ജിയോ നെറ്റ് വര്‍ക്ക് തകരാറിലായി, കേരളത്തില്‍ ഉള്‍പ്പെടെ സേവനം തടസപ്പെട്ടു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്വര്‍ക്ക് പ്രവര്‍ത്തനരഹിതമായി.കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ജിയോ നെറ്റ്വര്‍ക്ക് കിട്ടുന്നില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.59 ഓടെയാണ് സേവനം തടസപ്പെട്ടതെന്ന് ഉപഭോക്താക്കള്‍ പറയുന്നു.ജിയോ മൊബൈല്‍, ജിയോഫൈബര്‍, വോയ്സ് കണക്റ്റിവിറ്റി സേവനങ്ങളില്‍ തടസം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെട്ടിരുന്നു. കേരളത്തിന് പുറമെ മുംബൈ, ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ചണ്ഡീഗഡ് എന്നിവയുള്‍പ്പെടെ നിരവധി പ്രധാന നഗരങ്ങളിലെ ഉപയോക്താക്കളെ തടസം ബാധിച്ചു. എന്നാല്‍ തടസത്തിന് എന്താണ് കാരണമെന്ന് റിലയന്‍സ് …

ബീവറേജസ് ഔട്ട്ലെറ്റില്‍ നിന്ന് വിലകൂടിയ മദ്യം കവര്‍ന്ന ഒഡീഷ സ്വദേശികള്‍ പിടിയില്‍

കണ്ണൂര്‍: പാറക്കണ്ടി ബീവറേജസ് ഔട്ട്ലെറ്റില്‍ നിന്ന് മദ്യം കവര്‍ന്ന രണ്ടുപേരെ ടൗണ്‍ പൊലീസ് പിടികൂടി.ഒഡീഷ സ്വദേശികളായ വിശ്വജിത്ത് സമല്‍ (37), രവീന്ദ്രനായക്ക് (27) എന്നിവരാണ് ടൗണ്‍ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഈമാസം എട്ടിന് വൈകിട്ട് 6.45 ഓടെയായിരുന്നു കവര്‍ച്ച. ഔട്ട്ലെറ്റിന്റെ പ്രീമിയര്‍ കൗണ്ടറിലെത്തിയ ഇവര്‍ 750 മില്ലിയുടെയും ഒരു ലിറ്ററിന്റെയും ഓരോ കുപ്പി വിസ്‌ക്കി, 750 മില്ലിയുടെ ഒരു കുപ്പി റം എന്നിവയാണ് മോഷ്ടിച്ചത്. 7330 രൂപ വിലമതിക്കുന്ന മദ്യമാണ് സമര്‍ത്ഥമായി തട്ടിയെടുത്തത്. …

ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ മണ്ണും മരവും വീണു, ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു, സംഭവം ധര്‍മ്മത്തടുക്ക തലമുഗറില്‍

കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ മണ്ണും മരവും വീണു. ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ബാഡൂര്‍ ധര്‍മ്മത്തടുക്ക തലമുഗറിലാണ് അപകടം. തലമുഗര്‍ സ്വദേശി ഹാരിസാണ് അല്‍ഭുതകരമായി രക്ഷപ്പെട്ടത്. ഹാരിസ് വീട്ടില്‍ നിന്നും വരുന്നതിനിടെ തലമുഗറിലെ കുന്ന് ഇടിഞ്ഞ് റോഡില്‍ വീഴുകയായിരുന്നു. ഒപ്പം മരവും മണ്ണും ഹാരിസിന്റെ കാറിന് മുകളില്‍ വീണു. പെട്ടെന്ന് തന്നെ കാറില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ രക്ഷപ്പെടാനായി. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് കാര്‍ പുറത്തെടുത്തു. …

