കുമ്പള ടൗണിൽ ശക്തമായ കാറ്റിൽ കൂറ്റൻ ഇരുമ്പു മേൽക്കൂര റോഡിൽ തകർന്നു വീണു, പുലർച്ചെ ആയതിനാൽ വൻ ദുരന്തം ഒഴിവായി

കാസർകോട്: ശക്തമായ കാറ്റിൽ കുമ്പള ടൗണിലെ മൂന്നു നില ബിൽഡിങ്ങിൽ സ്ഥാപിച്ച കൂറ്റൻ ഇരുമ്പ് മേൽക്കൂര റോഡിൽ തകർന്നു വീണു. തിങ്കളാഴ്ച പുലർച്ചെ അഞ്ചര മണിയോടെയാണ് സംഭവം. കുമ്പള ബദിയടുക്ക കെഎസ്ടിപി റോഡിലെ ഒബർല കോംപ്ലക്സ് കെട്ടിടത്തിലെ മേൽക്കൂരയാണ് തകർന്നത്. ബദിയടുക്ക ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ നിർത്തിടുന്ന സ്ഥലത്തിന് സമീപമാണ് അപകടം. പുലർച്ചെ ആയതിനാൽ വൻ ദുരന്തം ഒഴിവായി. റോഡിൽ വാഹനങ്ങളൊന്നും ഒന്നും ഈ സമയത്ത് കടന്നു പോകാത്ത സമയത്താണ് അപകടം സംഭവിച്ചത്. ഫയർഫോഴ്സ് എത്തി റോഡിൽ നിന്നും മേൽക്കൂരയുടെ ഭാഗങ്ങൾ മാറ്റാനുള്ള ശ്രമം നടത്തുന്നുണ്ട്. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page