മൂന്നുദിവസം അതിതീവ്ര മഴ; സംസ്ഥാനത്തെ മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. ഇടുക്കിയിലെയും പത്തനംതിട്ടയിലെയും വയനാട്ടിലെയും അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. എന്നാല്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. മൂന്നുദിവസം സംസ്ഥാനത്ത് അത് തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. പത്തനംതിട്ടയിലും കണ്ണൂരിലും നാളെ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ …

മലയാളികളുടെ പ്രിയ താരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് ഇന്ന് 66-ാം പിറന്നാൾ

മലയാളികളുടെ പ്രിയപ്പെട്ട ആക്ഷന്‍ ഹീറോയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കു ഇന്ന് 66-ാം പിറന്നാൾ. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ പിറന്നാള്‍. . സിനിമയ്ക്കും രാഷ്ട്രീയത്തിലുമൊപ്പം ആതുരസേവനരംഗത്തും തന്റെ സാന്നിധ്യമറിയിച്ച് രാഷ്ട്രീയത്തിലെ നന്മമുഖമായിമാറിയ സുരേഷ് ഗോപി ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിച്ച് വിജയിച്ച് മൂന്നാം മോദി സര്‍ക്കാരില്‍ സഹമന്ത്രിയുമായി.1958ലാണ് ജനനം. 1965ല്‍ കെ എസ് സേതുമാധവന്റെ ഓടയില്‍ നിന്ന് എന്ന സിനിമയിലൂടെ ബാലതാരമായാണ് സുരേഷ് ഗോപി സിനിമയിൽ എത്തിയത്. മമ്മൂട്ടി, മോഹൻലാൽ സൂപ്പർതാരങ്ങൾക്കൊപ്പം …

ഉള്ളാളിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു; ദാരുണസംഭവം ഇന്ന് പുലർച്ചെ

മംഗ്‌ളൂരു: ഉള്ളാളില്‍ മതിലിടിഞ്ഞ് വീണ് തകര്‍ന്ന വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിന് ദാരുണാന്ത്യം. ഉള്ളാള്‍, മുഡൂര്‍, കുത്താറുമദനി നഗറിലെ യാസിന്‍ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന(17), റിയാന (11) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം. രാത്രി ഭക്ഷണം കഴിഞ്ഞ് വീട്ടിനകത്തു ഉറങ്ങിക്കിടന്നതായിരുന്നു. പുലര്‍ച്ചെയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് വീട്ടിന് സമീപത്തെ മതില്‍ ഇടിഞ്ഞു വീട്ടിന് മുകളില്‍ പതിച്ചാണ് അപകടം ഉണ്ടായത്. നാട്ടുകാരും പൊലീസും നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മൂന്നു പേരുടെ മൃതദേഹം പുറത്തെടുത്തു. ഒടുവില്‍ …

വരന്റെ സ്വഭാവം മോശമായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി; വൈരാഗ്യത്തിൽ യുവതിയുടെ വീടിനു നേരെ വെടിയുതിർത്ത് യുവാവ്

വിവാഹത്തിൽനിന്ന് പിൻമാറിയതറിഞ്ഞ വരൻ യുവതിയുടെ വീടിനു നേരെ വെടിവച്ചു. സംഭവത്തിൽ കോട്ടയ്ക്കൽ സ്വദേശിയായ അബു താഹിർ പൊലീസ് പിടിയിലായി. ചൊവ്വാഴ്ച രാത്രിയാണ് വീടിനു നേരെ എയർഗൺ ഉപയോഗിച്ച് മൂന്നു തവണ വെടിവച്ചത്. വെടിയുണ്ടയേറ്റ് വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർഅബു താഹിറിനെ പിടികൂടി പൊലീസിൽ ഏൽപിച്ചു. പ്രതിയുടെ പെരുമാറ്റത്തിലുള്ള പ്രശ്നം കാരണമാണ് യുവതി വിവാഹത്തിൽനിന്ന് പിൻമാറാനുള്ള കാരണം. അബുതാഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം. അബു താഹിർ കോട്ടയ്ക്കൽ പൊലീസ് കസ്റ്റഡിയിലാണ്.

വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂർ കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും മ‍ഴ കനക്കും. മധ്യ-വടക്കൻ മേഖലകളിൽ മ‍ഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്ത മ‍ഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്. ഇതിനൊപ്പം 6 ജില്ലകളിൽ ശക്തമായ മ‍ഴ മുന്നറിയപ്പായ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോ‍ഴിക്കോട് ജില്ലകളിലാണ് അതിശക്തമ‍ഴ മുന്നറിയിപ്പ്. അതേസമയം, കനത്ത മഴയും ശക്തമായ കാറ്റും കണക്കിലെടുത്ത് കോട്ടയം ജില്ലയില്‍ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ജില്ലാ കളക്ടര്‍ …

കാഞ്ഞങ്ങാട് ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: കുഴഞ്ഞുവീണ ഓട്ടോ ഡ്രൈവർ മരിച്ചു. ചെമ്മട്ടംവയൽ അടമ്പിലെ മോഹനൻ എന്ന നിട്ടൂർപ്രകാശൻ (50) ആണ് മരിച്ചത്.കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവറായിരുന്നു.ചൊവ്വാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് വെച്ച് ഹൃദയാഘതത്തെ തുടർന്ന് കുഴഞ്ഞ് വീണ പ്രകാശനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. .പരേതരായ പാറക്കണ്ടത്തിൽ തമ്പാൻ പൊതുവാളുടേയും നിട്ടൂർ കുഞ്ഞിപ്പെണ്ണ് അമ്മയുടേയും മകനാണ്. ഭാര്യ: സതീദേവി. മക്കൾ: മഞ്ജിമ മോഹൻ, ദേവാഞ്ജന ( ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ഗംഗാധരൻ, ദാക്ഷായണി, ശോഭ, മുരളി, ശ്രീജ.

എലിവിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന ഭർതൃമതിയായ യുവതി മരിച്ചു

കാസർകോട്: എലിവിഷം അകത്ത് ചെന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. അമ്പലത്തറ വാഴക്കോട് സ്വദേശി സുനിലിന്റെ ഭാര്യ കെ ശ്രീപ്രിയ (23) ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് യുവതി എലിവിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.തിങ്കളാഴ്ച അർദ്ധരാത്രിയോടെ മരണപ്പെട്ടു. ഹൊസ്ദുർഗ് തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ മൃതദേഹം യുവതിയുടെ ബന്തടുക്ക മാണിമൂലയിലെ വീട്ടിൽ എത്തിക്കും. മരണകാരണം …

പരപ്പയിലെ ഓട്ടോ ഡ്രൈവറായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: പരപ്പയിലെ ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുലിയംകുളത്തെ കുമാരന്റെ മകൻ ഓട്ടോറിക്ഷ ഡ്രൈവർ രജീഷ് (33) നെയാണ് വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മരണ കാരണംവ്യക്തമല്ല. മൃതദേഹം ജില്ലാശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഡെങ്കിപനി ബാധിച്ചു നേരത്തെ ചികിൽസയിൽ കഴിഞ്ഞിരുന്നു. അവിവാഹിതനാണ്. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: രതീഷ്, രജിത.

‘നീയിറങ്ങിവാ.. നീയെന്നെ ചതിച്ചു…’, വിവാഹ ദിവസം മേക്കപ്പിടുന്നതിനിടെ 22 കാരിയെ വെടിവച്ചുകൊന്ന് കാമുകന്‍

വിവാഹദിവസം മേക്കപ്പിടുന്നതിനിടെ 22കാരിയെ മുന്‍ കാമുകന്‍ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് നടുക്കുന്ന സംഭവം നടന്നത്. ബ്യൂട്ടി പാര്‍ലറില്‍ യുവതി മേക്കപ്പ് ചെയ്യുന്നതിനിടെയാണ് സംഭവം. മധ്യപ്രദേശിലെ ധാതിയ സ്വദേശിനി കാജല്‍ ആണ് കൊല്ലപ്പെട്ടത്. പ്രതി ദീപക് ഒളിവിലാണ്. കാജല്‍ പുറത്തു വരൂ, നീ എന്നെ ചതിച്ചു’ എന്ന് ആക്രോശിച്ചുകൊണ്ടാണ് ദീപക് യുവതിയെ ആക്രമിച്ചത്. തൂവാല കൊണ്ട് മുഖം മറച്ചായിരുന്നു പ്രതി ഇവിടേയ്ക്ക് എത്തിയത്. തുടര്‍ന്ന് പുറത്തേക്ക് വിളിച്ചശേഷം നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ കാജലിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും …

അയോധ്യയിലെ രാമക്ഷേത്രത്തില്‍ ചോര്‍ച്ച; വാര്‍ത്ത തള്ളി ക്ഷേത്ര നിര്‍മ്മാണ സമിതി ചെയര്‍മാന്‍