തെക്കില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; ഗതാഗതം നിരോധിച്ചു

തെക്കില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; ഗതാഗതം നിരോധിച്ചു കാസര്‍കോട്: ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന തെക്കില്‍ ബേവിഞ്ച സ്റ്റാര്‍ നഗറില്‍ മണ്ണിടിഞ്ഞു. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിരോധിച്ചു. തിങ്കളാഴ്ച 12 മണിയോടെയാണ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഈ സമയത്ത് ഒരു സ്വകാര്യബസ് കടന്നുപോയിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ഈ സ്ഥലത്തിന്റെ സമീപത്തെ സോയില്‍ നെയിലിങ് ചെയ്ത സംരക്ഷണ ഭിത്തിയാണ് തകര്‍ന്ന് റോഡില്‍ വീണത്. മണ്ണിടിയുന്ന കുന്നിന് മുകളില്‍ നാലോളം വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. …

കാറ്റും മഴയും; ഉപ്പള പച്ചിലമ്പാറയില്‍ വീട് തകര്‍ന്നു

കാസര്‍കോട്: ശക്തമായ കാറ്റിലും മഴയിലും ഉപ്പള പച്ചിലമ്പാറയില്‍ വീട് തകര്‍ന്നു. ഉപ്പളയില്‍ തട്ടുകട നടത്തുന്ന മൊയ്തിന്റെ ഓടിട്ട വീടാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെ തകര്‍ന്നത്. മൊയ്തിനും ഭാര്യയും മക്കളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വലിയൊരു ശബ്ദം കേട്ടപ്പോള്‍ വീട്ടുകാര്‍ ഇറങ്ങിയോടുകയായിരുന്നു. ചുമരില്‍ വലിയ വിള്ളലുണ്ടായി. വീടിന്റെ അടുക്കളഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏഴ് കോവിഡ് മരണം; പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 11 കോവിഡ് മരണം സംഭവിച്ചു. അതില്‍ ഏഴ് മരണം കേരളത്തിലാണ്. അഞ്ച് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. വിവിധ രോഗങ്ങള്‍ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 119 കേസുകള്‍ കുറഞ്ഞു. ആകെ 7264 കൊവിഡ് രോഗബാധിതരാണ് രാജ്യത്തുള്ളത്. കേരളത്തിലെ 87 പേരും രോഗമുക്തരായി. സംസ്ഥാനത്തെ കേസുകള്‍ 1920 ആയി കുറഞ്ഞു. പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് …

മഴയില്‍ മുങ്ങി കാസര്‍കോട്, തുടര്‍ച്ചയായ മൂന്നാം ദിവസവും ജില്ലയില്‍ റെഡ് അലര്‍ട്ട്, മാലോത്ത് ദുരിതാശ്വാസ ക്യാംപ് തുറന്നു, അരയി വഴി ഗതാഗതം നിരോധിച്ചു

കാസര്‍കോട്: അതി തീവ്രമഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മൂന്നുപുഴകള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് തീരത്തുള്ളവര്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. മാലോത്ത് വില്ലേജില്‍ പറമ്പ ഗവ. എല്‍. പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം തുടങ്ങി. 10 കുടുംബങ്ങളില്‍ നിന്നും നിന്നും 37 ആള്‍ക്കാരെ ഇവിടേക്ക് മാറ്റിത്താമസിപ്പിച്ചു. രണ്ട് ഗര്‍ഭിണികളെയും കുട്ടികളെയും ക്യാംപിലേക്് മാറ്റി. ഉണ്ട്. മഴയില്‍ മലയോരത്ത് അനിഷ്ട സംഭവങ്ങളോ, നാശനഷ്ടങ്ങളോ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ചെറുവത്തൂര്‍ പഞ്ചായത്തിലെ മയിച്ച മുനമ്പ് ഭാഗത്ത് 15 വീടുകളില്‍ വെള്ളം …

കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിന് സമീപം മണ്ണിടിച്ചല്‍, സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടക്കുന്ന സ്ഥലത്തെ കുന്ന് ഇടിഞ്ഞു, ട്രെയിന്‍ സര്‍വീസിനെ ബാധിച്ചില്ല

