നടി ശ്വേതാ മേനോന് ആശ്വാസം, എഫ്‌ഐആര്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: ചലച്ചിത്രതാരം ശ്വേതാ മേനോനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു. കീഴ്ക്കോടതി നടപടികള്‍ പാലിച്ചില്ലെന്നും, മജിസ്ട്രേറ്റ് തിടുക്കം കാട്ടിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസില്‍, ശ്വേത മേനോനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. പരാതിക്കാരനായ മാര്‍ട്ടിന് ഹൈക്കോടതി നോട്ടീസ് അയച്ചു.
തുടര്‍ നടപടികള്‍ പൂര്‍ണമായും തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് ജസ്റ്റിസ് വി.ജി അരുണ്‍ പുറത്തിറക്കിയത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നിര്‍ദേശം നല്‍കുന്നതിന് മുമ്പ് എടുക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നത്. തനിക്കെതിരായ നടപടി വസ്തുതകള്‍ പരിശോധിക്കാതെയാണെന്നാണ് ശ്വേത സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്. രാജ്യത്ത് സെന്‍സര്‍ ചെയ്ത ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിന് പുരസ്‌കാരങ്ങളടക്കം ലഭിച്ചിരുന്നു. നിയമവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. സാമ്പത്തികലാഭത്തിനുവേണ്ടി സിനിമയില്‍ അശ്ലീലരംഗങ്ങളില്‍ അഭിനയിച്ചെന്നാണ് പരാതി. തോപ്പുംപടി സ്വദേശി മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയില്‍ എറണാകുളം സിജെഎം കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page