ജോലിക്കിടെ മരക്കൊമ്പ് തലയിൽ വീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

  പയ്യന്നൂർ : വൈദ്യുത ലൈനിലേക്ക് വീണ റബ്ബർ മരത്തിന്റെ കൊമ്പ് മുറിച്ചു മാറ്റുന്നതിനിടെ വൈദ്യുത തൂണിൽ കുടുങ്ങി നിന്ന മറ്റൊരു മരം തലയിൽ വീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു. കരിപ്പോട് സ്വദേശി എം കെ റഫീഖ്(42) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ പാടിയോട്ടുചാൽ ഞെക്ലി ജുമാമസ്ജിദിന് സമീപത്തായിരുന്നു അപകടം. മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ എംജി അഹമ്മദ് കുഞ്ഞിയുടെയും മുണ്ടകുണ്ടിൽ നബീസയുടെയും മകനാണ്. ഹയറുന്നിസ ആണ് ഭാര്യ. …

ദേശീയപാത നിർമ്മാണ സ്ഥലത്തു നിന്നും 2.75 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു; 24 മണിക്കൂറിനകം പ്രതികളെ പൊക്കി പൊലീസ്, രണ്ട് കർണാടക സ്വദേശികൾ അറസ്റ്റിൽ 

  കാസർകോട്: ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് നിന്നും കരാർ കമ്പനിക്കാരുടെ സാധനങ്ങൾ കവർന്ന രണ്ട് കർണാടക സ്വദേശികൾ 24 മണിക്കൂറിനകം പിടിയിലായി. ഉള്ളാൾ സ്വദേശി അമീർ ബാഷ, ബംഗളൂരു ദസ്റഹള്ളി സ്വദേശി പുനീത് കുമാർ എന്നിവരാണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന ഉപ്പളയിലെ സ്ഥലത്തുനിന്നും കോൺക്രീറ്റ് ചെയ്യാനുള്ള 5 ക്രഞ്ച് ബാരിയർ മോൾഡുകളാണ് സംഘം  കടത്തിക്കൊണ്ടു പോയത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. കരാർ കമ്പനിക്കാരുടെ പരാതിയെ തുടർന്ന് മഞ്ചേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തിൽ …

ശ്വാസ തടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്ന കുമ്പളയിലെ യുവാവ് മരിച്ചു

  കാസർകോട്: ശ്വാസ തടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പള ബദരിയ നഗറിലെ മുഹമ്മദിന്റെയും ജമീലയുടെയും മകൻ അഷ്റഫ് (43) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് ഒരാഴ്ച മുമ്പാണ് കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം വീട്ടിലേക്ക് തിരിച്ചു വന്നിരുന്നു. ഞായറാഴ്ച വൈകിട്ട് വീണ്ടും കലശലായ ശ്വാസതടസം ഉണ്ടാവുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. റിയാന യാണ് ഭാര്യ. ഫാത്തിമ, ഫർഹാൻ, ഫാരിസ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ: കാസിം, നൗഷീന.

ബോംബ് ഭീഷണി; ഇന്‍ഡിഗോയുടെ ജബല്‍പൂര്‍-ഹൈദരാബാദ് വിമാനം വഴിതിരിച്ചുവിട്ടു

  ബോംബ് ഭീഷണി. ഇന്‍ഡിഗോ വിമാനം അടിയന്തിര ലാന്‍ഡിംഗ് നടത്തി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഞായറാഴ്ച്ച ലഭിച്ചത്. തുടര്‍ന്ന് വിമാനം നാഗ്പൂരില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. വിമാനത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് വിമാനം നാഗ്പൂരിലേക്ക് വഴിതിരിച്ചുവിട്ടു. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു. വിമാനത്തിന്റെ കുളിമുറിയില്‍ നിന്ന് കണ്ടെത്തിയ ഒരു കടലാസില്‍ ബോംബ് ഭീഷണി സന്ദേശം എഴുതിയിരുന്നതായി അധികൃതര്‍ പറഞ്ഞു. …

