‘തെളിവില്ല, ഇവര്‍ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കാന്‍ പ്രയാസം’; 189 പേര്‍ കൊല്ലപ്പെട്ട മുംബൈ ട്രെയിന്‍ സ്ഫോടന കേസിലെ 12 പ്രതികളെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി, മോചിതരാകുന്നവരില്‍ വധശിക്ഷയ്ക്ക് വിധിച്ചവരും

മുംബൈ: 2006-ലെ മുംബൈ ലോക്കല്‍ ട്രെയിന്‍ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 12 പേരെയും ബോംബെ ഹൈക്കോടതി വെറുതെവിട്ടു. ഇവര്‍ക്കെതിരായ കേസ് തെളിയിക്കുന്നതില്‍
പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്‍ തെളിവുകള്‍ പര്യാപ്തമല്ലെന്ന് ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി പ്രത്യേക ബെഞ്ച് വ്യക്തമാക്കി. വിചാരണ കോടതി അഞ്ച് പേര്‍ക്ക് വധശിക്ഷയും ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. എന്നാല്‍, ഇത് ശരിവെക്കാന്‍ വിസമ്മതിച്ച പ്രത്യേക ബെഞ്ച് എല്ലാവരെയും വെറുതെവിട്ടു. മറ്റ് കേസുകളില്‍ പ്രതിയല്ലെങ്കില്‍, ഇവരെ ഉടന്‍ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്നും കോടതി പറഞ്ഞു.
മുംബൈ നഗരത്തിലെ റെയില്‍വേ ശൃംഖലയെ പിടിച്ചുകുലുക്കുകയും 189പേരുടെ മരണത്തിനും ഒട്ടേറെ പേരുടെ പരിക്കിനും ഇടയാക്കുകയും ചെയ്ത ഭീകരാക്രമണത്തിന് 19 വര്‍ഷത്തിന് ..ശേഷമാണ് വിധി വരുന്നത്. 2006 ജുലായ് 11ന് 11 മിനിട്ടിനിടെ വിവിധ മുംബൈ ലോക്കല്‍ ട്രെയിനുകളിലായി ഏഴ് ബോംബുകളാണ് പൊട്ടിയത്. മതുംഗ റോഡ്, മാഹിം ജംഗ്ഷന്‍, ബാന്ദ്ര, ഖാര്‍ റോഡ്, ജോഗേശ്വരി, ബയന്താര്‍, ബോരിവാലി എന്നീ സ്റ്റേഷനുകള്‍ക്ക് സമീപത്തായാണ് സ്ഫോടനമുണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page