ഉപ്പള, മണ്ണംകുഴി അംഗണ്‍വാടി കുട്ടികളുടെ കഞ്ഞികുടി മുട്ടിക്കാന്‍ ശ്രമം; മിക്‌സിയും പാത്രങ്ങളും കള്ളന്മാര്‍ കൊണ്ടു പോയി

കാസര്‍കോട്: ഉപ്പള, മണ്ണംകുഴി അംഗണ്‍വാടിയില്‍ കവര്‍ച്ച. വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ മിക്‌സിയും പാത്രങ്ങളും മോഷ്ടിച്ചു.ചൊവ്വാഴ്ച വൈകുന്നേരം മൂന്നരമണിയോടെ അംഗണ്‍വാടി അടച്ചു പോയതായിരുന്നു. ബുധനാഴ്ച രാവിലെ 9.30 മണിക്ക് തുറക്കാന്‍ എത്തിയപ്പോഴാണ് അംഗന്‍വാടിയുടെ പൂട്ടു പൊളിച്ച നിലയില്‍ കണ്ടതെന്നു അധ്യാപികയായ ഭാഗീരഥി മഞ്ചേശ്വരം പൊലീസില്‍ പരാതിപ്പെട്ടു.ഒരു മിക്‌സി, മൂന്നു ജാറുകള്‍, രണ്ട് കുക്കറുകള്‍, പ്ലേറ്റുകള്‍, സൗണ്ട് ബോക്‌സ് എന്നിവയും നഷ്ടപ്പെട്ടതായി ഭാഗീരഥി പരാതിയില്‍ പറഞ്ഞു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് …

അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. നീര്‍ച്ചാല്‍ മാന്യ ലക്ഷംവീട് ഉന്നതിയിലെ പരേതരായ ഗുരുവ- മാണിക്കം ദമ്പതികളുടെ മകന്‍ വിശ്വനാഥ (46)യാണ് മരിച്ചത്.ചുമയും ശ്വാസ തടസ്സവും മൂലം മാസങ്ങളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരിച്ചു.അവിവാഹിതനാണ് വിശ്വനാഥ. സഹോദരങ്ങള്‍: രാമചന്ദ്ര, ആനന്ദ, ശങ്കര, കമല, ലീലാവതി, സഞ്ജീവ.ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

പറശ്ശിനിക്കടവില്‍ ലോഡ്ജ് മുറിയില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍; കൂടെയുണ്ടായിരുന്ന ആള്‍ സ്ഥലം വിട്ടത് മുറി പുറത്തു നിന്നു പൂട്ടി, മുങ്ങിയ ആളെ കണ്ടെത്താന്‍ പൊലീസ് പൊതുജന സഹായം തേടി

പയ്യന്നൂര്‍: പറശ്ശിനിക്കടവിലെ ലോഡ്ജ് മുറിയില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചെറുകുന്ന് അയ്യോത്ത് കൊവ്വുമ്മല്‍ ഹൗസിലെ പരേതനായ കെ. സുരേഷിന്റെ ഭാര്യ കെ. സീമ (45)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൂടെ മുറിയെടുത്ത അയ്യോത്ത്, കടേല്‍പറമ്പില്‍ ഹൗസിലെ വിജയനെ കാണാനില്ല. കൊലപാതകത്തിനു ശേഷം പുറത്തു നിന്നു മുറി പൂട്ടി സ്ഥലം വിട്ട ഇയാളെ കണ്ടെത്തുന്നതിന് തളിപ്പറമ്പ് പൊലീസ് പൊതുജനസഹായം തേടി.പറശ്ശിനിക്കടവിലെ ലാന്റ് ഇന്‍ ലോഡ്ജിലാണ് സംഭവം. ബുധനാഴ്ച ഉച്ചക്ക് 12.50 മണിക്കാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. വൈകുന്നേരം 6.30 …

മുക്കുപണ്ടം സ്വര്‍ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പന നടത്തി പണം തട്ടിയെടുക്കുന്ന നാലംഗ സംഘം കാസര്‍കോട്ട് പൊലീസ് പിടിയില്‍

