യുപിഐ ഇടപാടുകൾ ഇനി സൂപ്പർ ഫാസ്റ്റ്; മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യത്ത് യുപിഐ ഇടപാടുകൾക്ക് നാളെ മുതൽ വേഗമേറും. നിലവിൽ പേയ്മെന്റ് പൂർത്തിയാക്കാനുള്ള 30 സെക്കൻഡ് 15 സെക്കൻഡായി കുറയുമെന്ന് നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ) അറിയിച്ചു. ഒപ്പം പേയ്മെന്റുകളുടെ സ്ഥിതി വിവരങ്ങൾ പരിശോധിക്കാനും അക്കൗണ്ടുകൾ കണ്ടെത്താനുള്ള സമയം 10 സെക്കൻഡായും കുറയും. റിക്വസ്റ്റ് പേ, റെസ്പോൺസ് പേ എന്നിവയുടെ സമയം 30 സെക്കൻഡിൽ നിന്ന് 15 സെക്കൻഡായും മാറും.ക്രെഡിറ്റ്, ഡെബിറ്റ് ഇടപാടുകൾക്കു മാറ്റങ്ങൾ ബാധകമാകും. പ്രതിദിനം 50 തവണ അക്കൗണ്ട് ബാലൻസ് പരിശോധിക്കാമെന്നത് ഉൾപ്പെടെ …

അപകടമൊഴിയാതെ കാന്താര ചാപ്റ്റർ വൺ; ഋഷഭ് ഷെട്ടിയും അണിയറ പ്രവർത്തകരും സഞ്ചരിച്ച ബോട്ട് മറിഞ്ഞു

ബെംഗളൂരു: കന്നഡചിത്രം കാന്താര ചാപ്റ്റർ വണിന്റെ സെറ്റിൽ വീണ്ടും അപകടം. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുൾപ്പെടെ അണിയറ പ്രവർത്തകർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു. എല്ലാവരും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ശിവമൊഗ്ഗ ജില്ലയിലെ മസ്തികാട്ടെയിലെ മനി റിസർവോയറിലാണ് അപകടമുണ്ടായത്. ഷെട്ടിയും 30 അണിയറ പ്രവർത്തകരും സഞ്ചരിച്ച ബോട്ട് റിസർവോയറിലെ ആഴം കുറഞ്ഞ മേഖലയിൽ മുങ്ങുകയായിരുന്നു. ആർക്കും അപകടം സംഭവിച്ചില്ലെങ്കിലും ക്യാമറ ഉൾപ്പെടെ ഉപകരണങ്ങൾ വെള്ളത്തിൽ വീണ് നശിച്ചു.പാൻ ഇന്ത്യ തലത്തിൽ ശ്രദ്ധ നേടിയ കാന്താരയുടെ തുടർച്ചയായ കാന്താര ചാപ്റ്റർ വണിന്റെ …

കോയിപ്പാടി കടപ്പുറത്ത് ബാരല്‍ ഒഴുകിയെത്തി, തകര്‍ന്ന കപ്പലില്‍ നിന്ന് എത്തിയതെന്ന് സംശയം

കാസര്‍കോട്: കുമ്പള കോയിപ്പാടിയില്‍ ബാരല്‍ ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെ കോയിപ്പാടി കടപ്പുറത്തിന് സമീപം പുഴയിലാണ് ബാരല്‍ മല്‍സ്യത്തൊഴിലാളിയായ സയ്യിദ് കണ്ടെത്തിയത്. വിവരത്തെ തുടര്‍ന്ന് കോസ്റ്റല്‍ പൊലീസും കുമ്പള പൊലീസും സ്ഥലത്തെത്തി. ബാരല്‍ പരിശോധിച്ചു. പുറംകടലില്‍ തകര്‍ന്ന കപ്പലില്‍ നിന്ന് ഒഴുകിയെത്തിയതാകാമെന്ന സംശയമുണ്ട്. നൈട്രിക് ആസിഡ് ആണ് ബാരലിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. തുറമുഖ വകുപ്പ് അധികൃതരെ പൊലീസ് വിവരമറിയിച്ചിട്ടുണ്ട്. ബാരലിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. മംഗളൂരുവില്‍ നിന്ന് തുറമുഖ വകുപ്പ് അധികൃതര്‍ എത്തി …

