ്റു മരിച്ചു. ബെല്‍ത്തങ്ങാടി താലൂക്കിലെ ബര്‍ഗുള ഷിബാജെ സ്വദേശി ഗണേഷ് ഷെട്ടിയുടെയും രോഹിണിയുടെയും മകള്‍ പ്രതീക്ഷ (21) ആണ് മരിച്ചത്. വൈദ്യുതി കമ്പിയുടെ ഇന്‍സുലേറ്റര്‍ പൊട്ടി വെള്ളം നിറഞ്ഞ കിടങ്ങിലേക്ക് വീണതിനെ തുടര്‍ന്നാണ് പ്രതീക്ഷയ്ക്ക് ഷോക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം ഓര്‍ഡര്‍ ചെയ്ത ഓണ്‍ലൈന്‍ പാഴ്സല്‍ വാങ്ങാനായി വീട്ടില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയുള്ള പ്രധാന റോഡിലേക്ക് പോകുകയായിരുന്നു പ്രതീക്ഷ. മഴക്കാലമായതിനാല്‍ വെള്ളക്കെട്ടാകുന്ന ഒരു ചെറിയ കിടങ്ങ് മുറിച്ചുകടന്നുവേണം …

യാത്രനിരക്കിനെ ചൊല്ലി തര്‍ക്കം; വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസിന്റെ ഉപദേശം, ജീവനക്കാര്‍ക്ക് താക്കീത്

കാസര്‍കോട്: വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കിനെച്ചൊല്ലി തര്‍ക്കം പതിവായതോടെ പ്രശ്നത്തില്‍ ഇടപെട്ട് പൊലീസ്. ബസ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം വിദ്യാര്‍ത്ഥിനി-വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശവും ജീവനക്കാര്‍ക്കു താക്കീതും നല്‍കി. വെള്ളിയാഴ്ച രാവിലെ ആരിക്കാടിയിലാണ് സംഭവം. തലപ്പാടിയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യബസ് വിദ്യാര്‍ത്ഥികളെ കയറ്റുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച തര്‍ക്കം ഉണ്ടായിരുന്നു. ഇന്ന് ബസ് നിര്‍ത്തി വിദ്യാര്‍ത്ഥികളെ കയറ്റിയെങ്കിലും യാത്രാ നിരക്കിനെ ചൊല്ലി തര്‍ക്കം ഉണ്ടായി. ഇത് മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. വിവരമറിഞ്ഞെത്തിയ കുമ്പള പൊലീസ് ബസ് സ്റ്റേഷനിലെത്തിച്ചു. സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്തി …

ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ ഡിവൈഎഫ്‌ഐ നേതാവിന്റെ മൃതദേഹം ചെമ്പരിക്ക കടപ്പുറത്ത് കണ്ടെത്തി

കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ ഡിവൈഎഫ്‌ഐ നേതാവിന്റെ മൃതദേഹം കണ്ടെത്തി. രാവണീശ്വരം മുക്കൂടിലെ പാലക്കല്‍ ഹൗസിലെ അച്യുതന്‍-രാധ ദമ്പതികളുടെ മകന്‍ എം. അജീഷ് (32)ന്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ ചെമ്പിരിക്ക കടപ്പുറത്താണ് കാണപ്പെട്ടത്. ഡിവൈഎഫ്‌ഐ രാവണേശ്വരം മേഖലാ കമ്മിറ്റിയംഗമായിരുന്ന അജീഷ് വ്യാഴാഴ്ച വൈകുന്നേരമാണ് ചന്ദ്രഗിരിപ്പാലത്തില്‍ നിന്ന് ചാടിയത്. ആത്മഹത്യചെയ്യുമെന്ന് സുഹൃത്തുക്കള്‍ക്ക് വാട്‌സാപ്പില്‍ സന്ദേശമയച്ചിരുന്നു. പിന്നീട് ബൈക്കോടിച്ച് പാലത്തിന് സമീപത്ത് എത്തിയാണ് പുഴയില്‍ ചാടിയത്. പാലത്തിന് സമീപം അജീഷിന്റെ ബൈക്കും മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു. സംഭവം കണ്ടവര്‍ പൊലീസില്‍ വിവരം …

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിടിച്ചു; പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ 13 പേര്‍ മരിച്ചു

മംഗ്‌ളൂരു: ബംഗ്‌ളൂരു-പൂനെ അതിവേഗ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബസിടിച്ച് 13 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഹാവേരി ബഡഗിയിലാണ് അപകടം നടന്നത്. ഭദ്രാവതിയിലെ റില്ലമ്മ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷിമോഗ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. സുഭദ്രാഭായ്(65), പരശുറാം (45), ഭാഗ്യ(40), നാഗേഷ്(50), അര്‍പ്പിത(18), പുണ്യ(50), മഞ്ജുളഭായ്(62), ആദര്‍ശ്(23), മാനസ (24), രൂപ (40), മഞ്ജുള (40) എന്നിവരും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ …

