അമിത വേഗതയില്‍ റോങ് സൈഡിലൂടെയെത്തിയ കെഎസ്ഇബി വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം, വൈദ്യുത പോസ്റ്റും ഇരുചക്രവാഹനവും ഇടിച്ചു തെറിപ്പിച്ചു

കൊച്ചി: കോതമംഗലത്ത് അമിത വേഗത്തിലെത്തിയ കെഎസ്ഇബിയുടെ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. തൃക്കാരിയൂര്‍ സ്വദേശി തങ്കപ്പനാണ് മരിച്ചത്. കീരംപാറയില്‍ നിന്ന് കോതമംഗലത്തേക്കു പോകുകയായിരുന്ന കെഎസ്ഇബിയുടെ ഇലക്ട്രിക് കാറാണ് അപകടത്തില്‍ പെട്ടത്. അമിതവേഗതയില്‍ റോങ് സൈഡിലൂടെ എത്തിയ കാര്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന തങ്കപ്പനെ ഇടിച്ചു തെറിപ്പിച്ചു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വഴിയരികിലെ വൈദ്യുത പോസ്റ്റും പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനവും ഇടിച്ചു തെറിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. തങ്കപ്പന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടു നല്‍കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page