റെഡ് അലര്‍ട്ട്: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കാസര്‍കോട്: ജൂണ്‍ 16ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍, കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍, ജില്ലയിലെ കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, (സ്‌പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 16 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

സാമ്പത്തിക തര്‍ക്കം; അയല്‍വാസിയായ 48 കാരിയെ യുവാവ് കൊന്ന് കുഴിച്ചുമൂടി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 48കാരിയെ അയല്‍വാസി കൊന്ന് കുഴിച്ചുമൂടി. വെള്ളറട പനച്ചമൂട്ടില്‍പ്രിയംവദയാണ് കൊല്ലപ്പെട്ടത്. അയല്‍വാസി വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മൃതദേഹം കുഴിച്ചിടാന്‍ വിനോദിനെ സഹായിച്ചുവെന്ന് പറയുന്ന സഹോദരന്‍ നെയ്യാറ്റിന്‍കര സ്വദേശി സന്തോഷും കസ്റ്റഡിയിലാണ്. ഇക്കഴിഞ്ഞ 12നാണ് കൊല നടന്നത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയം പ്രിയംവദയെ വീട്ടില്‍ കയറി മര്‍ദിച്ചു. പിന്നീട് ബോധരഹിതയായപ്പോള്‍ തൊട്ടുടുത്തുള്ള മറ്റൊരു വീട്ടില്‍ കൊണ്ടിട്ടു. ബോധംവീണപ്പോള്‍ കഴുത്തു ഞെരിച്ച് കട്ടിലടിയില്‍ വെച്ചു. രാത്രി വീട്ടിനോട് ചേര്‍ന്ന് കുഴിയെടുത്ത് പാറമണല്‍ കൊണ്ട് മൂടിയെന്നാണ് വിനോദിന്റെ മൊഴി. സാമ്പത്തിക തര്‍ക്കമാണ് …

ലൈംഗിക ബന്ധം ഇഷ്ടമല്ല; നിര്‍ബന്ധിച്ച ഭര്‍ത്താവിനെ നവവധു കോടാലികൊണ്ട് വെട്ടിക്കൊന്നു

മുംബൈ: 54-കാരനായ ഭര്‍ത്താവിനെ ഇരുപത്തിയേഴുകാരിയായ യുവതി വെട്ടിക്കൊലപ്പെടുത്തി . മുംബൈയിലെ സാംഗ്ലിയിലാണ് സംഭവം. രാധിക ബാലകൃഷ്ണ ഇംഗിള്‍ എന്ന യുവതിയാണ് ഭര്‍ത്താവ് അനില്‍ തനാജി ലോഖാണ്ഡെ എന്നയാളെ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഒരുമാസം മുമ്പാണ് ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്. ഭര്‍ത്താവുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ താല്‍പ്പര്യമില്ലായിരുന്നെന്നും തന്റെ അഭിപ്രായം മാനിക്കാത്തതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ മൊഴിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നാലെ യുവതി തന്നെയാണ് വിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. സംഭവത്തില്‍ …

വടക്കന്‍ ജില്ലകളില്‍ അതിതീവ്രമഴ; കാസര്‍കോട് അടക്കം 4 ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ അതി തീവ്രമഴ തുടരുന്നു. വടക്കന്‍ ജില്ലകളില്‍ നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം …

മീനുകളെ കൊല്ലുമ്പോള്‍ അവയ്ക്ക് 20 മിനുട്ട് വരെ കഠിനവേദനയുണ്ടാകും; പഠനം

റെയിന്‍ബോ ട്രൗട്ട് പോലുള്ള മത്സ്യങ്ങളെ കൊല്ലുമ്പോള്‍ അവയ്ക്ക് രണ്ട് മുതല്‍ 20 മിനിറ്റ് വരെ കഠിനമായ വേദന അനുഭവപ്പെടുമെന്ന് പുതിയ പഠനം. സയന്റിഫിക് റിപ്പോര്‍ട്ടേഴ്‌സിന്റെ എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മത്സ്യങ്ങളെ അറുക്കുന്നതിനുള്ള ഒരു സാധാരണ രീതിയായ എയര്‍ എസ്ഫിക്സിയേഷന്‍ ഉപയോഗിച്ച് മത്സ്യങ്ങളെ കൊല്ലുന്നത് കേന്ദ്രീകരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. ഈ പ്രക്രിയയിലൂടെ റെയിന്‍ബോ ട്രൗട്ടിനെ കൊല്ലുമ്പോള്‍ ശരാശരി 10 മിനിറ്റോളം മിതമായതോ, തീവ്രമായതോ ആയ വേദന അനുഭവപ്പെടുമെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.മത്സ്യത്തെ പിടിച്ച് ഐസില്‍ ഇടുന്നത് മത്സ്യത്തിന് …

പള്ളിക്കരയില്‍ തുരുത്തി സ്വദേശിനിയായ 25 കാരി ട്രെയിന്‍ തട്ടി മരിച്ചു

കാസര്‍കോട്: നീലേശ്വരം പള്ളിക്കരയില്‍ 25 കാരി ട്രെയിന്‍ തട്ടി മരിച്ചു. ചെറുവത്തുര്‍ തുരുത്തി ആലിനപ്പുറം സ്വദേശി വാഴവളപ്പില്‍ കൃഷ്ണന്റെ മകള്‍ കീര്‍ത്തനയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ പള്ളിക്കര സുബ്രഹ്‌മണ്യ ക്ഷേത്രത്തിനു സമീപത്തുള്ള പാളത്തിലാണ് സംഭവം. മലബാര്‍ എക്‌സ്പ്രസിന് മുന്നില്‍ ചാടുകയായിരുന്നു. സംഭവം കണ്ട ഒരാള്‍ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നീലേശ്വരം പൊലീസെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ് പ്രിയ. സഹോദരിമാര്‍: ഐശ്വര്യ, ശ്രേയ.

കാര്യങ്കോട്, നീലേശ്വരം, മൊഗ്രാല്‍ പുഴകള്‍ കരകവിഞ്ഞു; കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് പുഴകള്‍ കരവിഞ്ഞതിനാല്‍ കാര്യങ്കോട്, നീലേശ്വരം, മൊഗ്രാല്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പുഴകളില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും പുഴകളില്‍ ഇറങ്ങാനോ, മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ജലസേചന വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ജില്ലയിലെങ്ങും കനത്ത മഴ പെയ്യുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനിടയിലായി. ജില്ലയില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബേളൂര്‍ വില്ലേജില്‍ ഒടയഞ്ചാല്‍ വളവില്‍ വീട്ടില്‍ മനോജ് എന്നയാളുടെ …

ദേശീയ ഗാനസമയത്ത് ബഹളം വെച്ചു; കുട്ടികളെ ഏത്തമിടീപ്പിച്ചു; അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ഏത്തമിടീച്ച സംഭവത്തില്‍ അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. അധ്യാപിക ദരീഫയ്ക്ക്‌ക്കെതിരെയാണ് ഡിഇഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം നടത്തിയത്. സ്‌കൂളിലെ ദേശീയ ഗാനസമയത്ത് കുട്ടികള്‍ ബഹളം വെച്ച് പുറത്തിറങ്ങിയിരുന്നു. ഇവരെ പൂട്ടിയിട്ട് ഏത്തമീടിപ്പിച്ചുവെന്നാണ് പരാതി. പത്തുമിനുട്ടോളം ഏത്തമിടിീക്കല്‍ തുടര്‍ന്നതോടെ സ്‌കൂള്‍ ബസുകളെല്ലാം പോയിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ കഴിയാതെ വലഞ്ഞ കുട്ടികള്‍ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. വിവാദമായതോടെ സംഭവത്തില്‍ ടീച്ചര്‍ കുട്ടികളോടും രക്ഷകര്‍ത്താക്കളും …

‘കുളിപ്പിക്കാന്‍ നല്‍കിയ പൂച്ചയെ കൊന്നു’; എറണാകുളത്തെ ആശുപത്രിക്കെതിരെ സംവിധായകനും നടനുമായ നാദിര്‍ഷ

