പടക്കകടയുടെ ലൈസൻസ് പുതുക്കാൻ കൈക്കൂലി 3000 രൂപ ചോദിച്ചു; തഹസിൽദാറെ വീട്ടിലെത്തി പിടികൂടി വിജിലൻസ്

കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ വീട്ടിലെത്തി പിടികൂടി വിജിലൻസ്. കണ്ണൂർ തഹസീൽദാർ സുരേഷ് ചന്ദ്രബോസാണ് പിടിയിലായത്. പടക്കകടയുടെ ലൈസൻസ് പുതുക്കാൻ കല്യാശ്ശേരിയിലെ വീട്ടിൽവെച്ച് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. തഹസിൽദാർ കൈക്കൂലി ആവശ്യപ്പെട്ടപ്പോൾ പടക്കക്കട ഉടമ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് കെണിയൊരുക്കി. തഹസിൽദാരുടെ വീട്ടിലെത്തി പണം നൽകിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തി. പരിശോധനയിൽ പണം കൈപ്പറ്റിയതായി തെളിഞ്ഞതോടെ അറസ്റ്റ് ചെയ്തു. ജോയിന്റ് കൗൺസിൽ സംസ്ഥാന സമിതി അംഗമാണ് പിടിയിലായ സുരേഷ് ചന്ദ്രബോസ്. …

ശവ്വാൽ മാസപ്പിറവി ദൃശ്യമായി; ഒമാനിൽ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

റിയാദ്​: ശനിയാഴ്‌ച വൈകീട്ട്​ ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ ഒമാനിൽ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ​ ചെറിയ പെരുന്നാൾ. സൗദി മധ്യപ്രവിശ്യയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. അതേസമയം, ശവ്വാൽപ്പിറ കാണാത്തതിനാൽ ഒമാനിൽ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ എന്ന് ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു.ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ശനിയാഴ്‌ച റമദാൻ 29 പൂർത്തിയായതിനാൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ ആളുകളോടും​ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. സൗദിയിൽ ഈ ദിവസങ്ങളിൽ പൊതുവേ തെളിഞ്ഞ അന്തരീക്ഷമായതിനാൽ പിറ ദർശിക്കാൻ എളുപ്പമാണെന്നായിരുന്നു വിലയിരുത്തൽ.നഗ്​ന നേത്രങ്ങളിലൂടെയോ …

കൊച്ചിയില്‍ വന്‍ കുഴല്‍പ്പണവേട്ട; രണ്ടുകോടിയോളം രൂപയുമായി രണ്ടുപേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വന്‍ കുഴല്‍പ്പണവേട്ട. കണക്കില്‍പ്പെടാത്ത രണ്ടുകോടിയോളം രൂപയുമായി വില്ലിങ്ടണ്‍ ഐലന്‍ഡിന് സമീപം രണ്ടുപേരെ ഹാര്‍ബര്‍ പൊലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശിയായ രാജഗോപാല്‍, ബീഹാര്‍ സ്വദേശി സബീഷ് അഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഓട്ടോയില്‍ രണ്ട് തുണി സഞ്ചികളിലായിട്ടായിരുന്നു പണം കടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും വലയിലായത്. 20 വര്‍ഷത്തോളമായി കൊച്ചിയില്‍ താമസിക്കുന്ന വ്യക്തിയാണ് രാജഗോപാല്‍ എന്നാണ് വിവരം. പണം എവിടെ നിന്ന് കൊണ്ടുവന്നു, ആര്‍ക്കുവേണ്ടിയാണ് എന്നീ കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

വ്യാപക പ്രതിഷേധം; എമ്പുരാന്‍ സിനിമയിലെ സീനുകളില്‍ മാറ്റം വരുത്തും; വില്ലന്‍ കഥാത്രത്തിന്റെ പേര് മാറ്റും

