മാങ്ങ അണ്ടി തൊണ്ടയിൽ കുടുങ്ങി കാസർകോട് നഗരത്തിലെ ടൈലർക്ക് ദാരുണാന്ത്യം

കാസർകോട്: റോഡിൽ വീണു കിടന്ന മാങ്ങ കഴിക്കുന്നതിനിടയിൽ അണ്ടി തൊണ്ടയിൽ കുരുങ്ങി കാസർകോട് നഗരത്തിലെ ടൈലർ മരിച്ചു. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ ശാസ്താ നഗർ സ്വദേശി ചിന്മയ നിലയം രാഘവൻ (76) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീട്ടിൽനിന്ന് നഗരത്തിലെ ടൈലറിംഗ് ഷോപ്പിലേക്ക് ജോലിക്ക് വരികയായിരുന്നു രാഘവൻ. ഇതിനിടയിൽ റോഡിൽ വീണു കിടന്ന മാങ്ങ കാണുകയും അതെടുത്ത് കഴിക്കുന്നതിനിടയിൽ അണ്ടി തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. റോഡരികിൽ അവശനിലയിൽ വീണു കിടക്കുന്നത് കണ്ട് പരിസരവാസികൾ രാഘവനെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും …

റെയിൽവേ പാലത്തിനു സമീപം സ്യൂട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; ട്രെയിനിൽ നിന്നു വലിച്ചെറിഞ്ഞതെന്ന് സംശയം

ബെംഗളൂരു: റെയിൽവേ പാലത്തിനു സമീപം സ്യൂട്കേസിനുള്ളിൽ അജ്ഞാതയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഓൾഡ് ചന്ദാപുര റെയിൽവേ പാലത്തിനു സമീപമാണ് നീല നിറത്തിലുള്ള സ്യൂട്കേസ് കണ്ടെടുത്തത്. 18 വയസ്സോളം പ്രായം തോന്നിക്കുന്ന സ്ത്രീയാണ് മരിച്ചത്. കൊലപ്പെടുത്തി സ്യൂട്കേസിലാക്കിയ ശേഷം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു വലിച്ചെറിഞ്ഞതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ത്രീയെ തിരിച്ചറിയാൻ സഹായിക്കുന്ന യാതൊന്നും സ്യൂട്കേസിൽ നിന്നു ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.2023ൽ ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനുകളിലെ മാലിന്യവീപ്പയിൽ സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയ 3 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ …

കുടുംബ ഗ്രൂപ്പില്‍ ശബ്ദ സന്ദേശം അയച്ച് കിടപ്പുരോഗിയായ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വാട്‌സാപ്പ് കുടുംബ ഗ്രൂപ്പില്‍ ഭര്‍ത്താവിന്റെ ശബ്ദ സന്ദേശം അയച്ചു. തൃത്താല ഒതളൂര്‍ സ്വദേശി ഉഷ നന്ദിനിയാണ് (57) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുരളീധരനെ (62) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഉഷ മാസങ്ങളായി തളര്‍ന്നു കിടപ്പിലായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ശ്വാസം മുട്ടിച്ചാണ് ഉഷയെ കൊലപ്പെടുത്തിയതെന്ന് മുരളീധരന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഭാര്യയെ രാവിലെ 9 മണിയോടെ മുരളീധരന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തൃത്താല പൊലീസ് അറിയിച്ചു. ‘ഉഷയെ ഞാന്‍ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണ്’ …

ചെളിയും വെള്ളവും വീടുകളില്‍ ഇരച്ചുകയറി; കുപ്പം ദേശീയപാതയില്‍ വീട്ടമ്മമാര്‍ റോഡ് ഉപരോധിച്ചു

തളിപ്പറമ്പ്: നിര്‍മ്മാണപ്രവൃത്തി നടക്കുന്ന കുപ്പം ദേശീയപാതയില്‍ നിന്ന് ചെളിയും വെള്ളവും ഇരച്ചുകയറി വീടുകള്‍ അപകടത്തിലാകുന്നതിന് പരിഹാരം ആവശ്യപ്പെട്ട് കുട്ടികള്‍ക്കൊപ്പം വീട്ടമ്മമാര്‍ ദേശീയപാത ഉപരോധിച്ചു. കുപ്പം സി.എച്ച് നഗറിലെ 50 ഓളം സ്ത്രീകളാണ് എ.ബി.സി ഹൗസിന് എതിര്‍വശമുള്ള ദേശീയപാത ബുധനാഴ്ച രാവിലെ ഉപരോധിച്ചത്. സംഭവത്തെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. സംഭവമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയെങ്കിലും ഉപരോധത്തില്‍ നിന്ന് പിന്മാറാന്‍ വീട്ടമ്മമാര്‍ തയ്യാറായില്ല. ദേശീയപാത അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്തി ഉറപ്പ് നല്‍കിയാല്‍ മാത്രമേ പിന്മാറൂവെന്നായിരുന്നു അവരുടെ …