‘വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ ‘കോപ്പി’കച്ചവടങ്ങളും എല്ലാം നമ്മുക്ക്’ പറയാം’; സിപിഎം നേതാവ് പി ജയരാജനെതിരെ മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം

സിപിഎം നേതാവ് പി ജയരാജനെതിരെ തുറന്നടിച്ച് മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം മനു തോമസ്. ഉന്നത പദവിയിലിരുന്ന് പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയ ആളാണ് പി ജയരാജന്‍ എന്ന് മനു തോമസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാര്‍ട്ടി ഏരിയ സെക്രട്ടറിയെ വരെ പി ജയരാജന്‍ മാറ്റിയിരുന്നതായി ഫേസ്ബുക്ക് പോസ്റ്റില്‍ മനു തോമസ് പറയുന്നു. പി ജയരാജന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്ന് മനു തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷന്‍കാരെയും …

സ്ഥലമാറ്റ പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ചു; എന്നു മടങ്ങാനാകുമെന്ന് അറിയാതെ പൊലീസ് ഉദ്യോഗസ്ഥര്‍

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് അയല്‍ ജില്ലകളിലേക്ക് സ്ഥലം മാറിപ്പോയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനിയും സ്വന്തം ജില്ലകളിലേക്ക് മടങ്ങാനായില്ല. ഡിവൈ.എസ്.പി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് ഇനിയും തിരിച്ചുവരാന്‍ കഴിയാത്തത്. സാധാരണഗതിയില്‍ പെരുമാറ്റ ചട്ടം പിന്‍വലിക്കുന്നതോടെ അതാത് ജില്ലകളില്‍ തന്നെ നിയമനം നല്‍കുകയാണ് പതിവ്. ഇതനുസരിച്ച് എസ്.ഐമാരുടെ സ്ഥലംമാറ്റ പട്ടിക ഒരാഴ്ച മുമ്പ് തന്നെ ഇറങ്ങിയിരുന്നു. എന്നാല്‍ ഡിവൈ.എസ്.പി, എസ്.എച്ച്.ഒ മാര്‍ എന്നിവരുടെ സ്ഥലംമാറ്റ പട്ടിക തയ്യാറാക്കിയിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് തിരിച്ചയക്കുകയായിരുന്നു. ഇതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളാണെന്ന …

സംസ്ഥാനത്ത് പലേടത്തും കനത്ത മഴ; ഏഴുജില്ലകളില്‍ കൂടി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മഴ കനക്കുന്ന സാഹചര്യത്തില്‍ 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. നാളെ വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച തുടരുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍ പെരിങ്ങല്‍കുത്ത് ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 423 മീറ്ററില്‍ അധികം ജലമാണ് ഡാമിലുള്ളത്. …

ഓം ബിര്‍ളയെ ലോക്‌സഭയുടെ സ്പീക്കറായി തിരഞ്ഞെടുത്തു

18ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു. ശബ്ദവോട്ടോടുകൂടിയാണ് ഓം ബിര്‍ളയെ സ്പീക്കറായി തിരഞ്ഞെടുത്തത്. രണ്ടാംതവണയാണ് ഓം ബിര്‍ളയെ സ്പീക്കറായി തിരഞ്ഞെടുക്കുന്നത്. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എംപിയാണ് സ്പീക്കറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ള. അഞ്ച് വര്‍ഷം സ്പീക്കറായി സേവനമനുഷ്ഠിച്ചതിന് ശേഷം വീണ്ടും സഭാനാഥനായ ബല്‍റാം ജാഖറിന് ശേഷം നേട്ടം സ്വന്തമാക്കുന്ന എംപിയാണ് ഓം ബിര്‍ള. ഓം ബിര്‍ളക്കും കൊടിക്കുന്നിലിനുമായി 16 പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. നരേന്ദ്രമോദി അവതരിപ്പിച്ച പ്രമേയം പ്രോട്ടെം സ്പീക്കര്‍ ശബ്ദവോട്ടോടെ അംഗീകരിച്ചു. ഓം ബിര്‍ള …

യു.എ.ഇയില്‍ വീടിന് തീപിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു

  ഫുജൈറ: യു.എ.ഇയിലെ ഫുജൈറയില്‍ വീടിന് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. എട്ടു വയസ്സുള്ള പെണ്‍കുട്ടിയും ഏഴു വയസ്സുള്ള ആണ്‍ കുട്ടിയുമാണ് മരിച്ചത്. അഞ്ചു വയസ്സുള്ള മറ്റൊരു കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. അല്‍തുവിയാനിലെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ചു. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. ഇത് സംബന്ധിച്ച് വിശദമായി അന്വേഷം നടക്കുകയാണെന്നു അധികൃതര്‍ പറഞ്ഞു.