കാസർകോട്: ബൈക്കും മിനിവാനും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് ആശുപത്രിയിൽ മരിച്ചു. കാരക്കോട് പനങ്ങാട് സ്വദേശി വിനയ് ചന്ദ്രൻ (28) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9 മണിയോടെ മടിക്കൈ തീയ്യർപ്പാലം ഇറക്കത്തിൽ ആയിരുന്നു അപകടം. കാഞ്ഞങ്ങാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ വിനയ് ജോലിക്ക് വരവേയാണ് അപകടം നടന്നത്. വിനയ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന മിനി വാനും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗളൂരുവിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചിരുന്നു. ചികിത്സയ്ക്കിടെ വൈകിട്ട് ആണ് മരണം. പനങ്ങാട്ട് ചന്ദ്രൻ നായരുടെയും ടി ഗീതയുടെയും മകനാണ്. ഭാര്യ: വിസ്മയ മാവുങ്കാൽ (അധ്യാപിക). സഹോദരൻ:വിപിൻ.
