നീര്‍ച്ചാലില്‍ ബൈക്കിടിച്ച് ലോട്ടറിത്തൊഴിലാളി മരിച്ചു

കാസര്‍കോട്: നീര്‍ച്ചാലില്‍ ബൈക്കിടിച്ച് ലോട്ടറിത്തൊഴിലാളിയായ ഗൃഹനാഥന്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് സ്വദേശി കാപ്പിമല ഹൗസിലെ സാജു ജോര്‍ജാ(61)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെ വിഎം നഗര്‍ അപ്പര്‍ ബസാര്‍ നീര്‍ച്ചാലില്‍ വച്ചാണ് അപകടം നടന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും. വര്‍ഷങ്ങളായി നീര്‍ച്ചാലിയും പരിസരപ്രദേശങ്ങളിലുമായി നടന്ന് ലോട്ടറി വില്‍പ നടത്തി വരികയായിരുന്നു. പരേതനായ ജോര്‍ജിന്റെയും മേഴ്‌സിയുടെയും മകനാണ്. മകള്‍: …

ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണമാല കാണാനില്ല; കള്ളന്‍ കപ്പലില്‍ തന്നെ, സ്വര്‍ണം മോഷ്ടിച്ചു പണയം വച്ച മേല്‍ശാന്തി അറസ്റ്റില്‍

കോഴിക്കോട്: പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ മേല്‍ശാന്തി പൊലീസ് പിടിയിലായി. പാലക്കാട് അന്തിയാലന്‍ക്കാട് കപൂര്‍ സ്വദേശി ഹരികൃഷ്ണന്‍ (37) ആണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ 13 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലയാണ് ഹരികൃഷ്ണന്‍ മോഷ്ടിച്ചതെന്ന് പൊലീസ് അറിയിച്ചു.മൂന്നുമാസം മുമ്പാണ് ഹരികൃഷ്ണന്‍ പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ചുമതലയേറ്റത്. ഏതാനും ദിവസമായി വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാല കാണാതായിരുന്നു. ക്ഷേത്രം ഭാരവാഹികള്‍ മേല്‍ശാന്തിയോട് അന്വേഷിച്ചു. കളഭം ചാര്‍ത്തിയതിന്റെ അടിയിലാണ് മാലയെന്നായിരുന്നു അന്ന് …

പ്രണയത്തില്‍ നിന്ന് പിന്മാറിയതിലുള്ള പക; രണ്ടുകുട്ടികളുടെ മാതാവായ 36 കാരിയെ 25 കാരന്‍ കുത്തിക്കൊലപ്പെടുത്തി

ബംഗളൂരു: വിവാഹേതര ബന്ധം അവസാനിപ്പിക്കണമെന്ന് പറഞ്ഞ രണ്ടുകുട്ടികളുടെ മാതാവായ കാമുകിയെ കുത്തിക്കൊലപ്പെടുത്തി. ഹോട്ടല്‍മുറിയില്‍ വെച്ചാണ് 36 കാരിയായ ഹരിണി എന്ന യുവതിയെ 25കാരനായ കാമുകന്‍ കുത്തിക്കൊലപ്പെടുത്തിയത്. ഐടി ജീവനക്കാരനായ യഷസും രണ്ടു കുട്ടികളുടെ അമ്മയായ ഹരിണിയും പടിഞ്ഞാറന്‍ ബെംഗളൂരുവിലെ കെങ്കേരി സ്വദേശികളാണ്. വെള്ളിയാഴ്ച രാത്രി നടന്ന സംഭവം രണ്ടു ദിവസത്തിനു ശേഷമാണ് പുറംലോകമറിയുന്നത്. യഷസിനെ അറസ്റ്റ് ചെയ്ത് പോലീസ്.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹരിണിയും യഷസും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഹരിണിയുടെ ഭര്‍ത്താവും ബന്ധുക്കളും യഷസുമായുള്ള ബന്ധം അറിഞ്ഞതോടെ ഈ …

കോഴിക്കോട്ടെ സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരിയുമായി പൊലീസിന് ബന്ധം? ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെട്ടു, അന്വേഷണം തുടങ്ങി

കോഴിക്കോട്: മലാപ്പറമ്പില്‍ ഫ്‌ലാറ്റ് വാടകയ്ക്കെടുത്ത് അനാശാസ്യം നടത്തിയ സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്കെതിരെ അന്വേഷണം. അറസ്റ്റിലായ പ്രതികളുടെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളെത്തുടര്‍ന്നാണ് പൊലീസുകാര്‍ക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്‍തിരുത്തി സ്വദേശി ഉപേഷ് എന്നിവരെ കഴിഞ്ഞ ദിവസം നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയുമായി സിറ്റിയിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ നേരത്തേ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇത് കണ്ടെത്താന്‍ പൊലീസ് അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണ്‍ സിഡിആര്‍ പരിശോധിക്കുന്നുണ്ട്. ആരോപണത്തെ …