കാഞ്ഞിരക്കൊല്ലിയിലെ നിധീഷ് വധം; കൊലയ്ക്ക് കാരണമായത് കള്ളത്തോക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കം, ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍: കാഞ്ഞിരക്കൊല്ലിയിലെ നിധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. രണ്ടാംപ്രതി കോട്ടയംത്തട്ട് സ്വദേശി രതീഷാണ് പയ്യാവൂര്‍ പൊലീസിന്റെ പിടിയിലായത്. ഒന്നാംപ്രതി വിജേഷിനായി തെരച്ചില്‍ നടക്കുകയാണ്. കള്ളത്തോക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന.കൊല്ലപ്പണിക്കാരനായ മടത്തേടത് നിധീഷ് ബാബുവിന്റെ വീടിനോട് ചേര്‍ന്ന ആലയില്‍ ചൊവ്വാഴ്ച എത്തിയ വിജേഷും രതീഷും നിധീഷിനോട് അകാരണമായി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. വാക്കുതര്‍ക്കമായതോടെ വാക്കത്തി എടുത്ത് നിതീഷിന്റെ തലയ്ക്ക് വെട്ടി. ശബ്ദംകേട്ടെത്തിയ നിധീഷിന്റെ ഭാര്യ ശ്രുതിക്കും വെട്ടേറ്റു. ശ്രുതി ആശുപത്രിയില്‍ ചികില്‍സിലാണ്.

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 30 മാവോവാദികളെ സുരക്ഷാസേന വധിച്ചു; കൊല്ലപ്പെട്ടവരില്‍ അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന നംബാല കേശവറാവുവും

റായ്പുര്‍: ഛത്തീസ്ഗഢില്‍ 30 മാവോവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉള്‍പ്പെടെയുള്ള മാവോവാദികളെയാണ് കൊലപ്പെടുത്തിയതെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. നാരായണ്‍പുര്‍ ജില്ലയിലെ അബുജംദ് വനമേഖലയില്‍ ബുധനാഴ്ച രാവിലെയാണ് മാവോവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മുതിര്‍ന്ന മാവാവോദി നേതാക്കളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഛത്തീസ്ഗഢ് പൊലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡ്(ഡിആര്‍ജി) അംഗങ്ങള്‍ വനമേഖലയില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് മാവോവാദികള്‍ ജവാന്മാര്‍ക്ക് …

ടൗണിലേക്ക് പ്രവേശനം ഇനി സര്‍വീസ് റോഡ് വഴി; കുമ്പള ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടും

കാസര്‍കോട്: കുമ്പള ടൗണിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ ഇനി സര്‍വീസ് റോഡ് വഴി കടന്നു പോകണം. ദേശീയപതയുടെ സൈഡ് വാളിന്റെ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗതം വഴി തിരിച്ചുവിട്ടത്. ഇതോടെ കുമ്പള ടൗണ്‍ ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടും. മംഗളൂരുവില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഗോപാലകൃഷ്ണ ക്ഷേത്രത്തിന് മുന്നിലുള്ള സര്‍വീസ് റോഡിലൂടെ കടന്ന് കുമ്പള ടൗണിലേക്ക് പ്രവേശിക്കണമെന്ന് ദേശീയ പാതയുടെ നിര്‍മാണം നടത്തുന്ന ഊരാളുങ്കല്‍ സൊസൈറ്റി അറിയിച്ചു. കാസര്‍കോട് നിന്ന് വരുന്ന വാഹനങ്ങള്‍ ദേവീ നഗറിലെ സര്‍വീസ് റോഡ് വഴി …

മോഹന്‍ലാല്‍@ 65; പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമായി നടന്‍; അഭിനയജീവിതം പുസ്തകമാവുന്നു

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിന് ഇന്ന് 65-ാം ജന്മദിനമാണ്. മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ച് സിനിമാ രംഗത്തെ പ്രമുഖരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരും സോല്‍ഷ്യല്‍ മീഡിയയില്‍ എത്തി. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസ. ‘ഹാപ്പി ബര്‍ത്‌ഡേ ഡിയര്‍ ലാല്‍’, എന്ന് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഈ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ തന്റെ ആരാധകര്‍ക്കായി മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ പങ്കുവച്ചിരിക്കുകയാണ്. 47 വര്‍ഷത്തെ മോഹന്‍ലാലിന്റെ ജീവിതം പുസ്തകമാകുന്നു എന്ന സന്തോഷം, മുഖരാഗം എന്ന പേരില്‍ …