കാസര്‍കോട്: മുക്കുപണ്ടം സ്വര്‍ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പന നടത്തി പണം തട്ടിയെടുക്കുന്ന നാലംഗസംഘത്തെ കാസര്‍കോട് പൊലീസ് വിദഗ്ദമായി പിടികൂടി. കര്‍ണാടക മാണ്ഡ്യ സ്വദേശികളായ അര്‍ജുന്‍ സോളങ്കി (30), ഗണേഷ് സോളങ്കി (53), ജീവന്‍ലാല്‍ (62), ഹരിലാല്‍ (37) എന്നിവരാണ് കാസര്‍കോട് ചന്ദ്രഗിരി ജംക്ഷനില്‍ വച്ച് പൊലീസ് പിടിയിലായത്. ഒരാള്‍ രക്ഷപ്പെട്ടു. പ്രതികളില്‍ നിന്ന് ഏഴു കിലോ വ്യാജ ആഭരണങ്ങളും, പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ഏഴു ഗ്രാം സ്വര്‍ണവും പൊലീസ് പിടിച്ചെടുത്തു. ഇരുനൂറിലേറെ മുക്കുപണ്ട മാലകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. …

സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന് തുടക്കമായി; സമസ്തയുടെ നിലനിൽപ്പ് കാലഘട്ടത്തിന്റെ ആവശ്യം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

കാസർകോട്: ആന്തരിക മൂല്യങ്ങളിലൂടെയാണ് വിശ്വാസത്തെ ശക്തിപ്പെടുത്തേണ്ടതെന്ന് കൈറോയിലെ ഇസ്‌ലാമിക് റിസര്‍ച്ച് അസംബ്ലി സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അബ്ദു ദാഇം അല്‍ ജുന്‍ദി പറഞ്ഞു. കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ ആരംഭിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനം ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മതചിന്തയും പ്രവാചക സ്‌നേഹവും മികച്ച വ്യക്തിത്വങ്ങളെ ലോകത്തിന് സംഭാവന ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ …

കുമ്പള ആരിക്കാടി ദേശീയപാതയിലെ ടോൾ പ്ലാസ നിറുത്തലാക്കി: കേന്ദ്രമന്ത്രി ഡെൽഹിയിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തി

ന്യൂഡെൽഹി:കാസർകോട് ജില്ലയിലെ ആരിക്കാടിയിൽ ദേശീയപാത-66 ലെ താല്‍ക്കാലിക ടോൾ പ്ലാസ നിര്‍ത്തലാക്കിയതായികേന്ദ്ര റോഡ് ഗതാഗത- ഹൈവേ – കോർപ്പറേറ്റ് കാര്യ സഹമന്ത്രി ഹർഷ് മൽഹോത്ര ന്യൂഡൽഹിയിൽ ഇന്നു വാർത്താ സമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. യാത്രക്കാരുടെ സൗകര്യവും ജനക്ഷേമവും ഉറപ്പാക്കുന്ന സുപ്രധാന നടപടിയുടെ ഭാഗമായാണിതെന്നു വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ദേശീയപാത-66 ന്റെ വികസനവുമായും അറ്റകുറ്റപ്പണികളുമായും ബന്ധപ്പെട്ട പ്രവർത്തന ക്രമീകരണങ്ങളുടെ ഭാഗമായാണ് താല്‍ക്കാലിക ടോൾ പ്ലാസ സ്ഥാപിച്ചിരുന്നത്. രാജ്യത്തുടനീളം ദ്രുതഗതിയില്‍ അടിസ്ഥാന സൗകര്യ വികസനം നടത്തുമ്പോഴും പൊതുജനക്ഷേമത്തിന് മുൻഗണന …

നിരോധനം ലംഘിച്ച് കർണാടകയിൽ എത്തിച്ചകേരള ഭാഗ്യക്കുറി ടിക്കറ്റുകൾ പിടിയിൽ;കുടക് സ്വദേശി കസ്റ്റഡിയിൽ