കാസര്‍കോട്: റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിന് സമീപം മണ്ണിടിച്ചല്‍. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. അതേ സമയം ട്രെയിന്‍ സര്‍വീസിനെ ബാധിച്ചില്ല. ഒന്നാം പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന വടക്ക് ഭാഗത്താണ് കുന്നിടിഞ്ഞത്. ഇവിടെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടക്കുന്നുണ്ട്. 40 അടിയോളം ഉയരത്തിലുള്ള കുന്നാണ് ഇടിഞ്ഞുവീണത്. മണ്ണിടിച്ചല്‍ രൂക്ഷമായാല്‍ ഒന്നാം പ്ലാറ്റ്‌ഫോമിലൂടെയുള്ള ഗതാഗതത്തെ ബാധിക്കും. രണ്ടുദിവസമായി കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. വിവരമറിഞ്ഞ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

അയവില്ലാതെ ഇസ്രയേൽ-ഇറാൻ സംഘർഷം; ഇസ്രയേൽ ആക്രമണത്തിൽ 224 പേർ കൊല്ലപ്പെട്ടതായി ഇറാൻ, ഇസ്രയേലിൽ 13 മരണം

ടെഹ്റാൻ/ ടെൽഅവീവ്: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നു. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു. ഇതിൽ 90 ശതമാനം പേരും സാധാരണ പൗരന്മാരാണ്. 1481 പേർക്കു ആക്രമണത്തിൽ പരുക്കേറ്റതായും ഇറാനിയൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ 13 പേർ കൊല്ലപ്പെട്ടു. ഇതിൽ 5 പേർ യുക്രൈൻ പൗരന്മാരാണ്. 380 പേർക്ക് പരുക്കേറ്റു. ഇറാന്റെ ഇസ്ലാമിക് റവല്യൂഷ്ണറി ഗാർഡ് കോർപ്സിന്റെ ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസെമിയും …

കുമ്പള ടൗണിൽ ശക്തമായ കാറ്റിൽ കൂറ്റൻ ഇരുമ്പു മേൽക്കൂര റോഡിൽ തകർന്നു വീണു, പുലർച്ചെ ആയതിനാൽ വൻ ദുരന്തം ഒഴിവായി

കാസർകോട്: ശക്തമായ കാറ്റിൽ കുമ്പള ടൗണിലെ മൂന്നു നില ബിൽഡിങ്ങിൽ സ്ഥാപിച്ച കൂറ്റൻ ഇരുമ്പ് മേൽക്കൂര റോഡിൽ തകർന്നു വീണു. തിങ്കളാഴ്ച പുലർച്ചെ അഞ്ചര മണിയോടെയാണ് സംഭവം. കുമ്പള ബദിയടുക്ക കെഎസ്ടിപി റോഡിലെ ഒബർല കോംപ്ലക്സ് കെട്ടിടത്തിലെ മേൽക്കൂരയാണ് തകർന്നത്. ബദിയടുക്ക ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ നിർത്തിടുന്ന സ്ഥലത്തിന് സമീപമാണ് അപകടം. പുലർച്ചെ ആയതിനാൽ വൻ ദുരന്തം ഒഴിവായി. റോഡിൽ വാഹനങ്ങളൊന്നും ഒന്നും ഈ സമയത്ത് കടന്നു പോകാത്ത സമയത്താണ് അപകടം സംഭവിച്ചത്. ഫയർഫോഴ്സ് എത്തി റോഡിൽ …

കണ്ണിൽപൊടിയിട്ട് 21 വർഷം ചികിത്സ; പ്രീഡിഗ്രി തോറ്റ വ്യാജ ഡോക്ടർ 81-ാം വയസ്സിൽ പിടിയിൽ