കപ്പല്‍ അപകടം: പരിക്കേറ്റ ആറ് നാവികരില്‍ രണ്ട് പേരുടെ നില ഗുരുതരം; കാണാതായ നാല് നാവികര്‍ക്കായി തിരച്ചില്‍

മംഗളൂരു: കേരള പുറങ്കടലിലെ കപ്പലില്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ ഐസിയുവില്‍ ചികിത്സയിലുള്ളതായി ആശുപത്രിയിലെ ഡോക്ടര്‍ ദിനേശ് ഖദം. അപകടത്തില്‍ പരിക്കേറ്റ 6 പേരെയാണ് തിങ്കളാഴ്ച രാത്രി മംഗളൂരു എജെ ആശുപത്രിയിലെത്തിച്ചത്. ഐസിയുവില്‍ കഴിയുന്ന ചൈനീസ് പൗരന്‍ ലു യാന്‍ലിക്ക് 40 ശതമാനം പൊള്ളലും ഇന്തോനേഷ്യന്‍ പൗരന്‍ സോണിതൂര്‍ ഹേനിക്ക് 30 ശതമാനം പൊള്ളലുമേറ്റിട്ടുണ്ട്. രണ്ട് പേരുടെയും ശ്വാസകോശത്തിനാണ് കൂടുതല്‍ പൊള്ളലേറ്റത്. ഇരുവരും മരുന്നുകളോട് പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വെള്ളം കുടിക്കുകയും സംസാരിക്കുകയും ചെയ്തുവെന്നും ഡോക്ടര്‍ അറിയിച്ചു. …

വയോധികന്‍ തനിച്ചു താമസിക്കുന്ന വീട്ടില്‍ ഏഴുമാസത്തിനുളളില്‍ രണ്ടാമതും കവര്‍ച്ച; അടുക്കള വാതില്‍ തകര്‍ത്ത് അകത്ത് കടന്ന കള്ളന്‍ അരലക്ഷം രൂപ കവര്‍ച്ചചെയ്തു, സി.സി.ടി.വി യുടെ ഡി.വി.ആറും മോഷ്ടിച്ചു, സംഭവം പൈവളിഗെയില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൈവളിഗെയിലെ വീട്ടില്‍ നിന്നും അരലക്ഷം രൂപയും സി.സി.ടി.വി യുടെ ഡി.വി.ആറും മോഷണം പോയി. കളായി, അജക്കളയിലെ അശോക് കുമാര്‍ ഷെട്ടിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. പരാതിക്കാരന്റെ വയോധികനായ പിതാവ് മാത്രമാണ് വീട്ടില്‍ താമസം. ഇയാള്‍ക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചു കൊടുക്കുന്ന ആളാണ് അടുക്കള ഭാഗത്തെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടത്. വിവരം ബംഗ്‌ളൂരുവിലുള്ള മകന്‍ അശോക് കുമാര്‍ ഷെട്ടിയെ അറിയിക്കുകയായിരുന്നു. മകന്‍ വീട്ടില്‍ എത്തി അലമാര പരിശോധിച്ചപ്പോഴാണ് …

അസുഖം മൂലം ചികില്‍സിയിലായിരുന്ന ഫിഷറീസ് ഡപ്യൂട്ടി ഡയരക്ടര്‍ മരിച്ചു; കയ്യൂര്‍ പാലോത്ത് സ്വദേശി പി.വി.സതീശന്‍ ആണ് മരിച്ചത്

കാസര്‍കോട്: അസുഖം മൂലം ചികില്‍സിയിലായിരുന്ന പാലക്കാട്ടെ ഫിഷറീസ് ഡപ്യൂട്ടി ഡയരക്ടര്‍ മരിച്ചു. കയ്യൂര്‍ പലോത്ത് സ്വദേശി പി.വി. സതീശന്‍(50)ആണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖം മൂലം മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സിയിലായിരുന്നു. ചൊവ്വാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം കയ്യൂരിലെ പൊതുശ്മശാനത്തില്‍ നടക്കും. മുമ്പ് അഞ്ചുവര്‍ഷത്തോളം കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറായി സേവനം ചെയ്തിരുന്നു. പരേതനായ വി.കണ്ണന്റെയും പിവി കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: വിന്നി (സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കാസര്‍കോട്). മക്കള്‍: ശ്രീദത്ത്, ശ്രീനിധി. സഹോദരന്‍: പിവി സുനില്‍(അധ്യാപകന്‍, ചായ്യോത്ത് …