മംഗളൂരു: ലോട്ടറി നിരോധം നിലവിലുള്ള കർണാടകയിൽ അനധികൃതമായി വിൽപ്പനക്ക് കടത്തുകയായിരുന്ന 72,000 രൂപയുടെ 1220 കേരള ഭാഗ്യക്കുറി ടിക്കറ്റുകൾ കർണാടക പൊലീസ് പിടികൂടി.സംഭവത്തിൽ കുടക് മടിക്കേരി ബാലെംബി ചാമ്പു വിലെ എം.എൽ.സിബിയെ (58) സുള്ള്യ പൊലീസ് കസ്റ്റഡിയിലെടുത്തു.കാസർകോട്ജില്ലയിലെ അതിർത്തി ഗ്രാമമായബന്തടുക്ക മാണിമൂല വഴിയാണ് കേരള ടിക്കറ്റുകൾ കടത്തിയത്. സിബി സഞ്ചരിച്ച മോട്ടോർ സൈക്കിൾ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ടിക്കറ്റുകൾകണ്ടെത്തിയത്. ഉയർന്ന വിലക്ക് വിൽപ്പനക്കായി കർണാടക-കുടക് അതിർത്തിയിലെ സാമ്പാജെയിലേക്കാണ് ടിക്കറ്റുകൾകൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.ആളെ കസ്റ്റഡിയിലെടുത്ത്കൂടുതൽ അന്വേഷണം നടത്തുകയാണ്.കേരളത്തിൽ നിന്ന് …

മംഗൽപാടി അഡ്ക്കയിൽ മദ്യവേട്ട; 23.4 ലിറ്റർ കർണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ

കുമ്പള: മംഗൽപാടി അഡ്ക്കയിൽ 23.4 ലിറ്റർ കർണാടക വിദേശമദ്യവുമായി യുവാവിനെ കുമ്പള എക്സൈസ് റേഞ്ച് പ്രിവൻ്റീവ് ഓഫീസർ ജിജിൻ എം.വി. അറസ്റ്റ് ചെയ്തു. മംഗൽപാടി അഡ്ക്ക ഭഗവതി നഗർ സ്വദേശി ഹരീഷ. എ ആണ് പിടിയിലായത്.അഡ്ക്ക അങ്കണവാടിക്ക് സമീപം വെച്ചാണ് 180 മില്ലിയുടെ 130 ടെട്രാ പാക്കറ്റ് മദ്യവുമായി ഇയാളെ പിടികൂടിയത്. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ മൊയ്തീൻ സാദിക്ക്, കബീർ, സിവിൽ എക്സൈസ് ഓഫീസർ അവിനാഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ നാളെ കാസർകോട്ട് കോടതിയിൽ ഹാജരാക്കും.

ജുമൈലക്കും ഷേക്കുഞ്ഞിക്കും നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂര്‍ തൂമിനാട്ട് ഇന്നലെ വൈകിട്ട് ഇരട്ടക്കൊലപാതകം നടന്ന ഹില്‍ടോപ്പിലെ വീട്ടില്‍ ഇന്ന് അതേ സമയത്ത് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ എത്തുന്നത് കാത്ത് നാട് ഒന്നാകെ അവിടെ തടിച്ചു കൂടി. സ്ത്രീകളും വൃദ്ധരും കുട്ടികളുമുള്‍പ്പെടെ അവിടെ തിങ്ങിയ ആബാലവൃദ്ധം ജനങ്ങള്‍ ദുഃഖം അടക്കാനാവാതെ വിതുമ്പി നിന്നു.അക്രമത്തില്‍ അതീവ ഗുരുതരനിലയില്‍ പിതാവിന്റെ കുത്തേറ്റ മറിയം ജുമൈല(18) മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അഗാധമായ കുത്തേറ്റെങ്കിലും അതു വകവെക്കാതെ ജുമൈലയെ ആശുപത്രിയിലെത്തിച്ച മാതൃസഹോദരി ഭര്‍ത്താവ് ഷേക്കുഞ്ഞി (60) ആശുപത്രിയില്‍ കുഴഞ്ഞു …