കൊച്ചി: എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ സംവിധായകനും നടനുമായ നാദിര്‍ഷ. കുളിപ്പിക്കാന്‍ നല്‍കിയ പൂച്ചയെ കൊന്നു എന്നാണ് പരാതി. എറണാകുളം പെറ്റ് ഷോപ്പ് എന്ന സ്ഥാപനത്തിനെതിരെയാണ് നാദിര്‍ഷ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അനുഭവം പങ്കുവച്ചത്. നാദിര്‍ഷയും കുടുംബവും ഏറെ ഓമനിച്ചുവളര്‍ത്തിയ നൊബേല്‍ എന്ന് പേരുള്ള പൂച്ചയാണ് ചത്തത്. ഒന്നു കുളിപ്പിക്കാന്‍ കൊണ്ടുപോയതാണെന്നും എന്നാല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം തന്റെ പൂച്ച ചാകുകയായിരുന്നുവെന്നും നാദിര്‍ഷ പറയുന്നു. പൂച്ച അക്രമാസക്തമാകാതിരിക്കാന്‍ ഗ്രൂം ചെയ്യുന്നതിന് മുന്നോടിയായി …

പഴയകാല ദഫ് കലാകാരനും പരിശീലകനുമായ ആലൂരിലെ ടി.എ അബ്ദുല്‍ ഖാദര്‍ അന്തരിച്ചു

കാസര്‍കോട്: പഴയകാല ദഫ് കലാകാരനും പരിശീലകനുമായ ആലൂരിലെ തൊട്ടിയില്‍ ടി.എ അബ്ദുല്‍ഖാദര്‍(73) അന്തരിച്ചു. തൊട്ടി തറവാട്ടിലെ കാരണവരും ദഫ്മുട്ട് പരിശീലകനും ഹൈദറൂസ് ജുമാ ജമാത്ത് കമ്മിറ്റി ട്രഷററുമായിരുന്നു. ആലൂര്‍ മുസ്ലിം ജമാത്ത് കമ്മിറ്റി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. ആലൂര്‍ ജുമാ മസ്ജിദ്, ഹിദായത്തുല്‍ ഇസ്ലാം മദ്രസ എന്നിവയുടെ പുനര്‍ നിര്‍മ്മാണത്തില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. പരേതരായ തൊട്ടിയില്‍ മുഹമ്മദിന്റെയും കൊല്ലമ്പാടി ബീഫാത്തിമയുടെയും ഇളയമകനാണ്. ഭാര്യ: സുഹറ.മക്കള്‍: മുഹമ്മദ് കുഞ്ഞി കുവൈറ്റ്, ജാഫര്‍ (അബൂദാബി), അബ്ദുല്‍ റഹ് മാന്‍, മൊയ്ദീന്‍ കുഞ്ഞി(ദുബായ്), …

കേദാര്‍നാഥില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു, 7 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: കേദാര്‍നാഥില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 7 മരണം. ഗൗരികുണ്ഡിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. പൈലറ്റും ഒരു കുട്ടി ഉള്‍പ്പെടെയുള്ളവരാണു മരിച്ചത്. ക്യാപ്റ്റന്‍ രാജ്വീര്‍ സിംഗ് ചൗഹാന്‍, മഹാരാഷ്ട്ര സ്വദേശികളായ രാജ്കുമാര്‍ സുരേഷ് ജയ്സ്വാള്‍ (41), ശ്രദ്ധ രാജ്കുമാര്‍ ജയ്സ്വാള്‍ (35), കാശി (23 മാസം), രുദ്രപ്രയാഗിലെ വിക്രം (46) യുപി ബിജ്നോര്‍ സ്വദേശികളായ വിനോദ് ദേവ് (66), തുസ്തി സിംഗ് (29) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ച 5.30 ഓടെയാണ് അപകടം ഉണ്ടായത്. 10 മിനിട്ട് പറന്നതിനുശേഷം ഹെലികോപ്റ്റര്‍ …

വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടെറസിൽ നിന്ന് കാൽവഴുതി വീണു പരിക്കേറ്റ മണിയങ്കാനം സ്വദേശി മരിച്ചു