മദ്യലഹരിയില്‍ മാതാവിനെ മകന്‍ ചവിട്ടിക്കൊന്നു; എല്ലുകള്‍ പൊട്ടി

തിരുവനന്തപുരം: നെടുമങ്ങാട് തേക്കടിയില്‍ മാതാവിനെ മകന്‍ ചവിട്ടിക്കൊന്നു. തേക്കട സ്വദേശി ഓമനയാണ് (85) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഓമനയുടെ മകന്‍ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് മണികണ്ന്‍ ആക്രമിച്ചതെന്നാണ് വിവരം. ചൊവ്വാഴ്ച അര്‍ധരാത്രിലിയാണ് സംഭവം. ഓമനയുടെ ഏകമകനായ മണികണ്ഠന്‍ മദ്യപിച്ചെത്തി ബഹളം വയ്ക്കുകയായിരുന്നു. വാക്കേറ്റത്തിനിടെ പ്രകോപിതനായി പലതവണ ദേഹത്ത് ചവിട്ടുകയായിരുന്നു. ആക്രമണത്തില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്ലുകള്‍ പൊട്ടിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഓമനയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. വീട്ടില്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നും നേരത്തെയും ഇയാള്‍ മാതാവിനെ മര്‍ദിച്ചതായും …

‘തന്റെ വൃക്കദാനം ചെയ്യണം, 29 നു നിശ്ചയിച്ച സഹോദരന്റെ വിവാഹം റദ്ദാക്കരുത്’; കുറിപ്പെഴുതിവച്ച ശേഷം പഠിച്ച സ്‌കൂളില്‍ യുവാവ് തൂങ്ങിമരിച്ചു

പഠിച്ചിരുന്ന സ്‌കൂള്‍ വളപ്പില്‍ യുവാവ് തൂങ്ങിമരിച്ചു. കോണാജെ കുര്‍നാടു വുലൈകൊപ്പലയില്‍ താമസിക്കുന്ന സുധീര്‍ എന്ന 32 കാരനാണ് കുര്‍നാട് ദത്താത്രേയ എയ്ഡഡ് പ്രൈമറി സ്‌കൂളില്‍ ആത്മഹത്യചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. ചിത്രകാരനും പ്രാദേശിക ദത്താത്രേയ ഭജന, യക്ഷഗാന സംഘത്തിലെ സജീവ അംഗവുമായിരുന്നു സുധീര്‍. തിങ്കളാഴ്ച രാവിലെ പാല്‍ കൊണ്ടുവരാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് സുധീര്‍ സ്‌കൂട്ടറില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് മാതാവിന്റെ വിവരപ്രകാരം നാട്ടുകാര്‍ തെരഞ്ഞപ്പോഴാണ് സ്‌കൂള്‍ വളപ്പില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. …

കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കർ പുരസ്കാരം; ചെറുകഥയിൽ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരി

ബംഗളൂരു: കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം. ‘ഹൃദയ വിളക്ക്’ (Heart Lamp) എന്ന പേരില്‍ ഉള്ള ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. കന്നഡയില്‍ നിന്ന് ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യത്തെ സാഹിത്യകാരിയാണ് ബാനു മുഷ്താഖ്. 2022-ല്‍ ഹിന്ദിയില്‍ എഴുതപ്പെട്ട ഗീതാഞ്ജലി ശ്രീയുടെ മണല്‍ ശവകുടീരം (Tomb of Sand) എന്ന പുസ്തകം നോവല്‍ വിഭാഗത്തില്‍ ബുക്കര്‍ പുരസ്‌കാരം നേടിയിരുന്നു. ബുക്കര്‍ പ്രൈസ് ലഭിക്കുന്ന നാലാമത്തെ ഇന്ത്യന്‍ എഴുത്തുകാരി ആണ് ബാനു മുഷ്താഖ്. വിവര്‍ത്തക ദീപ …

ഷിരൂരിലെ മണ്ണിടിച്ചില്‍ ദുരന്തത്തിൽ അതിജീവിച്ചയാള്‍ ഇടിമിന്നലേറ്റ് മരിച്ചു

മംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തം അതിജീവിച്ചയാള്‍ ഇടിമിന്നലേറ്റ് മരിച്ചു. അങ്കോള സ്വദേശി തമ്മാണി അനന്ത് ഗൗഡ(65)യാണ് മരിച്ചത്. വീടിന്റെ മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ  ഇടിമിന്നലേല്‍ക്കുകയായിരുന്നു.ഗുരുതര പരിക്കേറ്റ തമ്മാണിയെ ഉടന്‍ തന്നെ അങ്കോള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.  സംഭവത്തില്‍ അങ്കോള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.കഴിഞ്ഞ  ജൂലൈ പതിനാറിനായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. കരകവിഞ്ഞൊഴുകിയ ഗംഗാവലി നദി തമ്മാണിയുടെ വീട്ടിലേയ്ക്ക് ഇരച്ചുകയറിയിരുന്നു. അന്ന് അതിസാഹസികമായായിരുന്നു തമ്മാണി രക്ഷപ്പെട്ടത്. കോഴിക്കോട് സ്വദേശി  അര്‍ജുന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കായിരുന്നു …

കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് പരിക്ക്, ആക്രമണം നടത്തിയത് 5 അംഗസംഘം

കൊല്ലം: ചിതറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തുമ്പമൺതൊടി സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. സുജിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനന്ദുവിനും കുത്തേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. രണ്ട് പേരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. രാത്രി 11മണിയോടെ ഇരുവരെയും ഒരു സംഘം ആക്രമിക്കുകയായിരുന്നു.വയറിന് കുത്തേറ്റ സുജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ ഉള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. …

വ്യാജ വെബ്സൈറ്റിലൂടെ ഓഹരി നിക്ഷേപ തട്ടിപ്പ്; ഐടി ജീവനക്കാരനിൽ നിന്നു 15 ലക്ഷം രൂപ തട്ടിയ 2 പേർ അറസ്റ്റിൽ

ആലപ്പുഴ: ഓൺലൈൻ ഓഹരി നിക്ഷേപത്തിൽ ലാഭം വാഗ്ദാനം ചെയ്ത് ഐടി ജീവനക്കാരനിൽ നിന്നു 15 ലക്ഷം രൂപ തട്ടിയ കേസിൽ 2 പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് തിരുവമ്പാടി സ്വദേശി മുഹമ്മദ് ലൂക്മാൻ(22), മലപ്പുറം തിരൂരങ്ങാടി സ്വദേശി വിഷ്ണുജിത്ത് (28) എന്നിവരെയാണ് ആലപ്പുഴ ജില്ല സൈബർ പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. മലപ്പുറം സ്വദേശികളായ അബ്ദുൽ സലാം, അബ്ദുൽ ജലീൽ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. കായംകുളം പത്തിയൂർ സ്വദേശിയാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ഡിസംബറിൽ …

ചക്രവാതച്ചുഴി ന്യൂനമർദ്ദമായി; മഴ ശക്തി പ്രാപിക്കുന്നു, കണ്ണൂർ കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കാലവർഷം എത്തുന്നതിന് മുന്നോടിയായി വടക്കൻ ജില്ലകളിൽ മഴ ശക്തമായി. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് വയനാട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 4-5 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചിക്കുന്നു. എന്നാൽഇതിനകം തന്നെ മഴ സംസ്ഥാനത്തെ പല ജില്ലകളിലും ശക്തമായിട്ടുണ്ട്. തെക്കൻ കർണാടയ്ക്ക് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതും മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക …

പ്രസവ വാർഡിലുള്ള ഭാര്യയെ ഡിസ്ചാർജ് ചെയ്യണം; കോട്ടയം മെഡിക്കൽ കോളജിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണം, പൊലീസുകാരന് പരിക്ക്

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ പൊലീസുകാരന് കുത്തേറ്റു. അതിക്രമം തടയാനെത്തിയ സീനിയർ സിപിഒ ദിലീപ് വർമ്മയ്ക്കാണ് കുത്തേറ്റത്. ഒഡിഷ സ്വദേശി ഭരത് ചന്ദ്ര ആദിയെ പൊലീസ് പിടികൂടി.പ്രസവ വാർഡിലുള്ള ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഭരത് ആശുപത്രിയിൽ അതിക്രമം നടത്തിയത്. തടയാനുള്ള ശ്രമത്തിനിടെ ദിലീപിനു കൈയ്യിൽ കുത്തേൽക്കുകയായിരുന്നു. ശരീരത്തിൽ സ്വയം മുറിവേൽപിച്ച് ഭീഷണി മുഴക്കിയ ഭരതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ദിലീപ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഉപ്പളയിലെ വാഹനാപകടം; ആംബുലൻസിൽ നിന്ന് തെറിച്ചു വീണ വീട്ടമ്മ മരിച്ചു

കാസർകോട്: ഉപ്പളയിലെ വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. കണ്ണൂർ വാരം സ്വദേശിനി ഷാഹിന (48) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച നാലുപേർക്ക് പരിക്കേറ്റു. മരണപ്പെട്ട ഷാഹിനയുടെ മകൾ റിയാ ഫാത്തിമ(9)യെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഉപ്പളയിൽ വച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നു. പിന്നാലെ ഒരു കാറിൽ ഇടിച്ച ആംബുലൻസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ഷാഹിനയെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.അപകടത്തിൽ ഷാഹിനയുടെ …

ഉപ്പളയിൽ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞു; നാലുപേർക്ക് പരിക്ക്

കാസർകോട്: ഉപ്പളയിൽ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞു. നാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കണ്ണൂർ വാരം സാന്ത്വനം ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.