2019 ലെ ലോകസഭ തെരഞ്ഞെടുപ്പ്: വിജയാഹ്ലാദ പ്രകടനത്തിനിടയില്‍ പൊലീസിനു നേരെ കല്ലെറിഞ്ഞ കേസിലെ വാറന്റ് പ്രതി പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ നിന്ന് ചാടിപ്പോയി, സംഭവം മഞ്ചേശ്വരത്ത്

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ നിന്നു വാറന്റ് പ്രതി രക്ഷപ്പെട്ടു. ഹൊസബെട്ടു, സല്‍മ മന്‍സിലിലെ സിദ്ദിഖ് സാരിഖ് ഫര്‍ഹാന്‍(29) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ രക്ഷപ്പെട്ടത്. വെള്ളം കൊടുക്കുന്നതിനിടയില്‍ പാറാവു നിന്നിരുന്ന പൊലീസുകാരനെ തള്ളി മാറ്റി രക്ഷപ്പെടുകയായിരുന്നുവെന്നു പറയുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2019 മെയ് 25 ന് വൈകുന്നേരം കുഞ്ചത്തൂര്‍, തൂമിനാട് വച്ച് പൊലീസിനു നേരെ കല്ലെറിയുകയും പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് രക്ഷപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ …

സുഹൃത്തിന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്തു; പിന്നാലെ ഹൃദയാഘാതം, 36 കാരൻ മരിച്ചു

കൊല്ലം: സുഹൃത്തിന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്തതിന് പിന്നാലെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. പുനലൂര്‍ മണിയാര്‍ പരവട്ടം മഹേഷ് ഭവനില്‍ പരേതനായ മനോഹരന്‍-ശ്യാമള ദമ്പതികളുടെ മകന്‍ മഹേഷ് (36) ആണ് മരിച്ചത്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള സുഹൃത്തിന്റെ പിതാവിന് രക്തം നല്‍കാനായിരുന്നു മഹേഷ് ആശുപത്രിയില്‍ പോയത്. രക്തം ശേഖരിക്കുന്നതിന് മുന്‍പ് പതിവ് നടപടികളുടെ ഭാഗമായി യുവാവിന്റെ രക്തസമ്മര്‍ദം, പള്‍സ് …

175 ലിറ്റർ ഗോവൻ നിർമിത വിദേശ മദ്യവുമായി തെക്കിൽ സ്വദേശിനി പിടിയിൽ, കൂട്ടു പ്രതിയെ തെരയുന്നു

കാസർകോട്: തെക്കിൽ വില്ലേജിൽ പറമ്പ ചെറുകരയിൽ മദ്യ വേട്ട. 175 ലിറ്റർ ഗോവൻ നിർമിത വിദേശ മദ്യവുമായി തെക്കിൽ സ്വദേശിനി എക്സൈസിന്റെ പിടിയിയിലായി. വള്ളിപ്ലാക്കൽ വീട്ടിൽ വിനീത (36) ആണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതി പെരിയ നാലേക്കറ സ്വദേശി എൻ വിനോദ് കുമാറിനെ പിടികൂടാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെഎക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ്‌ ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ആണ് മദ്യശേഖരം കണ്ടെത്തിയത്. അസി. എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ് )സി.കെ.വി സുരേഷും സംഘവും നടത്തിയ …

ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഓണക്കുന്നിലെ റിട്ട.അധ്യാപിക മരിച്ചു

കരിവെള്ളൂർ: ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഓണക്കുന്നിലെ റിട്ട. അധ്യാപിക മരിച്ചു. കരിവെള്ളൂർ എവി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക കട്ടച്ചേരിയിലെ കെ.വി. മിനി (59) ആണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്. പുല്ലൂരിലെ പരേതനായ കെ വി കണ്ണന്റെയും എസ്.കെ. നാരായണിയുടെയും മകളാണ്. ഭർത്താവ്: എം വി. വിജയൻ ( റിട്ട. അധ്യാപകൻ). മകൻ: സന്മയ് കൃഷ്ണ (നാലാം ക്ലാസ് വിദ്യാർഥി, ജി.യു.പി.എസ് കൂക്കാനം). സഹോദരങ്ങൾ: കെ.വി. രേണുക, ബിന്ദു (രണ്ടുപേരും …

