തിരുവനന്തപുരം: നാലുവര്‍ഷത്തിന് ശേഷം ഗാനഗന്ധര്‍വന്‍ കേരളത്തിലെത്തുന്നു. ആ സംഗീത നാദം വേദികളില്‍ സജീവമാകും. കൊവിഡ് കാലത്താണ് യേശുദാസ് അമേരിക്കയില്‍ പോയത്. പിന്നീട് നാലുവര്‍ഷമായി മകനൊപ്പം താമസിച്ചുവരികയാണ്. ചെന്നൈയിലെ മാര്‍ഗഴി ഫെസ്റ്റ് ഉള്‍പ്പെടെ പതിവായ സംഗീത വേദികളിലെല്ലാം വീണ്ടും പാടാന്‍ ലക്ഷ്യമിട്ടാണ് എത്തുന്നത്. സൂര്യ ഫെസ്റ്റ് ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നിനാണ് യേശുദാസിന്റെ കച്ചേരിയെന്നു സൂര്യ കൃഷ്ണമൂര്‍ത്തി അറിയിച്ചു. 2019 നു ശേഷം യേശുദാസ് ഫെസ്റ്റിന് എത്തിയിട്ടില്ല. ഇക്കുറി സൂര്യ ഫെസ്റ്റിവലിലാകും ആദ്യ സംഗീതക്കച്ചേരി.
47 വര്‍ഷമായി തുടരുന്ന സൂര്യ ഫെസ്റ്റില്‍ കഴിഞ്ഞ 4 വര്‍ഷമൊഴികെ എല്ലാത്തവണയും ആദ്യം കച്ചേരി നടത്തിയത് യേശുദാസാണ്. 84-ാം വയസ്സിലും യുഎസിലെ വീട്ടില്‍ സംഗീത പരിശീലനം മുടങ്ങാതെ തുടരുകയാണ് അദ്ദേഹം. ഇടയ്ക്ക് അവിടത്തെ വേദികളില്‍ കച്ചേരി അവതരിപ്പിച്ചിരുന്നു.
വയനാടിന്റെ കണ്ണീരൊപ്പാന്‍ സംഗീതസംവിധായകന്‍ വിദ്യാസാഗറിന്റെ ഈണത്തില്‍ യേശുദാസും പാടും.
പാട്ടിന് യൂട്യൂബില്‍ നിന്നു ലഭിക്കുന്ന വരുമാനം പൂര്‍ണമായും വയനാടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനുവേണ്ടി ഉപയോഗിക്കുമെന്ന് വിദ്യാസാഗര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.