മംഗളൂരു: നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ സ്‌കൂട്ടറിടിച്ച് നഴ്‌സിംഗ് വിദ്യാര്‍ഥി മരിച്ചു. മൊദൻകാപു സ്വദേശി മെൽറോയ് ഷോൺ ഡിസൂസ (24) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മംഗളൂരു ബൽമട്ടയിൽ ആണ് അപകടം. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. മംഗളൂരുവിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിലെ മൂന്നാം വർഷ ജിഎൻഎം വിദ്യാർത്ഥിയായിരുന്നു. കദ്രി ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം വെൻലോക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.







