മെത്താഫിറ്റമിൻ കൈവശം വച്ചു; ഉബ്രങ്കള ചക്കുടലിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ

കാസർകോട്: കോമ്പിങ്ങ് ഓപ്പറേഷൻ്റെ ഭാഗമായി കാസർകോട് താലൂക്കിൽ മയക്കുമരുന്ന് സംഘത്തെ പിടികൂടാൻ റെയ്ഡ്. ബദിയടുക്ക എക്സൈസ് ഇൻസ്പെക്ടർ പി ആർ ജിഷ്ണുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ ഉബ്രങ്കള വില്ലേജിൽ ചക്കുടലിൽ 2.245 ഗ്രാം മെത്താഫിറ്റമിൻ കൈവശം വച്ച രണ്ടു യുവാക്കൾ പിടിയിലായി. ചക്കുടൽ വീട്ടിൽ സി ബി മുഹമ്മദ് സാദിഖ്, നെക്രാജെ ചെന്നടുക്ക വീട്ടിൽ എ കെ നൗഷാദ് എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ്‌ സംഭവം. അസി.എക്സൈസ് ഇൻസ്പെക്ടർ അബ്ദുള്ള കുഞ്ഞി, അസി.എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഇ കെ ബിജോയ് , പ്രിവന്റീവ് ഓഫീസർ കെ സാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ലിജു ജി എസ്, സദാനന്ദൻ പി വനിത സിവിൽ എക്സൈസ് ഓഫീസർ ശംഷ എന്നിവരും റെയ് ഡിന് എത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രണയ വിവാഹിതനായ തൃക്കരിപ്പൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: യുവതിയുടെ സഹോദരങ്ങൾക്ക് 12 വർഷവും സുഹൃത്തിനു 9 വർഷവും കഠിന തടവും 5.60 ലക്ഷം രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page