ബൈക്കും മിനി വാനും കൂട്ടിയിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു

കാസർകോട്: ബൈക്കും മിനിവാനും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് ആശുപത്രിയിൽ മരിച്ചു. കാരക്കോട് പനങ്ങാട് സ്വദേശി വിനയ് ചന്ദ്രൻ (28) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9 മണിയോടെ മടിക്കൈ തീയ്യർപ്പാലം ഇറക്കത്തിൽ ആയിരുന്നു അപകടം. കാഞ്ഞങ്ങാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ വിനയ് ജോലിക്ക് വരവേയാണ്‌ അപകടം നടന്നത്. വിനയ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന മിനി വാനും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗളൂരുവിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചിരുന്നു. ചികിത്സയ്ക്കിടെ വൈകിട്ട് ആണ് മരണം. പനങ്ങാട്ട് ചന്ദ്രൻ …

ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചു; മൂന്നു വയസ്സുകാരി മരിച്ചു

പാലക്കാട്: അബദ്ധത്തിൽ എലിവിഷം കഴിച്ച മൂന്നുവയസുകാരി മരിച്ചു. അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയിൽ താമസിക്കുന്ന നേഹ റോസാണ് മരിച്ചത്. കഴിഞ്ഞ 21 നാണ് കുട്ടി അബദ്ധത്തിൽ ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി പല്ല് തേച്ചിരുന്നു. വിഷം അകത്ത് ചെന്നതോടെ കുട്ടിയെ കോട്ടത്തറ ആശുപത്രിയിലും തിരുവനന്തപുരം ശ്രീചിത്രയിലും ചികിത്സയിലായിരുന്നു. ജല്ലിപ്പാറ ഒമ്മലയിൽ താമസിക്കുന്ന മുണ്ടത്താനത്ത് ലിബിൻ, ജോമറിയ ദമ്പതികളുടെ മകളാണ്. സംസ്കാരം ഞായറാഴ്ച സെൻ്റ് പീറ്റേഴ് ചർച്ച് ജല്ലിപ്പാറയിൽ നടക്കും.

പത്താംക്ലാസ് വിദ്യാര്‍ഥി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തില്‍ കണ്ണന്റെയും ഗംയുടെയും മകന്‍ അമ്പാടി(15)യാണ് മരിച്ചത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്. ശനിയാഴ്ച രാവിലെ മാതാവും പിതാവും ജോലിക്ക് പോയിരുന്നു. ഇതിനുശേഷം സഹോദരി കല്യാണി കോളജിലേക്ക് പോകാന്‍ നേരമാണ് അമ്പാടി മുറിയില്‍നിന്ന് പുറത്തിറങ്ങാത്തത് ശ്രദ്ധിച്ചത്. തുടര്‍ന്ന് മുറിയില്‍ നോക്കിയപ്പോഴാണ് അമ്പാടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണും പരിശോധനയ്ക്കായി …

പൊയിനാച്ചിയില്‍ സ്വകാര്യ ബസും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം

കാസര്‍കോട്: പൊയിനാച്ചിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ആളപായമില്ല. വന്‍ദുരന്തം ഒഴിവായി. ശനിയാഴ്ച വൈകീട്ട് 3.45 ഓടെ പെയിനാച്ചി ദേശീയ പാതയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപമാണ് അപകടം. മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന മെഹബൂബ് ബസും പെരിയ ഭാഗത്തുനിന്ന് വരികയായിരുന്ന ട്രെയിലര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ ബസിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നു. പൊയിനാച്ചിയില്‍ യാത്രക്കാരെ ഇറക്കി ബസ് മുന്നോട്ട് നീങ്ങിവരുന്നതിനാല്‍ വേഗത കുറവായിരുന്നു. അതിനാല്‍ വന്‍ദുരന്തം ഒഴിവായി. ലോറി അമിത വേഗതിയിലായിരുന്നുവെന്ന് ബസ് യാത്രക്കാര്‍ പറഞ്ഞു. …

ലോക്കോ പൈലറ്റ് വേഗത കുറച്ചിട്ടും അമരാവതി എക്‌സ്പ്രസ് ലോറിയില്‍ ഇടിച്ചു; ലോറി രണ്ടായി പിളര്‍ന്നു; നടുക്കും വിഡിയോ…

മുംബൈ: മഹാരാഷ്ട്രയില്‍ റെയില്‍വേ ക്രോസിങില്‍ കുടുങ്ങിയ ലോറിയില്‍ മുംബൈ അമരാവതി എക്‌സ്പ്രസ് ഇടിച്ചു കയറി അപകടം. വന്‍ദുരന്തം ഒഴിവായി. അപകട ശേഷമുള്ള നടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തലനാരിഴക്കാണ് ആളുകള്‍ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടത്. ട്രെയിനിലെ എല്ലാ യാത്രക്കാരും ലോറി ഡ്രൈവറും സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം. ഗോതമ്പ് കയറ്റി വന്ന ട്രക്ക് റെയില്‍വേ പാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ലെവല്‍ ക്രോസില്‍ കുടുങ്ങുകയായിരുന്നു. വളരെ കാലമായി അടച്ചിട്ടിരിക്കുകയായിരുന്നു ലവല്‍ക്രോസ്. ഇതിനു …