കോഴിക്കോട്: 21 വർഷമായി നാട്ടുകാരെ പറ്റിച്ച് ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടർ പിടിയിൽ. 81 വയസ്സുകാരനായ മാറാട് മെഡിക്കൽ സെന്റർ ഉടമ ഇ.കെ. കണ്ണൻ എന്ന കുഞ്ഞിക്കണ്ണനെയാണ് പൊലീസ് പിടികൂടിയത്. 2004 മുതൽ മാറാട് സാഗരസരിണിയിൽ വായനശാലയ്ക്കു സമീപം മാറാട് മെഡിക്കൽ സെന്റർ എന്ന പേരിൽ ചികിത്സാ കേന്ദ്രം നടത്തി രോഗികളെ ചികിത്സിച്ചിരുന്നു. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ കണ്ണൻ പ്രീഡിഗ്രി തോറ്റയാളാണ്. 21 വർഷത്തിനിടെ ആയിരക്കണക്കിനു പേരെ ഇയാൾ ചികിത്സിച്ചിട്ടുണ്ട്. ഒരു സംശയത്തിനും ഇടവരുത്താത്ത രീതിയിലാണ് ഇയാൾ …

ഉദരസംബന്ധമായ രോഗം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ഉദരസംബന്ധമായ രോഗങ്ങളെ തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ സോണിയ ചികിത്സ തേടിയത്. 78 വയസ്സുകാരിയായ സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ ഗാസ്ട്രോ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുകയാണ് സോണിയ ഗാന്ധി. ജൂൺ 7ന് സോണിയ ഗാന്ധിയെ ഹിമാചൽ പ്രദേശിലെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഫെബ്രുവരിയിലും സോണിയ ഗാന്ധി ഉദരസംബന്ധമായ …

ഗതാഗത കുരുക്കിൽപെട്ട് ആംബുലൻസ്; ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ കുഞ്ഞ് മരിച്ചു

കണ്ണൂർ: കൊട്ടിയൂരിൽ ഗതാഗത കുരുക്കിൽ പെട്ട് ആംബുലൻസ് വൈകിയതോടെ സമയത്ത് ആശുപത്രിയിൽ എത്തിക്കാനാകാതെ മൂന്നര വയസ്സുകാരൻ മരിച്ചു. അമ്പായത്ത് താഴെ പാൽച്ചുരം കോളനിയിലെ പ്രജോഷ്-ബിന്ദു ദമ്പതികളുടെ മകൻ പ്രജുൽ ആണ് മരിച്ചത്.ജന്മനാ തലച്ചോർ സംബന്ധമായ രോഗബാധിതനാണ് പ്രജുൽ. ശനിയാഴ്ച കുട്ടിക്ക് സുഖമില്ലാത്തതിനാൽ കൊട്ടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആംബുലൻസ് വിളിച്ചു. സാധാരണ 10 മിനിറ്റ് കൊണ്ട് കുട്ടിയുടെ വീട്ടിൽ ആംബുലൻസ് എത്തേണ്ടതാണ്. എന്നാൽ കൊട്ടിയൂർ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായുണ്ടായ ഗതാഗത കുരുക്ക് കാരണം മുക്കാൽ മണിക്കൂറോളം എടുത്തു. …

സംസ്ഥാനത്തെങ്ങും പെരുമഴ; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ 11 ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും മതപഠന സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻ്ററുകൾക്കുമാണ് അവധി. കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും …

യുപിഐ ഇടപാടുകൾ ഇനി സൂപ്പർ ഫാസ്റ്റ്; മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യത്ത് യുപിഐ ഇടപാടുകൾക്ക് നാളെ മുതൽ വേഗമേറും. നിലവിൽ പേയ്മെന്റ് പൂർത്തിയാക്കാനുള്ള 30 സെക്കൻഡ് 15 സെക്കൻഡായി കുറയുമെന്ന് നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ) അറിയിച്ചു. ഒപ്പം പേയ്മെന്റുകളുടെ സ്ഥിതി വിവരങ്ങൾ പരിശോധിക്കാനും അക്കൗണ്ടുകൾ കണ്ടെത്താനുള്ള സമയം 10 സെക്കൻഡായും കുറയും. റിക്വസ്റ്റ് പേ, റെസ്പോൺസ് പേ എന്നിവയുടെ സമയം 30 സെക്കൻഡിൽ നിന്ന് 15 സെക്കൻഡായും മാറും.ക്രെഡിറ്റ്, ഡെബിറ്റ് ഇടപാടുകൾക്കു മാറ്റങ്ങൾ ബാധകമാകും. പ്രതിദിനം 50 തവണ അക്കൗണ്ട് ബാലൻസ് പരിശോധിക്കാമെന്നത് ഉൾപ്പെടെ …

അപകടമൊഴിയാതെ കാന്താര ചാപ്റ്റർ വൺ; ഋഷഭ് ഷെട്ടിയും അണിയറ പ്രവർത്തകരും സഞ്ചരിച്ച ബോട്ട് മറിഞ്ഞു

ബെംഗളൂരു: കന്നഡചിത്രം കാന്താര ചാപ്റ്റർ വണിന്റെ സെറ്റിൽ വീണ്ടും അപകടം. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുൾപ്പെടെ അണിയറ പ്രവർത്തകർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു. എല്ലാവരും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ശിവമൊഗ്ഗ ജില്ലയിലെ മസ്തികാട്ടെയിലെ മനി റിസർവോയറിലാണ് അപകടമുണ്ടായത്. ഷെട്ടിയും 30 അണിയറ പ്രവർത്തകരും സഞ്ചരിച്ച ബോട്ട് റിസർവോയറിലെ ആഴം കുറഞ്ഞ മേഖലയിൽ മുങ്ങുകയായിരുന്നു. ആർക്കും അപകടം സംഭവിച്ചില്ലെങ്കിലും ക്യാമറ ഉൾപ്പെടെ ഉപകരണങ്ങൾ വെള്ളത്തിൽ വീണ് നശിച്ചു.പാൻ ഇന്ത്യ തലത്തിൽ ശ്രദ്ധ നേടിയ കാന്താരയുടെ തുടർച്ചയായ കാന്താര ചാപ്റ്റർ വണിന്റെ …

കോയിപ്പാടി കടപ്പുറത്ത് ബാരല്‍ ഒഴുകിയെത്തി, തകര്‍ന്ന കപ്പലില്‍ നിന്ന് എത്തിയതെന്ന് സംശയം

കാസര്‍കോട്: കുമ്പള കോയിപ്പാടിയില്‍ ബാരല്‍ ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെ കോയിപ്പാടി കടപ്പുറത്തിന് സമീപം പുഴയിലാണ് ബാരല്‍ മല്‍സ്യത്തൊഴിലാളിയായ സയ്യിദ് കണ്ടെത്തിയത്. വിവരത്തെ തുടര്‍ന്ന് കോസ്റ്റല്‍ പൊലീസും കുമ്പള പൊലീസും സ്ഥലത്തെത്തി. ബാരല്‍ പരിശോധിച്ചു. പുറംകടലില്‍ തകര്‍ന്ന കപ്പലില്‍ നിന്ന് ഒഴുകിയെത്തിയതാകാമെന്ന സംശയമുണ്ട്. നൈട്രിക് ആസിഡ് ആണ് ബാരലിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. തുറമുഖ വകുപ്പ് അധികൃതരെ പൊലീസ് വിവരമറിയിച്ചിട്ടുണ്ട്. ബാരലിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. മംഗളൂരുവില്‍ നിന്ന് തുറമുഖ വകുപ്പ് അധികൃതര്‍ എത്തി …

റെഡ് അലര്‍ട്ട്: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കാസര്‍കോട്: ജൂണ്‍ 16ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍, കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍, ജില്ലയിലെ കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, (സ്‌പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 16 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.