വീട്ടമ്മയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പിതാവിനെ പരിക്കേറ്റ നിലയിലും; മകനെ കാണാനില്ല; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കുണ്ടറയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പടപ്പക്കര സ്വദേശി പുഷ്പലത (45) ആണ് മരിച്ചത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്ന മൃതദേഹത്തിന്റെ തൊട്ടടുത്തായി ഒരു തലയണയും ഉണ്ടായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. പുഷ്പലതയുടെ പിതാവ് ആന്റണിയേയും പരിക്കേറ്റനിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. തലക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായ ആന്റണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതേസമയം പുഷ്പലതയുടെ മകന്‍ അഖിലിനെ വീട്ടില്‍ കാണാത്തത് സംശയമുണര്‍ത്തി. ഇരുവരെയും അഖില്‍ ഉപദ്രവിക്കാറുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊലീസ് വീട്ടിലെത്തി അഖിലിന് താക്കീത് നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ ഒരു ബന്ധു ഇവരുടെ വീട്ടില്‍ വന്നപ്പോഴാണ് പുഷ്പലതയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. അഖില്‍ കൊല നടത്തി ഒളിവില്‍പോയതാണെന്ന് സംശയിക്കുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി അന്വേഷണം ആരംഭിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page