ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരിയുടെ മരണം; കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു, പരീക്ഷയില്‍ മാര്‍ക്ക് കുറവായതിനാല്‍ കുട്ടിയെ മറ്റൊരു ക്ലാസ്സിലേക്ക് മാറ്റിയിരുത്തിയെന്ന് വീട്ടുകാര്‍, സ്‌കൂളില്‍ നാട്ടുകാരുടെ പ്രതിഷേധം
പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍. ചോളോട് സ്വദേശിനിയായ ആശീര്‍ നന്ദയെ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഒന്നര മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് പിതാവ് പ്രശാന്തും ബന്ധുക്കളും ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് സ്‌കൂളില്‍ ഇപ്പോഴും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. ഒന്‍പതാം ക്ലാസിലെ ഷഫ്ളിംഗ് ഒഴിവാക്കാനാണ് …