കടയ്ക്കല്‍ ഉല്‍സവത്തില്‍ ഗാനമേളക്കിടെ വിപ്ലവ ഗാനം; കുറ്റക്കാരെന്ന് കണ്ടാല്‍ കൃത്യമായ നടപടി ഉണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ്

കൊല്ലം: ഉത്സവ പരിപാടിയില്‍ വിപ്ലവ ഗാനം പാടിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്ര ഉപദേശ സമിതിക്ക് നോട്ടീസ് നല്‍കി. കുറ്റക്കാരെന്ന് കണ്ടാല്‍ കൃത്യമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ഏത് ക്ഷേത്രമാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയോ ചിഹ്നമോ പാടില്ലെന്നും ഇക്കാര്യത്തില്‍ കൃത്യമായ കോടതി വിധിയുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ക്ഷേത്രോപദേശ സമിതികളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗങ്ങള്‍ ഉണ്ടാകുമെന്നും അതില്‍ കുഴപ്പമില്ലെന്നും പ്രശാന്ത് പറഞ്ഞു.ക്ഷേത്രോപദേശക സമിതി കോടതി വിധി …

ഉളിക്കലില്‍ വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന; യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍

കണ്ണൂര്‍: ഉളിക്കലില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയിലായി. നുച്യാട് സ്വദേശിയായ മുബഷീര്‍, കര്‍ണാടക സ്വദേശികളായ കോമള, അബ്ദുള്‍ ഹക്കീം എന്നിവരാണ് പിടിയിലായത്. ഉളിക്കലിലെ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മുപ്പതോളം കുടുംബങ്ങള്‍ ക്വാട്ടേഴ്‌സില്‍ താമസിക്കുന്നുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്നാണ് റൂറല്‍ എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ സ്ഥലത്തെത്തിയത്. വാതില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു സംഘം. പൊലീസിനെ കണ്ടപ്പോള്‍ മയക്കുമരുന്ന് ടോയിലറ്റിലിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂവരെയും പിടികൂടിയത്. …

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിന് തീപിടിച്ചു, ആളപായമില്ല, 12 പേര്‍ക്ക് നിസാര പരിക്ക്

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: വ്യാഴാഴ്ച ഡെന്‍വറിലേക്ക് വിമാനം തിരിച്ചിറക്കിയ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ (AAL.O) ഒരു എഞ്ചിനില്‍ തീപിടിച്ചു. ഇത് കാരണം യാത്രക്കാരെ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു. ഗേറ്റിലേക്ക് ടാക്‌സി ചെയ്യുന്നതിനിടെ എഞ്ചിന് തീപിടിച്ചതായി ഏജന്‍സി കൂട്ടിച്ചേര്‍ത്തു. കൊളറാഡോ സ്പ്രിംഗ്സില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ടെക്സസിലെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 172 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ പെട്ടെന്ന് ഇറക്കിവിട്ടതായി …

റിട്ട. പൊലീസ് സൂപ്രണ്ട് പടന്നക്കാട്ടെ ടിവി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കാസര്‍കോട്: റിട്ട. പൊലീസ് സൂപ്രണ്ട് പടന്നക്കാട്ടെ ടിവി കുഞ്ഞിക്കണ്ണന്‍(83) അന്തരിച്ചു. ശനിയാഴ്ച രാവിലെ സ്വവസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം വൈകീട്ട് അഞ്ചിന് വീട്ടു വളപ്പില്‍ നടക്കും. ആലുവ റൂറല്‍ എസ്പി ആയാണ് വിരമിച്ചത്. ഏറെക്കാലം കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയായി സേവനം ചെയ്തിരുന്നു. ഭാര്യ: സുനന്ദ കുഞ്ഞിക്കണ്ണന്‍. മക്കള്‍: ഡോ.ഷര്‍മിള കണ്ണന്‍, ഡോ.ആദര്‍ശ കണ്ണന്‍, ട്വിങ്കിള്‍ കണ്ണന്‍, പ്രിയങ്ക കണ്ണന്‍. മരുമക്കള്‍: കെ.ആര്‍ ബാലരാജ്(ജോളി ബേക്കറി, കാഞ്ഞങ്ങാട്), കേണല്‍ അമര്‍നാഥ് വിജയന്‍, കേണല്‍ സ്വാതി കുമാര്‍, പ്രജീഷ് അപ്പുക്കുട്ടന്‍. …

ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിട്ടു; മകളെ 29-ാം നിലയില്‍നിന്ന് എറിഞ്ഞു കൊന്നു; പിന്നാലെ താഴേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു

മുംബൈ: ഫ്‌ളാറ്റിന്റെ ഇരുപത്തിയൊമ്പതാമത്തെ നിലയില്‍ നിന്ന് എട്ടുവയസ്സുകാരിയെ മകളെ എറിഞ്ഞതിന് പിന്നാലെ മാതാവും ആത്മഹത്യ ചെയ്തു. 35 വയസുകാരിയായ മാതാവിനെതിരെ പന്‍വേല്‍ സിറ്റി പൊലീസ് കേസെടുത്തു. പന്‍വേലി പലാസ്‌പെ ഫതായില്‍ ഔറ ബില്‍ഡിങ്ങില്‍ താമസിക്കുന്ന മൈഥിലി ആശിഷ് ദുഅ, മകള്‍ മൈറ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് ദാരുണ സംഭവം. ഭര്‍ത്താവ് സിവില്‍ കോണ്‍ട്രാക്ടറായ ആഷിഷ് ദുവ(41)യെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് യുവതി കൃത്യം ചെയ്തത്. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ഭാര്യക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും …

സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം വിജയകരം; സുനിത വില്യംസും ബുച്ച് വിൽമോർറും ദിവസങ്ങൾക്കുള്ളിൽ ഭൂമിയിലേക്ക്

ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും സ‌ഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കുന്നതിന്‍റെ ഭാഗമായ സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 വിക്ഷേപിച്ചു. അമേരിക്കന്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7.03-ഓടെയാണ് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30-ന്) റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഫാൽക്കൺ 9 റോക്കറ്റിൽ ഫ്ലോറിഡ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപിച്ചത്.സ്‌പേസ്എക്‌സ് ഫാല്‍ക്കണ്‍ 9 പേടകത്തിൽ നാല് ബഹിരാകാശ യാത്രികരാണുള്ളത്. നാസ ബഹിരാകാശയാത്രികരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാക്സ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ …

പ്രമുഖ വ്ലോഗര്‍ ജുനൈദ് റോഡപകടത്തിൽ മരിച്ച നിലയിൽ

മലപ്പുറം: വ്ലോഗർ ജുനൈദ്(32) വാഹനാപകടത്തില്‍ മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. വെള്ളിയാഴ്ച വൈകീട്ട് 6.20ഓടെയാണ് അപകടം. റോഡരികിൽ രക്തം വാർന്ന് കിടക്കുന്നതാണ് ബസുകാർ കണ്ടത്.വഴിക്കടവിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രിയോടെ മരണപ്പെട്ടു. ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെ ശ്രദ്ധേയനാണ്. അറിയപ്പെടുന്ന ടിക്ടോക് താരം കൂടിയായിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി …

മറത്തുകളി ആചാര്യനും സംസ്കൃത പണ്ഡിതനുമായ വി പി ദാമോദരൻ പണിക്കർ അന്തരിച്ചു; സംഗീത നാടക അക്കാദമി അവാർഡ് ജേതാവായിരുന്നു

കാസർകോട്: പ്രശസ്ത പൂരക്കളി മറുത്തുകളി ആചാര്യനും സംസ്കൃത പണ്ഡിതനുമായ കരിവെള്ളൂർ കുണിയനിലെ വി പി ദാമോദരൻ പണിക്കർ (85) വിട വാങ്ങി. പയ്യന്നൂർ സംസ്കൃത മഹാവിദ്യാലയം, നീലേശ്വരം പ്രതിഭ കോളേജ് എന്നിവിടങ്ങളിൽ സംസ്കൃത അധ്യാപകൻ ആയിരുന്നു. കേരള പൂരക്കളി കലാ സംസ്കൃത പഠന കേന്ദ്ര സ്ഥാപകനായിരുന്നു. പൂരോത്സവം കളിയും മറത്തു കളിയും എന്ന ഗ്രന്ഥം രചിച്ചിരുന്നു. സംഗീത നാടക അക്കാദമി അവാർഡ്, പൂരക്കളി മറുത്തുകളി സമഗ്ര സംഭവനയ്ക്കുള്ള പുരസ്കാരം, ഫോക്ക് ലോർ അക്കാദമിയുടെ ഫെല്ലോഷിപ്പ്, യു ആർ …

