കേദാര്‍നാഥില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു, 7 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: കേദാര്‍നാഥില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 7 മരണം. ഗൗരികുണ്ഡിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. പൈലറ്റും ഒരു കുട്ടി ഉള്‍പ്പെടെയുള്ളവരാണു മരിച്ചത്. ക്യാപ്റ്റന്‍ രാജ്വീര്‍ സിംഗ് ചൗഹാന്‍, മഹാരാഷ്ട്ര സ്വദേശികളായ രാജ്കുമാര്‍ സുരേഷ് ജയ്സ്വാള്‍ (41), ശ്രദ്ധ രാജ്കുമാര്‍ ജയ്സ്വാള്‍ (35), കാശി (23 മാസം), രുദ്രപ്രയാഗിലെ വിക്രം (46) യുപി ബിജ്നോര്‍ സ്വദേശികളായ വിനോദ് ദേവ് (66), തുസ്തി സിംഗ് (29) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ച 5.30 ഓടെയാണ് അപകടം ഉണ്ടായത്. 10 മിനിട്ട് പറന്നതിനുശേഷം ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നു. ഗൗരികുണ്ഡിനും ത്രിജുഗിനാരായണിനും ഇടയിലുള്ള കുന്നിലാണ് അപകടം. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഈ ദാരുണമായ അപകടം സംഭവിച്ചതെന്നാണ് വിവരം. ആര്യന്‍ കമ്പനിയുടെതാണ് ഹെലികോപ്റ്റര്‍. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി. ജൂണ്‍ 7 ന് രുദ്രപ്രയാഗ് ജില്ലയിലെ ബരാസുവിനടുത്തുള്ള ഗുപ്തകാശി-ഗൗരിക്കുണ്ഡ് ഹൈവേയില്‍ അഞ്ച് തീര്‍ത്ഥാടകരുമായി പോയ ഒരു ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ദുരന്തം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page