പരിചരിച്ച നഴ്‌സിനോട് ലൈംഗീക അതിക്രമം; ജീവനക്കാര്‍ പൊലീസിനെ വിളിച്ച് വരുത്തി ഐസിയുവിലെ രോഗിയെ പിടികൂടി

  കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ നടന്ന ക്രൂരമായ ബലാത്സംഗ കൊലയ്ക്ക് ശേഷം ബംഗാളിലെ ആശുപത്രിയില്‍ വീണ്ടും പീഡനം. ശനിയാഴ്ച രാത്രി ബിര്‍ഭൂമിലെ ഇംബസാര്‍ ഹെല്‍ത്ത് സെന്ററിലെ നഴ്സിനെയാണ് ഡ്യൂട്ടിക്കിടെ രോഗി പീഡിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരിക്കുന്ന സമയത്ത് പരിചരിച്ച നഴ്സിനെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പരാതി. സലൈന്‍ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ സ്വകാര്യഭാഗങ്ങളില്‍ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിക്കുകയായിരുന്നെന്നും നഴ്‌സ് അറിയിച്ചു. സംഭവ സമയത്ത് ഇയാള്‍ക്കൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. മോശമായി സംസാരിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നുണ്ട്. സുരക്ഷയുടെ അഭാവമാണ് …

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ടുജില്ലകളില്‍ കൂടി ഇന്ന് യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ടുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നേരത്തെ അഞ്ചുജില്ലകളില്‍ മാത്രമാണ് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, …

15 കാരനായി നടിച്ച് 29 കാരന്‍ ലൈംഗീകമായി ചൂഷണം ചെയ്തത് 20 രാജ്യങ്ങളിലെ 286 പെണ്‍കുട്ടികളെ, ആളെ കണ്ട് ജഡ്ജിയും ഞെട്ടി

  15-കാരനായി നടിച്ച് 29-കാരന്‍ ലൈംഗികമായി ചൂഷണം ചെയ്തത് 20 രാജ്യങ്ങളിലെ 286 പെണ്‍കുട്ടികളെ. ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന പാകിസ്ഥാന്‍കാരന്‍ മുഹമ്മദ് സൈന്‍ ഉല്‍ ആബിദീന്‍ റഷീദ് ഒടുവില്‍ പിടിയിലായി. പീഡിപ്പിക്കപ്പെട്ടവരില്‍ ഏറെയും 16 വയസില്‍ താഴെ പ്രായമുളളവരാണ്. ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ തന്നെ കുട്ടികള്‍ക്ക് നേരെ നടന്ന ഏറ്റവും വലിയ ലൈംഗികാതിക്രമം എന്നാണ് സംഭവത്തെ മാധ്യമങ്ങള്‍ എഴുതുന്നത്. ഇതുപോലെ ഒരു കേസ് ഓസ്‌ട്രേലിയയില്‍ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും ഞെട്ടിക്കുന്ന സംഭവമെന്നും ജഡ്ജിയും പ്രതികരിച്ചു. കോടതി ഇയാളെ 7 വര്‍ഷത്തേക്ക് …

‘സിനിമയില്‍ ശക്തികേന്ദ്രങ്ങളില്ല; ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ’; ഒടുവില്‍ മമ്മൂട്ടിയും പ്രതികരിച്ചു

  കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വന്ന വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ മമ്മൂട്ടി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. മലയാള സിനിമാരംഗം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം എന്ന ആമുഖത്തോടെയാണ് മമ്മൂട്ടി പോസ്റ്റ് ആരംഭിക്കുന്നത്. സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തതെന്നും മമ്മൂട്ടി കുറിപ്പില്‍ പറയുന്നു. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം …

കോട്ടപ്പുറം ആനച്ചാല്‍ എം മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

  നീലേശ്വരം: പൗരപ്രമുഖനും കോട്ടപ്പുറത്തെ മത-സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്ന ആനച്ചാല്‍ എം മുഹമ്മദ് കുഞ്ഞി ഹാജി (മമ്മിഞ്ഞി ഹാജി 75 ) അന്തരിച്ചു. ഇന്ത്യന്‍  നാഷണല്‍ ലീഗ്, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ആനച്ചാല്‍ നുസ്രത്തുല്‍ ഇസ്ലാം ചാരിറ്റബിള്‍ ട്രസ്റ്റ്, കോട്ടപ്പുറം മുസ്ലിം ജമാഅത്ത്, ആനച്ചാല്‍ മഹല്ല് ജമാഅത്ത് എന്നിവയുടെ മുന്‍ പ്രസിഡന്റുമായിരുന്നു. ഭാര്യമാര്‍: ഹഫ്‌സത്ത്, റംല. മക്കള്‍: നസീമ, റസിയ, റഷീദ്, ഫാത്തിമ, സാദിഖ്, അഷ്‌റഫ്, ഫൈസല്‍, സല്‍മ, ഷുഹൈബ്. മരുമക്കള്‍: അഹ്‌മദ് കെഎന്‍പി ആയിറ്റി, …

കുടുംബ ചിത്രങ്ങളിലൂടെ പ്രിയങ്കരനായ സംവിധായകന്‍ കൊച്ചിയിലെ ഹോട്ടലിലേക്ക് ക്ഷണിച്ചു; ഇത് നിരസിച്ചതിനാല്‍ ഒരു ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്ന് ലക്ഷ്മി രാമകൃഷ്ണന്‍

  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു ശേഷം നിരവധി യുവനടികളാണ് തങ്ങള്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് പരാതിയുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. ഇവരില്‍ ഭൂരിഭാഗവും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവരാണ്. കുടുംബ ചിത്രങ്ങളിലൂടെ പ്രിയങ്കരനായ ഒരു സംവിധായകന്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചെന്നും ക്ഷണം നിരസിച്ചതിന്റെ പേരില്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും നടി ലക്ഷ്മി തുറന്നു പറയുന്നു. ‘എനിക്ക് ആ പ്രമുഖ സംവിധായകന്‍ മേസേജ് ചെയ്ത് പറഞ്ഞു ലക്ഷ്മി ഒന്ന് കൊച്ചിയിലേക്ക് വരണമെന്ന്. എയര്‍പോര്‍ട്ടില്‍ പോകുമ്പോള്‍ സംവിധായകനെ കാണാമെന്നും ഞാന്‍ പറഞ്ഞു. …

ചൂണ്ടയിടുന്നതിനിടെ കാണാതായ റിയാസിനെ കണ്ടെത്താനായില്ല; ഇന്ന് ഫയര്‍ഫോഴ്‌സ്, തീരദേശ പൊലീസ്, ഫിഷറീസ് സംയുക്തമായി തെരച്ചില്‍ നടത്തും

  കാസര്‍കോട്: ചൂണ്ടയിടുന്നതിനിടെ കിഴൂര്‍ ഹാര്‍ബറിന് സമീപം കാണാതായ പ്രവാസിയായ യുവാവിനെ കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചു. ഹര്‍ബര്‍ പരിസരത്താണ് തെരച്ചില്‍ നടത്തുന്നത്. ഇന്ന് കോസ്റ്റല്‍ പൊലീസും ഫിഷറീസ് വകുപ്പും തെരച്ചിലിനെത്തും. ചെമ്മനാട് രണ്ടാം വാര്‍ഡ് കല്ലു വളപ്പിലെ കെ. മുഹമ്മദ് റിയാസിനെ (40)ആണ് ശനിയാഴ്ച രാവിലെ കാണാതായത്. ഒന്‍പതോടെ ഹാര്‍ബറിലെത്തിയ ചിലര്‍ ഉടമസ്ഥനില്ലാത്ത ആധുനിക ചൂണ്ടക്കിറ്റടങ്ങിയ ബാഗും സ്‌കൂട്ടറും താക്കോലും കണ്ടതോടെയാണ് സംശയമുണര്‍ന്നത്. ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് 11 മണിയോടെ റിയാസിന്റെ …