തിരുവനന്തപുരം: മോഹന്‍ലാല്‍- പൃഥ്വിരാജ് സിനിമ എമ്പുരാന്‍ സിനിമക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നതോടെ സിനിമയിലെ ചില ഭാഗങ്ങളില്‍ മാറ്റും വരുത്തും. ചില രംഗങ്ങള്‍ മാറ്റാനും ചില പരാമര്‍ങ്ങള്‍ മ്യൂട്ട് ചെയ്യാനുമാണ് ധാരണ. അതേസമയം, നിര്‍മാതാക്കള്‍ തന്നെയാണ് സിനിമയില്‍ മാറ്റം ആവശ്യപ്പെട്ടതെന്നാണ് വിവരം. ചിത്രത്തില്‍ 17 ലേറെ ഭാഗങ്ങളില്‍ മാറ്റം വരും. കലാപത്തിന്റ കൂടുതല്‍ ദൃശ്യങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണ ദൃശ്യങ്ങള്‍ എന്നിവയിലും മാറ്റം വരും. വില്ലന്‍ കഥാപാത്രത്തിന്റ പേരും മാറും. എന്നാല്‍ ഇത് റീ സെന്‍സറിങ് അല്ല, മോഡിഫിക്കേഷന്‍ ആണെന്നാണ് …

പത്താംക്ലാസുകാരി എട്ടുമാസം ഗര്‍ഭിണി; ബന്ധുവായ 18 കാരന്‍ പിടിയില്‍; കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും കേസ് വരും

ആലുവ: പത്താംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ ബന്ധുവായ 18-കാരന്‍ അറസ്റ്റിലായി. പെണ്‍കുട്ടി 8 മാസം ഗര്‍ഭിണിയാണ്. ഇക്കാര്യം മാതാപിതാക്കള്‍ മറച്ചുവച്ചതായി സംശയമുണ്ട്. യുവാവിനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവാവ് പെണ്‍കുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയെന്നാണ് വിവരം. ഇക്കാര്യം സംബന്ധിച്ചുള്ള മൊഴി പെണ്‍കുട്ടി പൊലീസിന് നല്‍കിയിട്ടുണ്ട്. പത്താം ക്ലാസ് പരീക്ഷ കഴിയുന്നതു വരെ വീട്ടുകാരും കുട്ടി പഠിച്ച ആലുവയിലെ സ്‌കൂള്‍ അധികൃതരും വിവരം മറച്ചുവച്ചതായി പൊലീസിന് സംശയമുണ്ട്. ഇക്കാര്യം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 18-കാരന്‍ പെണ്‍കുട്ടിയുടെ …

ഞെട്ടല്‍ മാറാതെ മ്യാന്‍മര്‍; ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1,002 ആയി ഉയര്‍ന്നു, 2,376 പേര്‍ക്ക് പരിക്കേറ്റു

മ്യാന്മര്‍: മ്യാന്‍മറിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1,002 ആയി ഉയര്‍ന്നു. 2,376 പേര്‍ക്ക് പരിക്കേറ്റതായി രാജ്യത്തെ ഭരണകക്ഷിയായ ഭരണകൂടം അറിയിച്ചു.മധ്യ മ്യാന്‍മറിലെ സാഗൈങ്ങ് നഗരത്തിന്റെ വടക്കുപടിഞ്ഞാറായി വെള്ളിയാഴ്ച ഉണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായി.നിരവധി പേര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. മിനിറ്റുകള്‍ക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായി.കെട്ടിങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ശ്രമം …

കൈതപ്രത്തെ രാധാകൃഷ്ണന്‍ വധം; കൊലയ്ക്ക് ശേഷം പ്രതിയെ ഫോണ്‍ വിളിച്ചു, ഭാര്യ മിനി നമ്പ്യാരുടെ മൊഴിയെടുത്തു, പ്രതി ചേര്‍ത്തേക്കും

പയ്യന്നൂര്‍: കൈതപ്രത്തെ രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ അന്വേഷണ സംഘം ഭാര്യ മിനി നമ്പ്യാരുടെ മൊഴിയെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള സംഘം കൈതപ്രത്തെ വാടകവീട്ടിലെത്തി ഇവരുടെ മൊഴിയെടുത്തത്. കൊലയ്ക്ക് ശേഷം മിനി നായര്‍ സന്തോഷിനെ വിളിച്ചതായി കണ്ടെത്തിയിരുന്നു. കേസിലെ പ്രതിയായ സന്തോഷിനെ ചോദ്യംചെയ്തതിലൂടെയും ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍വിളികള്‍ സംബന്ധിച്ച സിഡിആര്‍ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് മിനി നമ്പ്യാരുടെ വിശദമായ മൊഴിയെടുത്തത്. വെള്ളിയാഴ്ചയാണ് പൊലീസിന് ഫോണ്‍വിളികള്‍ …