മുഖംമൂടി ധരിച്ച് മാരകായുധവുമായി മോഷ്ടാക്കൾ; മലപ്പുറത്തെ ഭീതിയിലാഴ്ത്തി കവർച്ചക്കാർ സജീവമാകുന്നു

മലപ്പുറം: മലപ്പുറം ജില്ലയിൽ മുഖം മൂടി ധരിച്ച കവർച്ചാ സംഘം വീണ്ടും സജീവമാകുന്നു. തൃക്കണ്ടിയൂരിലെ വീടുകളിൽ മുഖംമൂടിയും മാരകായുധവുമായി എത്തിയ 2 പേരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. എട്ടോളം വീടുകളിൽ കവർച്ച ലക്ഷ്യമാക്കി ഇവർ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. കോരോത്തിൽ ഹംസക്കുട്ടിയുടെ വീടിന്റെ ഗ്രിൽ തകർത്ത് അകത്തു കടന്ന സംഘം കുട്ടികളുടെ സ്കൂൾ ബാഗിൽ സൂക്ഷിച്ച പണം കവർന്നു. കഴിഞ്ഞ ദിവസം തിരൂർ തൃക്കണ്ടിയൂരിൽ ആധാരമെഴുത്തുകാരനായ വെളിയമ്പാട്ട് ശിവശങ്കരൻ നായരുടെ വീട്ടിൽ നിന്നു 4.5 ലക്ഷം …

9 ക്രിമിനൽ കേസുകളിലെ പ്രതി; കാപ്പാ ഉത്തരവ് ലംഘിച്ച കുപ്രസിദ്ധ ഗുണ്ട പിടിയിൽ

തൃശൂർ: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ചതിന് കുപ്രസിദ്ധ ഗുണ്ട മതിലകം സ്വദേശി ജിഷ്ണു അറസ്റ്റിൽ. 9 ക്രിമിനൽ കേസുകളിലെ പ്രതിയായ ജിഷ്ണു ഒരു വർഷത്തേക്ക് തൃശൂർ റവന്യു ജില്ലയിൽ പ്രവേശിക്കരുതെന്ന ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയതോടെയാണ് നടപടി. ഏപ്രിൽ 3,4 തീയതികളിൽ മതിലകത്തുള്ള വീട്ടിലും പരിസരത്തും കൊടുങ്ങല്ലൂരിലും പ്രവേശിച്ച് കാപ്പ ഉത്തരവ് ലംഘിച്ചതിനു എറണാകുളം ജില്ലയിലെ മുപ്പത്തടത്ത് നിന്നാണ് ജിഷ്ണുവിനെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മതിലകം, നെടുപുഴ, മണ്ണൂത്തി, ആലപ്പുഴ, ആർത്തുങ്കൽ പൊലീസ് …

ജോലിക്ക് കയറി ദിവസങ്ങൾ മാത്രം, വീട്ടിൽ നിന്നു പുറപ്പെട്ടെങ്കിലും ക്യാമ്പിലെത്തിയില്ല; പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിടിച്ച് മരിച്ച നിലയിൽ

പാലക്കാട്: മങ്കരയിൽ പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മുട്ടിക്കുളങ്ങര കെഎപി സെക്കന്റ് ബറ്റാലിയൻ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറായ കെ.ആർ. അഭിജിത്താണ്(30) മരിച്ചത്. മംഗളൂരു-ചെന്നൈ എക്സ്പ്രസാണ് ഇടിച്ചത്.തൃശൂർ വിയ്യൂർ സ്വദേശിയായ അഭിജിത്ത് കഴിഞ്ഞ രണ്ടിനാണ് പൊലീസ് പരിശീലനത്തിൽ പ്രവേശിച്ചത്.ഞായറാഴ്ച വൈകിട്ടോടെ പിഎസ്സി കംപ്യൂട്ടർ ഓപ്പറേറ്റർ പരീക്ഷ എഴുതാൻ മുട്ടിക്കുളങ്ങര ക്യാമ്പിൽ നിന്ന് നാട്ടിലേക്ക് പോയി. തിങ്കളാഴ്ച പരീക്ഷ കഴിഞ്ഞ് അഭിജിത്തിനെ അച്ഛൻ രാമചന്ദ്രൻ തൃശൂരിൽ നിന്ന് തിരികെ ബസ് കയറ്റി വിട്ടു. എന്നാൽ …

കപ്പലപകടം; രക്ഷപ്പെട്ട18 പേരെ മംഗളൂരുവിലെത്തിച്ചു, ഗുരുതരമായി പരിക്കേറ്റ ആറുപേരെ ആശുപത്രിയിലേക്ക് മാറ്റി