അയോധ്യയിലെ രാമക്ഷേത്രത്തില്‍ ചോര്‍ച്ചയുണ്ടെന്ന വാര്‍ത്ത ക്ഷേത്ര നിര്‍മ്മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര തള്ളി. ക്ഷേത്രത്തിന്റെ രൂപകല്‍പ്പനയിലോ നിര്‍മ്മാണത്തിലോ പിഴവുകളുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഒന്നാം നിലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മഴ വെള്ളം അകത്തേക്ക് വീഴാന്‍ സാധ്യതയുണ്ടെന്നും ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ അതിന് പരിഹാരമാകുമെന്നും മിശ്ര പറഞ്ഞു. ചോര്‍ച്ച പ്രതീക്ഷിച്ചതാണെന്നും ഗുരു മണ്ഡപം തുറസ്സായ സ്ഥലത്താണ് എന്നതാണ് കാരണമെന്നും നൃപേന്ദ്ര മിശ്ര പറഞ്ഞു. അയോധ്യയില്‍ എത്തിയ ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്.ക്ഷേത്ര നിര്‍മ്മാണത്തിന് ശേഷം ഉണ്ടായ ആദ്യ മഴയില്‍ തന്നെ …

ട്രെയിനില്‍ സഞ്ചരിക്കവേ വിദേശ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം; പാന്‍ട്രി ജീവനക്കാരനെ പിടികൂടി

ട്രെയിനില്‍ വിദേശ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം. പുണെ-കന്യാകുമാരി എക്സ്പ്രസിലാണ് വിദേശവനിതയ്ക്ക് നേരേ അതിക്രമമുണ്ടായത്. സംഭവത്തില്‍ ട്രെയിനിലെ പാന്‍ട്രി ജീവനക്കാരനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ബിന്‍ദ് സ്വദേശിയായ ഇന്ദ്രപാല്‍ സിങ്ങി(40)നെയാണ് കോട്ടയം റെയില്‍വേ പൊലീസ് പിടികൂടിയത്.

കണ്ണൂരില്‍ കാറില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം വെള്ളരിക്കുണ്ടില്‍; പൊലീസ് തെരച്ചില്‍ തുടരുന്നു; കാസര്‍കോട്ടും ജാഗ്രത

കാസര്‍കോട്: കണ്ണൂരില്‍ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി. സംഘം കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ എത്തിയതായി വിവരം. വെള്ളരിക്കുണ്ട്, രാജപുരം പൊലീസ് സംയുക്തമായി തെരച്ചില്‍ തുടങ്ങി. കണ്ണൂര്‍ മുണ്ടേരി സ്വദേശി സുറൂറിനെയാണ് ചൊവ്വാഴ്ച രാവിലെ തട്ടിക്കൊണ്ടുപോയത്. മുണ്ടേരി കൈപ്പക്ക മൊട്ടയില്‍ വച്ചാണ് സംഭവം. രാവിലെ കടയില്‍ നിന്ന് വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്ന സുറൂറിനെ പിന്നാലെ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വണ്ടിക്കച്ചവടവും സ്ഥലക്കച്ചവടവുമാണ് സുറൂറിന്റെ വരുമാന മാര്‍ഗ്ഗം. വണ്ടിക്കച്ചവടവുമായി ബന്ധപ്പെട്ട പണമിടപാട് തര്‍ക്കത്തെ തുടര്‍ന്ന് …

നാളെ ഒരു തുള്ളി മദ്യം കിട്ടില്ല; ബാറുകളും ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളും തുറക്കില്ല

കേരളത്തില്‍ നാളെ ഡ്രൈ ഡേ ആചരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്താലത്തിലാണ് ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും അടച്ചിടുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്പന ശാലകളും പ്രീമിയം മദ്യവില്പന ശാലകളും നാളെ തുറക്കില്ല.ഇന്ന് രാത്രി ഒമ്പത് മണിക്ക് ബീവറേജസ് കോര്‍പ്പറേഷനുകള്‍ അടച്ചാല്‍ പിന്നീട് മറ്റന്നാള്‍ രാവിലെ 9 മണിക്കാണ് തുറക്കുക. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ നാളെ ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ മദ്യഷോപ്പുകള്‍ക്ക് അവധി നല്‍കിയത്. 1987 മുതല്‍ ഐക്യരാഷ്ട്ര സഭയാണ് …

ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യം; ഓം ബിര്‍ലയും കൊടിക്കുന്നില്‍ സുരേഷും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്‌സഭാ സ്പീക്കര്‍ പദവിയിലേക്ക് മത്സരത്തിന് കളമൊരുങ്ങി. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഓം ബിര്‍ളയും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷ് എംപിയും പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് നാമനിര്‍ദ്ദേശപത്രികള്‍ കൊടിക്കുന്നില്‍ സമര്‍പ്പിച്ചു. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ സംബന്ധിച്ച് ഭരണ-പ്രതിപക്ഷ നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ സമവായത്തിലെത്താത്തതിനെ തുടര്‍ന്നാണ് മത്സരത്തിലേക്ക് നീങ്ങിയത്.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് ആദ്യമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ഓം ബിര്‍ളയുടെ പേരാണ് വീണ്ടും എന്‍ഡിഎ നിര്‍ദ്ദേശിച്ചത്. …

ഉപ്പളയില്‍ വന്‍ കവര്‍ച്ച; സംഭവം പ്രവാസിയുടെ ഇരുനില വീട്ടില്‍, പൊലീസ് സ്ഥലത്തെത്തി

കാസര്‍കോട്: ഉപ്പള, പത്വാടിയില്‍ പ്രവാസിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. വാതില്‍കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടക്കാള്‍ അലമാര തകര്‍ത്ത് അഞ്ചുപവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും കൈക്കലാക്കിയ ശേഷം വീട്ടിനത്തുണ്ടായിരുന്ന വിവിധ ഗൃഹോപകരണങ്ങളുമായാണ് കടന്നു കളഞ്ഞത്. പ്രവാസിയായ അബ്ദുള്ള എന്നയാളുടെ ഇരുനില വീട്ടിലാണ് കവര്‍ച്ച. നാലു ദിവസമായി അടഞ്ഞു കിടക്കുകയായിരുന്നു വീട്. അബ്ദുള്ളയുടെ ഭാര്യ ചൊവ്വാഴ്ച രാവിലെ വീട് തുറക്കാന്‍ എത്തിയപ്പോഴായിരുന്നു കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സമീപകാലത്തായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി …

വിമാനക്കമ്പനിയോട് പ്രതികാരം ചെയ്യാന്‍ ബോംബു ഭീഷണി; മലപ്പുറം സ്വദേശി ഒടുവില്‍ കെണിഞ്ഞു

കൊച്ചി: വിമാനക്കമ്പനിയോട് പ്രതികാരം ചെയ്യാന്‍ ബോംബു ഭീഷണി മുഴക്കിയ മലപ്പുറം സ്വദേശി പിടിയില്‍. സുഹൈബ് എന്നയാളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്.ബോംബ് ഭീഷണി മുഴക്കാന്‍ സുഹൈബിനെ പ്രേരിപ്പിച്ചതിനെക്കുറിച്ച് അധികൃതര്‍ പറയുന്നത് ഇങ്ങനെയാണ്: ഒരാഴ്ച മുമ്പ് സുഹൈബും ഭാര്യയും കുഞ്ഞും ലണ്ടനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടില്‍ എത്തിയിരുന്നു. യാത്രക്കിടയില്‍ വിമാനത്തില്‍ നിന്ന് ഭക്ഷണം കഴിച്ചപ്പോള്‍ വിഷബാധ ഉണ്ടായതായി സുഹൈബ് ആരോപിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി സുഹൈബ് എയര്‍ഇന്ത്യാ അധികൃതരെ ബന്ധപ്പെടുകയും മടക്കയാത്ര ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് …

സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചു; കണ്ണൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

മലപ്പുറം: സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി 19 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കണ്ണൂര്‍, തില്ലങ്കേരി സ്വദേശികളായ രതീഷ് (30), വരുണ്‍ (30) എന്നിവരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു പ്രതികളായ കോഴിക്കോട്ടെ അജ്മല്‍ (47), ജിഷ്ണു (24), ഷിജു (47), കണ്ണൂരിലെ ജിഷ്ണു (24), തൃശൂരിലെ സുജിത്ത് (27) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് 16ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. മധുരയിലെ കാമരാജന്‍ സാലെയിലെ ജ്വല്ലറി ഉടമയായ …

ടിവി ദേഹത്തേക്ക് വീണ് ഒന്നര വയസ്സുകാരന്‍ മരിച്ചു

എറണാകുളം: ടിവി ദേഹത്തേക്ക് മറിഞ്ഞ് വീണ് ഒന്നരവയസ്സുകാരന്‍ മരിച്ചു. മൂവാറ്റുപുഴ, പായിപ്ര മൈക്രോ ജംഗ്ഷനിലെ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുല്‍ സമദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. ടി.വി സ്റ്റാന്റിനൊപ്പം കുട്ടിയുടെ ദേഹത്തേക്ക് വീണാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദാരുണമായ സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. നസിയയാണ് കുഞ്ഞിന്റെ മാതാവ്.