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യ കുറ്റക്കാരി, പ്രസംഗം ജീവനൊടുക്കാന്‍ പ്രേരണയായെന്ന് കുറ്റപത്രം

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യ കുറ്റക്കാരിയെന്ന് കണ്ടെത്തി കുറ്റപത്രം. പിപി ദിവ്യയുടെ പ്രസംഗം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു. പി പി ദിവ്യയാണ് കേസിലെ ഏക പ്രതി. നവീന്‍ ബാബുവിനെ അപമാനിക്കാന്‍ പി പി ദിവ്യ ആസൂത്രണം നടത്തി. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് എഡിഎമ്മിനെ അപമാനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നുവെന്നും കുറ്റപത്രം വിശദമാക്കുന്നു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. വീഡിയോ ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലിനെ ഏര്‍പ്പാടാക്കിയത് ദിവ്യ ആണെന്നും സ്വന്തം …

ഒരേസമയം രണ്ട് യുവതികളെ പ്രണയിച്ചു; ഒടുവില്‍ രണ്ടുയുവതികളെയും ഒരേവേദിയില്‍വെച്ച് താലിചാര്‍ത്തി യുവാവ്

തെലുങ്കാന: പ്രണയിച്ച രണ്ടുയുവതികളെയും ഒരേവേദിയില്‍വെച്ച് താലിചാര്‍ത്തി തെലുങ്കാനയിലെ ഒരു യുവാവ്. കുമുരംഭീം ആസിഫാബാദ് ജില്ലയിലെ ഗുംനൂര്‍ നിവാസിയായ സൂര്യദേവ് ആണ് വരന്‍.ഗോത്ര ആചാരങ്ങള്‍ പാലിച്ച് ഗ്രാമത്തിലെ മുതിര്‍ന്നവരെ സാക്ഷികളാക്കി ഒറ്റ ചടങ്ങില്‍ ഇരുവരെയും വരന്‍ വിവാഹം കഴിച്ചു. ഇവരുടെ വിവാഹചടങ്ങിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കനക ലാല്‍ ദേവി, ഝാല്‍ക്കാരി ദേവി എന്നിവരെയാണ് സൂര്യദേവ് ഒരേവേദിയില്‍ വച്ച് വിവാഹം കഴിച്ചത്. രണ്ടുപേരുമായും സൂര്യദേവ് പ്രണയത്തിലായിരുന്നു. തുടര്‍ന്ന് മൂവരും ചേര്‍ന്നാണ് ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനമെടുത്തതെന്നും ഇതിനുപിന്നാലെയാണ് ഒരേചടങ്ങില്‍ വിവാഹം …

കുന്താപുരത്ത് സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു

സ്‌കൂട്ടറില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കുന്താപുര ബല്‍ക്കൂറില്‍ ആണ് അപകടം. രാജീവ് ഷെട്ടി (55), സുധീര്‍ ദേവഡിഗ (35) എന്നിവരാണ് മരിച്ചത്. കാണ്ട്‌ലൂരില്‍ നിന്ന് കുന്ദാപുരയിലേക്ക് പോകുകയായിരുന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തലയിടിച്ച് വീണ രണ്ട് യാത്രക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാറിന്റെ മുന്‍ഭാഗത്തിനും ഇരുചക്രവാഹനത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. കുന്ദാപുര ട്രാഫിക് പൊലീസും ഹൈവേ പട്രോളിംഗ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഗതാഗത …

പൈവളിഗെയിൽ ഥാർ ജീപ്പ്‌ ബൈക്കിലിടിച്ച്‌ യുവാവ് മരിച്ചു

കാസര്‍കോട്: പൈവളിഗെയില്‍ ഥാര്‍ ജീപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. പ്രതാപ് നഗര്‍ കൂളിക്കുത്തില്‍ താമസിക്കുന്ന അബ്ദുല്‍ ഗഫാര്‍ ബയാസ്ഗി (35)യാണ് മരിച്ചത്. കര്‍ണാടക ഷിമോഗ സ്വദേശിയാണ്. വെള്ളിയാഴ്ച്ച രാത്രി ഏഴുമണിയോടെ പൈവളിഗെ, ജോഡ്ക്കല്ലിലാണ് അപകടം. കൈക്കമ്പ ഭാഗത്തു നിന്നു വന്ന ഥാര്‍ ജീപ്പ് ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ഗഫാറിനെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടൈല്‍സ് മേസ്ത്രിയായിരുന്നു. ബന്ധുവായ ഉപ്പള, കോടിബയലിലെ അബ്ദുല്‍ മുനാസിന്റെ പരാതിപ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അപകടത്തിനു ഇടയാക്കിയ ജീപ്പ് …

