ഓടുന്ന ബസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഉപ്പിനങ്ങാടി സ്വദേശിയായ യുവാവ് പിടിയില്‍
കാസര്‍കോട്: ഓടുന്ന ബസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഉപ്പിനങ്ങാടി സ്വദേശി അബ്ദുള്‍ കരീമി(40)നെയാണ് ബദിയടുക്ക പൊലീസ് പിടികൂടിയത്. കുമ്പളയില്‍ നിന്ന് ബദിയടുക്കയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെയാണ് യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യാത്രക്കാര്‍ യുവാവിനെ പൊലീസിനു കൈമാറി. പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാവ് അവിനാഷ് ആവശ്യപ്പെട്ടു. പൊതുസ്ഥലത്ത് വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്ന സംഘം സ്വകാര്യ ബസുകളില്‍ അടുത്ത കാലത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സാമൂഹിക വിരുദ്ധര്‍ക്കെതിരെ പൊലീസ് കര്‍ശന …