കാസർകോട്: വീടിന്റെ ടെറസിനു മുകളിലെ വാട്ടർ ടാങ്ക് വൃത്തി യാക്കുന്നതിനിടെ കാൽവഴുതി വീണു പരിക്കേറ്റു ചികിത്സയിലാ യിരുന്ന യുവാവ് മരിച്ചു. മണിയങ്കാനത്തെ സി.ബി ഹംസയാണു(40) മരിച്ചത്. ഈ മാസം 8നു സഹോദരിയുടെ വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോഴായിരുന്നു അപകടം. ഉടൻ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികി ത്സയിലിരിക്കെ ശനിയാഴ്ച മരണപ്പെട്ടു. പരേതരായ സി.ബി.മുഹമ്മദിൻ്റെയും ബീ ഫാത്തിമയുടെയും മകനാണ്. മകൻ: ഐമൻ. അബ്ദു‌ൽ റഹീം, സക്കീന, സാഹിറ, സിദ്ദീ ഖ്, റഹ്‌മത്ത്, സീനത്ത് ബീവി, മൈമുന, …

ഇസ്രയേൽ-ഇറാൻ സംഘർഷം കടുക്കുന്നു; ടെഹ്റാനിലെ എണ്ണ സംഭരണ കേന്ദ്രത്തിനു നേരെ ബോംബ് വർഷിച്ച് ഇസ്രയേൽ. മിസൈൽ ആക്രമണവുമായി ഇറാന്റെ തിരിച്ചടി

ടെഹ്റാൻ/ ടെൽഅവീവ്: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ സുപ്രധാന എണ്ണ ശേഖരണ വിതരണ കേന്ദ്രമായ ഷഹ്റാനു നേരെ ഇസ്രയേൽ ബോംബാക്രമണം നടത്തി. ബുഷെഹറിനടുത്തുള്ള വാതക പാടത്തിനും അബാദാനിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്കും നേരെ ഇസ്രയേൽ ആക്രമണമുണ്ടായി.ടെൽഅവീവ്, ജറുസലേം, ഹൈഫ ഉൾപ്പെടെ ഇസ്രയേൽ നഗരങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തി. വടക്കൻ ഇസ്രയേലിലേക്കു കടന്നു കയറി ഇറാൻ യുദ്ധ വിമാനങ്ങൾ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്.ഇറാനുനേരെ അടുത്തഘട്ട ആക്രമണത്തിന് തയാറെടുക്കുകയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച അർധരാത്രി …

സംസ്ഥാനത്ത് അതിതീവ്രമഴ; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ. അഞ്ചു ജില്ലകളിൽ റെഡ് അലർട്ടും ഒൻപതു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റുജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ശക്തമായ കാറ്റും ഉണ്ടാകും. ബുധനാഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസർകോട് ജില്ലയിൽ പുലർച്ചെ മുതൽ അതിശക്തമായ മഴ പെയ്തു. ദേശീയപാത നിർമ്മാണം നടക്കുന്ന പല …

ഒരുപാട് നെഗറ്റിവിറ്റിയുണ്ട്; മാർക്കോയ്ക്കു രണ്ടാം ഭാഗമുണ്ടാകില്ലെന്ന് ഉണ്ണി മുകുന്ദൻ

കൊച്ചി: വയലൻസ് നിറഞ്ഞ രംഗങ്ങൾക്കു വൻ വിമർശനം നേരിട്ട മാർകോ സിനിമയ്ക്കു രണ്ടാം ഭാഗമുണ്ടാകില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഇൻസ്റ്റഗ്രാമിൽ മാർകോ 2 എന്നെത്തുമെന്ന് ചോദിച്ച ആരാധകനു നൽകിയ മറുപടിയിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്. “മാർകോ പരമ്പരയായി തുടരാനുള്ള പദ്ധതി ഉപേക്ഷിച്ചു, പ്രോജക്ടിനെ ചുറ്റിപ്പറ്റി ഒരുപാട് നെഗറ്റിവിറ്റിയുണ്ട്. മാർക്കോയെക്കാളും വലിയതും മികച്ചതുമായ സിനിമയുമായി എത്താൻ ശ്രമിക്കുമെന്നും” ഉണ്ണി വ്യക്തമാക്കി.ഉണ്ണിമുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർകോ 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഒടിടിയിലും ചിത്രം …