പൂച്ചക്കാട് സ്കൂട്ടിയിൽ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു, അപകടം ഇന്ന് പുലർച്ചെ

കാസർകോട്: പള്ളിക്കര പൂച്ചക്കാട് സ്കൂട്ടിയിൽ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ചെറുവത്തൂർ കാടങ്കോട് സ്വദേശി എ.പി. മുഹമ്മദ് ഫായിസ്( 23) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച സഹപാഠിയായ ചിത്താരി പെട്രോൾ പമ്പിനടുത്തുള്ള റയിസിന് ചെറിയ പരിക്കുണ്ട്. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടം. മംഗളൂരുവിൽ നിന്ന് സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഫായിസ്. സ്കൂട്ടിയിൽ ലോറിയിടിച്ചപ്പോൾ ഫായിസ് കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു ലോറിക്കടിയിൽപെടുകയായിരുന്നു. ഉടൻതന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഫായിസ് മരിച്ചിരുന്നു. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭൂകമ്പത്തിൽ വിറച്ച് മ്യാൻമറും തായ്‌ലന്റും; മരണം 150 കടന്നു; 733 പേർക്ക് പരിക്ക്, നൂറോളം പേരെ കാണാതായി

നേപിഡോ: മ്യാൻമറിനെയും തായ്‌ലൻഡിനെയും പിടിച്ചു കുലുക്കിയ ഭൂകമ്പത്തിൽ 150 ഓളം പേർ കൊല്ലപ്പെട്ടു. 700ലേറെ പേർക്ക് പരിക്കേറ്റു. നൂറോളം പേരെ കാണാതായി. കെട്ടിടങ്ങളും പാലങ്ങളും തകർന്നടിഞ്ഞു. പട്ടാള ഭരണമുള്ള മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക്12.50ഓടെയാണ്‌ ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം സാഗെയിങ് നഗരമാണ്. തായ്ലന്റിലും ശക്തമായ ഭൂകമ്പം ഉണ്ടായി. തലസ്ഥാനമായ ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന 30 കെട്ടിടം തകർന്നു തരിപ്പണമായി. നാലു പേർ മരിച്ചു. നിരവധി പേർ കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് …

കുടകിൽ കൂട്ടക്കൊല; ഭാര്യയും മകളും ഉള്‍പ്പെടെ നാലു പേരെ കൊലപ്പെടുത്തിയ മലയാളി അറസ്റ്റില്‍

കുടക്: കര്‍ണാടകയിലെ കുടകില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാല് പേരെ യുവാവ് കുത്തിക്കൊന്നു. മലയാളി പിടിയില്‍. വയനാട് തിരുനെല്ലി സ്വദേശി ഉണ്ണികപ്പറമ്പ് ഊരിലെ ഗീരീഷ് (38) ആണ് പിടിയിലായത്. ഭാര്യ നാഗി (30), മകള്‍ കാവേരി (5), നാഗിയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെയായിരുന്നു ഗിരീഷ് കൊലപ്പെടുത്തിയത്. വയനാട് തലപ്പുഴയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.കര്‍ണാടകയിലെ കൊലത്തോട് കാപ്പി തോട്ടത്തില്‍ ജോലിക്കെത്തിയതായിരുന്നു ഗീരിഷും കുടുംബവും. വ്യാഴാഴ്ചയായിരുന്നു കൂട്ടക്കൊല നടന്നത്. ഗിരീഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇതേച്ചൊല്ലി …

കുമ്പളയിലെ മുസ്ലിം ലീഗ് നേതാവ് ബി എൻ മുഹമ്മദലിയുടെ സഹോദരൻ ബി എൻ അബ്ദുള്ള അന്തരിച്ചു