ബി ഡി കെ കാസർകോട് ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ചെറുവത്തൂർ : സന്നദ്ധ രക്തദാനരംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമായ ബ്ലഡ് ഡൊണേർസ് കേരള ജില്ലാ കമ്മിറ്റി ഓഫീസ് ചെറുവത്തൂരിൽ ഉദ്ഘാടനം ചെയ്തു.കണ്ണങ്കൈ വില്ലേജ് ഓഫീസിനടുത്ത് പഞ്ചായത്ത് പ്രസിഡൻറ് ടി നാരായണൻ ഉദ്ഘാടനം നിർവഹിച്ചു .മെമ്പർ എം ശോഭ മുഖ്യാതിഥിയായി.രക്തദാന രംഗത്ത് നിസ്വാർത്ഥ സേവനം കാഴ്ചവെക്കുന്ന ബിഡികെ യുടെ പ്രവർത്തനത്തെ പഞ്ചായത്ത് പ്രസിഡൻ്റ് അഭിനന്ദിച്ചു.ജില്ല വൈ പ്രസി മനോജ് തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഷെരീഫ് മാടാപ്പുറം, ജയൻ ചെറുവത്തൂർ, രതീഷ് പള്ളിക്കര, ബി ഡി കെ …

പ്രണയം എന്നത് ഭംഗിയുള്ള വികാരം, അത് നിങ്ങളെ ഒരു നല്ല വ്യക്തിയാക്കുമെന്ന് ബോളിവുഡ് താരം മൃണാള്‍ താക്കൂര്‍; വെളിപ്പെടുത്തല്‍ ധനുഷുമായുള്ള വിവാഹ അഭ്യൂഹങ്ങള്‍ക്കിടെ

മുംബൈ: പ്രണയത്തെ കുറിച്ച് വാതോരാതെ സംസാരിച്ച് ബോളിവുഡ് താരം മൃണാള്‍ താക്കൂര്‍. സിനിമാ താരങ്ങളായ ധനുഷും മൃണാള്‍ താക്കൂറും പ്രണയത്തിലാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇരുവരും ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തില്‍ വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്ന് പറഞ്ഞ് താരങ്ങള്‍ രംഗത്തെത്തി. തമിഴ് നടന്‍ രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്തുമായുള്ള വിവാഹ മോചനത്തിന് പിന്നാലെയാണ് മൃണാള്‍ താക്കൂറുമായി ധനുഷ് ഡേറ്റിംഗിലാണെന്നും അടുത്തുതന്നെ വിവാഹിതരാകുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അതിനിടെയാണ് ഇപ്പോള്‍ പ്രണയത്തെ കുറിച്ചും അത് …

സി.പി ജോണ്‍ എം.എസ്.എം.ഇ അസോ. സംസ്ഥാന പ്രസിഡന്റ്

കാസര്‍കോട്: മുന്‍ പ്ലാനിംഗ് ബോഡ് മെമ്പറും സി.എം.പി സംസ്ഥാന സെക്രട്ടറിയുമായ സി.പി ജോണിനെ എം.എസ്.എം.ഇ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. സ്ഥാനാരോഹണം വിപുലമായി നടത്താന്‍ കാസര്‍കോട്ടു ചേര്‍ന്ന സംസ്ഥാന സമ്മേളനം തീരുമാനിച്ചു. കെ.എസ്.എസ്.ഐ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ സ്‌കറിയ ഉദ്ഘാടനം ചെയ്തു. സി.എച്ച് ചന്ദ്രശേഖരന്‍ ആധ്യക്ഷ്യം വഹിച്ചു. ഋഷി പല്‍പ്പു, എസ് സുരേന്ദ്രന്‍, എന്‍ കെ ഷാജി, പ്രകാശ് ചന്ദ്ര പ്രസംഗിച്ചു.സംസ്ഥാനത്തിന്റെ വ്യവസായിക പുരോഗതിക്കു സര്‍ക്കാര്‍ സമീപനം കൂടുതല്‍ ഉദാരമാക്കണമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.ജെ …

