ലൈവ് കാണാന്‍ 2000 രൂപ, റെക്കോര്‍ഡ് ചെയ്ത ക്ലിപ്പിന് 500 രൂപ; മൊബൈല്‍ ആപ്പിലൂടെ ലൈംഗിക പ്രവൃത്തികള്‍ പ്രദര്‍ശിപ്പിക്കുന്ന ദമ്പതികള്‍ പിടിയില്‍

ഹൈദരാബാദ്: മൊബൈല്‍ ആപ്പിലൂടെ ലൈംഗിക പ്രവൃത്തികള്‍ തത്സമയം പ്രദര്‍ശിപ്പിച്ച് പണം സമ്പാദിച്ച കേസില്‍ ദമ്പതികളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കാര്‍ ഡ്രൈവറായ 41 വയസ്സുള്ള ഭര്‍ത്താവും 37 വയസുള്ള ഭാര്യയുമാണ് അറസ്റ്റിലായത്. എളുപ്പത്തില്‍ പണം സമ്പാദിക്കാനാണ് ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതെന്ന് ദമ്പതികള്‍ സമ്മതിച്ചു. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് വീട്ടിലെത്തിയത്. അമ്പര്‍പേട്ടിലെ മല്ലികാര്‍ജുന നഗര്‍ സ്വദേശികളായ ദമ്പതികളെ അറസ്റ്റ് ചെയ്യുകയും അത്യാധുനിക ക്യാമറകള്‍ ഉള്‍പ്പെടെയുള്ള നിരവധി ഉപകരണങ്ങള്‍ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഒരു തത്സമയ വിഡിയോയ്ക്ക് 2,000 രൂപയും, റെക്കോര്‍ഡ് ചെയ്ത ക്ലിപ്പിന് 500 രൂപയുമാണ് ഈടാക്കിയിരുന്നത്. മാസ്‌ക് ധരിച്ചായിരുന്നു വിഡിയോ ചിത്രീകരണം.
ലൈംഗിക ദൃശ്യങ്ങള്‍ക്ക് പണം നല്‍കാന്‍ തയ്യാറുള്ള ഉപയോക്താക്കള്‍ക്ക് ലൈംഗിക പ്രവൃത്തികളുടെ തത്സമയ, റെക്കോര്‍ഡ് ചെയ്ത വിഡിയോകള്‍ ദമ്പതികള്‍ അയച്ചു കൊടുത്തതായി പൊലീസ് കണ്ടെത്തി.
ഐടി നിയമപ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page