കാസർകോട്: കുമ്പളയിലെ മുസ്ലിം ലീഗ് നേതാവ് ബി എൻ മുഹമ്മദലിയുടെ സഹോദരൻ ബി എൻ അബ്ദുള്ള(60) അന്തരിച്ചു. അസുഖത്തെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. മൊഗ്രാൽ ബിഗ് നാങ്കി സ്വദേശിയാണ്. മുസ്ലിംലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു. പരേതനായ മുഹമ്മദ് ഹാജിയുടെയും മറിയമ്മ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ആസ്യമ്മ കെ പി. മക്കൾ: ഡോ. ജയ്ഷ് മുഹമ്മദ് കലന്തർ, ജാനിസ് അഹമ്മദ് അഷീർ ( എൻജിനീയർ), ഡോ. ജിയാൻ ഖദീജ, മറിയം ജന്നത്ത്, ജല ഫാത്തിമ. മരുമക്കൾ …

റമസാന്റെ അവസാന വെള്ളിയാഴ്ച, പള്ളികളിൽ വിശ്വാസികളുടെ തിരക്ക്

കാസർകോട്: റംസാന്റെ അവസാന വെള്ളിയാഴ്ചയായ ഇന്ന് പ്രാർത്ഥനക്ക് പള്ളികളിൽ അഭൂതപൂർവ്വമായ വിശ്വാസി കൂട്ടായ്മ അനുഭവപ്പെട്ടു. റമദാനിലെ അവസാന വെള്ളിയാഴ്ച എന്നതിന് പുറമേ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കാവുന്ന റമസാൻ വ്രതാനുഷ്ടാനത്തിന്റെ അവസാന പത്തു ദിവസങ്ങളിൽ ഒന്നാകാമെന്ന പ്രതീക്ഷയും ഈ ദിവസത്തെ കൂടുതൽ പ്രധാനമാക്കുന്നു. കാസർകോട് ടൗണിലെ നെല്ലിക്കുന്നു മുഹിയുദ്ദിൻ ജുമാ മസ്ജിദിൽ അഭൂതപൂർവ്വമായ ഭക്തജന സാന്നിധ്യം പ്രകടനമായിരുന്നു. കുട്ടികളും യുവാക്കളും മുതിർന്നവരും കൂട്ടത്തിലുണ്ടായിരുന്നു.

ട്രെയിനിന്റെ ജനറല്‍ കോച്ചില്‍ നിന്ന് 1100 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തി

കാസര്‍കോട്: ട്രെയിനിന്റെ ജനറല്‍ കോച്ചില്‍ നിന്ന് 1100 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ റെയില്‍വേ പൊലീസ് കണ്ടെത്തി. വെള്ളിയാഴ്ച വൈകീട്ട് 4 മണിയോടെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ തിരുവനന്തപുരത്തേയ്ക്കുള്ള വരാവല്‍ എക്സ്രപ്രസിലാണ് പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. കോച്ചിലെ ടോയിലറ്റിന് സമീപം ബാഗിലാണ് ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. അതേസമയം ബാഗിന്റെ ഉടമസ്ഥനെ കണ്ടെത്താനായില്ല. രഹസ്യവിവരത്തെ തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടര്‍ റജികുമാറിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീം അംഗങ്ങളായ മഹേഷ്, ജ്യോതിഷ്, ശരത്ത് എന്നിവരാണ് ട്രെയിനില്‍ പരിശോധന നടത്തിയത്.

മ്യാന്മറിലെ ഭൂകമ്പം; മരണ സംഖ്യ 20 കടന്നു, മരണപ്പെട്ടവരില്‍ ഏറെയും പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയവര്‍

നീപെഡോ: മ്യാന്‍മറിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ 20 ലധികം മരിച്ചതായി റിപ്പോര്‍ട്ട്. മണ്ഡാലെ നഗരത്തിലെ ഒരു പള്ളിതകര്‍ന്നാണ് കൂടുതല്‍ പേരും മരണപ്പെട്ടതെന്നാണ് വിവരം.പ്രാര്‍ഥന നടക്കുന്നതിനിടെയാണു പള്ളി തകര്‍ന്നു വീണത്. അവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും കവിയുമെന്നാണ് വിവരം. ഭൂചലനത്തിന് പിന്നാലെ മ്യാന്‍മറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50-നാണ് മധ്യ മ്യാന്‍മറില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും 6.8 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായത്.ഇതിനിടെ മ്യാന്‍മര്‍ തലസ്ഥാനമായ നേപ്യിഡോവിലെ 1000 കിടക്കകളുള്ള ഒരു ആശുപത്രിയില്‍ …