മംഗളൂരു: കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വാന്‍ ഹായ് 503 എന്ന ചരക്കുകപ്പലില്‍ നിന്ന് ചാടി രക്ഷപ്പെട്ട 18 പേരെ മംഗളൂരുവിത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള ആറ് പേരെ എ ജെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേര്‍ക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് നിസാരപരിക്കുകളായതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി ഹോട്ടലിലേക്ക് മാറ്റി. ചൈനയില്‍ നിന്ന് എട്ട് പേര്‍, തായ്‌വാനില്‍ നിന്ന് നാല് പേര്‍, ബര്‍മ്മയില്‍ നിന്ന് നാല് പേര്‍, ഇന്‍ഡോനേഷ്യയില്‍ നിന്നുമുള്ള രണ്ട് പേരുമാണ് മംഗളൂരുവിൽ എത്തിയത്. ചൈന …

യാത്രക്കാരുടെ തിരക്ക്: തിരുവനന്തപുരം നോർത്ത്-മംഗളൂരു ട്രെയിൻ വീണ്ടും വരുന്നു

പാലക്കാട്: യാത്രക്കാരുടെ തിരക്ക് വർധിച്ചതിനെ തുടർന്ന് തിരുവനന്തപുരം നോർത്ത്-മംഗളൂരു സ്പെഷൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു. തിരുവനന്തപുരം നോർത്തിൽ നിന്നുള്ള സർവീസ് ജൂൺ 16നും മംഗളൂരുവിൽ നിന്നുള്ള സർവീസ് ജൂൺ 17നുമാണ് ആരംഭിക്കുക.തിരുവനന്തപുരം നോർത്തിൽ നിന്നും വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിൻ(06163) പിറ്റേന്ന് രാവിലെ 6.50ന് മംഗളൂരു ജംങ്ഷനിലെത്തും. ജൂൺ 30 വരെ ട്രെയിൻ സർവീസ് നടത്തും.17ന് വൈകിട്ട് 3.15ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06164) പിറ്റേന്ന് പുലർച്ചെ 3.35 ഓടെ തിരുവനന്തപുരം നോർത്തിലെത്തും. ജൂലൈ 1 …

23 കെയ്സുകളിൽ 279 വിദേശ മദ്യ കുപ്പികൾ: മാഹി മദ്യം ലോറിയിൽ തമിഴ്നാട്ടിലേക്കു കടത്താൻ ശ്രമം, ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: വടകരയിൽ തമിഴ്നാട്ടിലേക്കു കടത്തുകയായിരുന്ന 200 ലീറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി. തിരുപ്പൂർ കാങ്കയം സ്വദേശിയായ ലോറി ഡ്രൈവർ ശങ്കറിനെ അറസ്റ്റ് ചെയ്തു. ലോറിയുടെ പിൻഭാഗത്ത് 23 കേസുകളിലാക്കി സൂക്ഷിച്ചിരുന്ന 276 കുപ്പി വിദേശമദ്യമാണ് പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് 2ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. കണ്ണൂരിൽ ചേന ഇറക്കിയ ശേഷം തമിഴ്നാട്ടിലേക്കു തിരിച്ചു പോകുന്നതിനിടെയാണ് ഇയാൾ മാഹിയിൽ നിന്നും മദ്യം വാങ്ങിയത്.

മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണെയ്ക്ക് വീട്ടിലേക്കു ഫോൺ വിളിക്കാൻ കോടതി അനുമതി

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതി തഹാവൂർ റാണെയ്ക്ക് കുടുംബത്തെ ഫോണിൽ ബന്ധപ്പെടാൻ ഡൽഹി പാട്യാല ഹൗസ് കോടതി അനുമതി നൽകി. ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ ഒറ്റത്തവണ കോൾ ചെയ്യുന്നതിനാണ് അനുമതി. കഴിഞ്ഞ മാസമാണ് കുടുംബാംഗങ്ങളെ ഫോണിൽ ബന്ധപ്പെടാൻ അനുമതി തേടി റാണ കോടതിയെ സമീപിച്ചത്. ഭാവിയിലും ഫോൺ ചെയ്യുന്നതിനു അനുമതി നൽകുന്നതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ ജയിൽ അധികൃതരോട് കോടതി നിർദേശിച്ചു. ഒപ്പം റാണെയുടെ ആരോഗ്യ വിവരങ്ങളും കോടതിയിൽ സമർപ്പിക്കാൻ നിർദേശിച്ചു. 2008 …