ലോക് സഭയിലും പ്രതിപക്ഷ ബഹളം; ഹൈബി ഈഡന്‍, ഡീന്‍കുര്യാക്കോസ് ഉള്‍പ്പെടെയുള്ള 8 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ലോക് സഭയിലും പ്രതിപക്ഷ ബഹളം. മുന്‍ കരസേന മേധാവി എം.എം. നരവനെയുടെ പുസ്തകത്തിലെ ചൈനീസ് അതിര്‍ത്തിയിലെ സംഭവത്തെക്കുറിച്ചുള്ള ഭാഗമാണ് ലോക്‌സഭയെ ബഹളമയമാക്കിയത്. രാഹുല്‍ ഗാന്ധിയാണ് പുസ്തകം സഭയില്‍ അവതരിപ്പിച്ചത്. ഭരണപക്ഷ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ തടസ്സപ്പെട്ടു. പിന്നീട് ഉച്ചയ്ക്കുശേഷം സഭ വീണ്ടും തുടങ്ങിയെങ്കിലും ബഹളം തുടര്‍ന്നു. രാഹുല്‍ ഗാന്ധി വിഷയം വീണ്ടും ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും അനുമതി നിഷേധിച്ചു. ഇതോടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ പേപ്പര്‍ വലിച്ചെറിഞ്ഞു. തുടര്‍ന്ന്, സഭാ കാലയളവ് കഴിയുന്നതുവരെ …

ഫ്യൂവല്‍ സ്വിച്ചുകള്‍ താനേ ഓഫാകുന്നു; എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര വിമാനങ്ങള്‍ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ആകാശത്തുവച്ച് ഫ്യൂവല്‍ സ്വിച്ചുകള്‍ താനേ ഓഫാകുന്നതായി കണ്ടെത്തിയതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര വിമാന സര്‍വ്വീസുകള്‍ക്ക് പതിവായി ഉപയോഗിക്കുന്ന ബോയിംഗ് 787 ഡ്രീം ലൈനര്‍ വിമാനങ്ങള്‍ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കാന്‍ വിമാന കമ്പനിയുടെ നിര്‍ദ്ദേശം. എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് മനീഷ് ഉപ്പല്‍, ബോയിംഗ് 787 പൈലറ്റുമാരെ ഇമെയില്‍ വഴി പരിശോധനാ പ്രവര്‍ത്തനത്തെക്കുറിച്ച് അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബോയിംഗ് 787-8 വിമാനങ്ങളിലെ ഫ്യൂവല്‍ സ്വിച്ചുകളുടെ പ്രവര്‍ത്തനമാണ് പരിശോധിക്കുക. ബോയിംഗ് വിമാനങ്ങള്‍ക്ക് …

ശ്രീ വാഴക്കോടൻ തറവാട് നവീകരണ-കളിയാട്ട മഹോത്സവം: ആഘോഷ കമ്മിറ്റി രൂപീകരിച്ചു

കാഞ്ഞങ്ങാട് : ശ്രീ വാഴക്കോടൻ തറവാട് നവീകരണ കലശാഭിഷേകവും, കളിയാട്ട മഹോത്സവവും24, 25, 26, 27 തീയ്യതികളിൽ നടക്കും.ഉത്സവത്തിന്റെ ഭാഗമായുള്ള ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ബി.ദാമോദരൻ കരിന്തളം അധ്യക്ഷത വഹിച്ചു. ഗോപി വാട്ടടുക്കം, തമ്പാൻ മേക്കാട്ട്, നാരായണൻ എടമുണ്ട,മനോജ്,രാജമോഹൻ കരിന്തളം,ശശികല നെല്ലിക്കാട്ട്,ബാലകൃഷ്ണൻ വാഴക്കോട്,സുരേന്ദ്രൻ വാഴക്കോട്,വി ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു. ഭാരവാഹികളായി ബി ദാമോദരൻ (ചെയ),ഗോപി വാട്ടടുക്കം,മധുസൂദനൻ മധുരംമ്പാടി (വൈ ചെയ),വി ഉണ്ണികൃഷ്ണൻ (ജന കൺ),രതീഷ് ആയംകോട്,വിദ്യ ഉദയപുരം (ജോ : കൺ),ബാലകൃഷ്ണൻ വാഴക്കോട് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു . …

ഇടതു സര്‍ക്കാരിനെതിരെ പുതുയുഗയാത്ര: ഉദ്ഘാടനം 6ന് വൈകിട്ട് കെ സി വേണുഗോപാലന്‍; കുമ്പളയില്‍

കാസര്‍കോട്: പത്തുവര്‍ഷക്കാലം കേരളത്തെ ഭരിച്ചുമുടിച്ച ഇടതു സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള പടയോട്ടമാണ് ആറിനു വൈകിട്ട് കുമ്പളയില്‍ ആരംഭിക്കുന്ന പുതുയുഗയാത്രയെന്നു യു ഡി എഫ് അറിയിച്ചു. അഴിമതി മുഖമുദ്രയാക്കുകയും ധൂര്‍ത്തും സ്വജന പക്ഷപാതവും കൊണ്ടു വികസന രംഗത്തു കേരളത്തെ പിന്നോട്ടു വലിക്കുകയും ചെയ്തവരാണ് 10 വര്‍ഷത്തെ ഭരണക്കാരെന്നു പുതുയുഗയാത്ര സംഘാടകരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, യു ഡി എഫ് ഭാരവാഹികളായ കല്ലട്ര മാഹിന്‍ ഹാജി, പി കെ ഫൈസല്‍, യു ഡി എഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ …

കെ.എസ്.ആര്‍.ടി.സി ബസിന് മുന്‍പില്‍ അപകടകരമായി വാഹനമോടിച്ച സംഭവം; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി ബസിന് മുന്‍പില്‍ അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കാര്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു. ചെറുവത്തൂര്‍ സ്വദേശി ഷാഹിദ് ഷാഹുലിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. മലപ്പുറം എടപ്പാളിലെ ഡ്രൈവര്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഞ്ചുദിവസത്തെ നിര്‍ബന്ധിത പരിശീലനത്തിനും കോടതിയില്‍ പിഴ അടയ്ക്കാനും മോട്ടോര്‍ വാഹന വകുപ്പ് ശുപാര്‍ശ ചെയ്തു. വൈറലായ വീഡിയോ ഉള്‍പ്പെടെ കെ.എസ്.ആര്‍.ടി.സി നല്‍കിയ പരാതിയിലാണ് നടപടി. കാഞ്ഞങ്ങാട് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പ്രവീണ്‍ കുമാര്‍, …

മോമോസ് വാങ്ങാന്‍ കയ്യില്‍ കാശില്ല; 85 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഏഴാം ക്ലാസുകാരന്‍ തെരുവ് കച്ചവടക്കാര്‍ക്ക് നല്‍കി

ലഖ്നൗ: മോമോസ് വാങ്ങാന്‍ കയ്യില്‍ കാശില്ലാത്തതിനെ തുടര്‍ന്ന് 85 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഏഴാംക്ലാസുകാരന്‍ തെരുവ് കച്ചവടക്കാര്‍ക്ക് നല്‍കി . ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലാണ് സംഭവം. സ്വര്‍ണവില ഓരോ ദിവസവും റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോഴാണ് മോമോസ് കഴിക്കാനുള്ള കൊതി കാരണം വീട്ടിലെ സ്വര്‍ണാഭരണങ്ങളെടുത്ത് കുട്ടി തെരുവു കച്ചവടക്കാര്‍ക്ക് നല്‍കിയത്. വാരണാസിയിലെ ക്ഷേത്രത്തിലെ പൂജാരിയായ വിമലേഷ് മിശ്രയുടെ മകനാണ് പറ്റിക്കപ്പെട്ടത്. മോമോസിനോടുള്ള കുട്ടിയുടെ ഇഷ്ടം തെരുവുകച്ചവടക്കാരായ മൂന്ന് യുവാക്കള്‍ മുതലെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ സ്വര്‍ണം കൊണ്ടുവന്നാല്‍ സൗജന്യമായി എത്ര …