ഇരിട്ടിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു

കണ്ണൂര്‍: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. ആയിരക്കളം സ്വദേശി രോഹിണിക്കാണ് പരിക്കേറ്റത്. രോഹിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കണ്ണൂര്‍ ഇരിട്ടി ആയിരക്കളത്താണ് പൊട്ടിത്തെറിയുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് 3.45ഓടെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെ തോട്ടിലുണ്ടായിരുന്ന ചാക്ക്കെട്ട് കത്തി ഉപയോഗിച്ച് വലിച്ചെടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്നു രോഹിണിക്ക് പരിക്കേൽക്കുകയായിരുന്നു. ചാക്കിനുള്ളിലുണ്ടായിരുന്ന പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. വന്യമൃഗങ്ങളടക്കം കൃഷിയിടത്തേക്കിറങ്ങുന്ന സ്ഥലമായതിനാൽ ഇവിടെ പന്നിപ്പടക്കം ഉപയോഗിക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

ചൂട് അസഹ്യമാകുന്നു; മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. നാളെ സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ടായിരുന്നു. നാളെകോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ …

കനത്ത മൂടല്‍ മഞ്ഞ്; യുഎഇയില്‍ യെല്ലോ അലര്‍ട്ട്

അബുദാബി: യുഎഇ യുടെ പല ഭാഗങ്ങളിലും കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഈ ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അബുദാബി, ദുബൈ എന്നിവിടങ്ങളില്‍ പകല്‍ സമയത്ത് താപനില ഉയരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാത്രി സമയങ്ങളില്‍ ഈര്‍പ്പമുള്ള കാലാവസ്ഥയായിരിക്കും. പകല്‍ സമയങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനില 21 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കൂടിയ താപനില 29 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ശനിയാഴ്ച രാവിലെ ചില ഉള്‍പ്രദേശങ്ങളിലും തീരദേശ മേഖലകളിലും മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. മണിക്കൂറില്‍ …

പാഴ്സലില്‍ ഗ്രേവി കുറഞ്ഞു; ചട്ടുകം കൊണ്ട് ഹോട്ടലുടമയുടെ തലയ്ക്കടിച്ചു

ആലപ്പുഴ: പാര്‍സലില്‍ ഗ്രേവി കുറഞ്ഞതിന്റെ പേരില്‍ ഹോട്ടല്‍ ഉടമയെ യുവാക്കള്‍ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ആലപ്പുഴയിലെ താമരക്കുളത്താണ് സംഭവം. പൊറോട്ടയും ബീഫും വാങ്ങിയതിന് ഒപ്പം നല്‍കിയ പാര്‍സലില്‍ ഗ്രേവിയുടെ അളവ് കുറവെന്ന് ആരോപിച്ചാണ് യുവാക്കള്‍ ഹോട്ടലുടമയെ ചട്ടുകം കൊണ്ട് തലയ്ക്കടിച്ചത്. ഹോട്ടല്‍ ഉടമ മുഹമ്മദ് ഉവൈസിന് പരുക്കേറ്റു. മൂന്നുപേരാണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് താമരക്കുളം ജംഗ്ഷന് സമീപത്തുള്ള ഹോട്ടലില്‍ യുവാക്കളും ഹോട്ടലുടമയും തമ്മില്‍ ഏറ്റുമുട്ടിയത്. തങ്ങള്‍ 12 പൊറോട്ട വാങ്ങിയെന്ന് അറിഞ്ഞിട്ടും അതിന് അനുസരിച്ചുള്ള ഗ്രേവി …

ഒന്നര വര്‍ഷമായി ഒരുമിച്ചാണ് താമസം; 60 -ാം വയസില്‍ കാമുകിയെ തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ആമിര്‍ഖാന്‍

മുംബൈ: തന്റെ പുതിയ കാമുകിയെ പരിചയപ്പെടുത്തി ബോളിവുഡ് താരം ആമിര്‍ ഖാന്‍. 25 വര്‍ഷം സുഹൃത്തായി കൂടെയുള്ള ഗൗരി സ്പ്രാറ്റ് ആണ് ആമിര്‍ ഖാന്റെ പുതിയ ഗേള്‍ഫ്രണ്ട്. തന്റെ 60 ാം പിറന്നാളിന് മുന്നോടിയായിയാണ് മാധ്യമങ്ങളോട് ഗൗരിയുമായുള്ള ബന്ധം ആമിര്‍ഖാന്‍ വെളിപ്പെടുത്തിയത്.ഒന്നര വര്‍ഷത്തിലായി പ്രണയത്തിലാണ്. ബംഗളൂരുകാരിയായ ഗൗരി ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിലാണ് ജോലി ചെയ്യുന്നത്. ആറ് വയസുള്ള ഒരു മകന്റെ അമ്മയായ ഗൗരിക്കൊപ്പം താന്‍ ലിവിങ് ടുഗദറിലാണ്. ഞങ്ങള്‍ ഈ ബന്ധത്തെ ഗൗരവത്തോടെ കാണുകയും സന്തോഷത്തോയിരിക്കുകയും ചെയ്യുന്നു. …