ഉപ്പള, മണ്ണംകുഴി അംഗണ്‍വാടി കുട്ടികളുടെ കഞ്ഞികുടി മുട്ടിക്കാന്‍ ശ്രമം; മിക്‌സിയും പാത്രങ്ങളും കള്ളന്മാര്‍ കൊണ്ടു പോയി

കാസര്‍കോട്: ഉപ്പള, മണ്ണംകുഴി അംഗണ്‍വാടിയില്‍ കവര്‍ച്ച. വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ മിക്‌സിയും പാത്രങ്ങളും മോഷ്ടിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നരമണിയോടെ അംഗണ്‍വാടി അടച്ചു പോയതായിരുന്നു. ബുധനാഴ്ച രാവിലെ 9.30 മണിക്ക് തുറക്കാന്‍ എത്തിയപ്പോഴാണ് അംഗന്‍വാടിയുടെ പൂട്ടു പൊളിച്ച നിലയില്‍ കണ്ടതെന്നു അധ്യാപികയായ ഭാഗീരഥി മഞ്ചേശ്വരം പൊലീസില്‍ പരാതിപ്പെട്ടു.
ഒരു മിക്‌സി, മൂന്നു ജാറുകള്‍, രണ്ട് കുക്കറുകള്‍, പ്ലേറ്റുകള്‍, സൗണ്ട് ബോക്‌സ് എന്നിവയും നഷ്ടപ്പെട്ടതായി ഭാഗീരഥി പരാതിയില്‍ പറഞ്ഞു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page