തന്റെ സുഹൃത്തിനോട് അഡ്‌ജസ്‌റ്റ്‌മെന്റിന്‌ തയാറാണോയെന്ന്‌ സംവിധായകൻ ഹരിഹരൻ, പറ്റില്ലെന്ന് പറഞ്ഞപ്പോൾ തനിക്കും അവസരം നഷ്ടമായി, സിനിമ ചിത്രീകരണത്തിനിടെ 28 പേർ മോശമായി പെരുമാറിയെന്ന്‌ നടി ചാർമിള

  തിരുവനന്തപുരം: ബലാത്സംഗം, തൊഴിൽ നിഷേധം ഉൾപ്പെടെ  ഗുരുതരമായ ആരോപണങ്ങളുമായി നടി ചാർമിള രംഗത്ത്‌. മലയാള സിനിമാ മേഖലയിൽ നിന്ന്‌ 28 പേർ തന്നോട്‌ മോശമായി പെരുമാറിയെന്നാണ്‌ താരം വെളിപ്പെടുത്തയിത്‌. അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ നിർമ്മാതാവും സുഹൃത്തുക്കളും ചേർന്ന്‌ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ്‌ നടി പറയുന്നത്‌. നിർമ്മാതാവ്‌ എം.പി മോഹനനും സുഹൃത്തുക്കളുമാണ്‌ സംഭവത്തിനു പിന്നിൽ.  പഴനിയിലെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. കൂടുതൽ പേരുകൾ വെളിപ്പെടുത്തുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പോലെ വാതിലിൽ …

മകളുടെ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ, പിതാവും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ

    തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ പിതാവും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശിയായ സന്തോഷ്, ബന്ധു ജിജു, ക്വട്ടേഷൻ ഏറ്റെടുത്ത സൂരജ്, മനു എന്നിവരാണ് പിടിയിലായത്. മണ്ണന്തല പൊലീസാണ് ഇവരെ പിടികൂടിയത്. ഫെബ്രുവരിയിൽ സന്തോഷിന്‍റെ മകൾ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം മകളുടെ സുഹൃത്തായ അനുജിത്ത് ആണെന്ന് പറഞ്ഞാണ് സന്തോഷ് ബന്ധു ജിജുവിന് ക്വട്ടേഷൻ നൽകിയത്. സൂരജും മനുവും രണ്ട് തവണ അനുജിത്തിനെ കൊല്ലാൻ ശ്രമിച്ചു. അനുജിത്തിനെ കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ പൊലീസ് …

കണ്ണൂരിൽ ഫാഷൻ ടെക്നോളജി വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 

  കണ്ണൂർ: ഫാഷൻ ടെക്നോളജി വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്യാശ്ശേരി പൊയ്യിൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ജ്യോതിക കെ.വി ജ്യോതിക(19) ആണ് മരിച്ചത്. കണ്ണൂർ ഫെംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിദ്യാർത്ഥിയാണ്. ജയചന്ദ്രന്റെയും കനകലതയുടെയും മകളാണ്. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് ബിക്കിരിയൻ പറമ്പ് പൊതുശ്മശാനത്തിൽ.

സീതാംഗോളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരണപ്പെട്ടു

  കാസർകോട്: സീതാംഗോളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കുമ്പള മൂളിയടുക്ക ദർബാർകട്ട സ്വദേശി വസന്ത (55) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെ കുമ്പള മുള്ളേരിയ കെ.എസ്.ടി.പി റോഡിൽ സീതാംഗോളി അപ്സര മില്ലിന് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ വസന്തയെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സൂരംബയലിൽ ടൈലറിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു വസന്ത. ശശികലയാണ് ഭാര്യ. ധന്യശ്രീ ഏക മകളാണ്. രവി, ശശികുമാർ, ശസി, വിദ്യ …

ചെങ്കളയിലെ പാചക തൊഴിലാളി സിന്ധുവിന്റെ മരണം; ആത്മഹത്യാപ്രേരണ കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ 

  കാസർകോട്: ചെങ്കളയിലെ പാചക തൊഴിലാളിയായ യുവതി മരിച്ച സംഭവത്തിൽ ആത്മഹത്യാപ്രേരണ കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം പള്ളിക്കൽ സ്വദേശി വിനോദ് എന്ന ഗണേഷ് (43) ആണ് അറസ്റ്റിലായത്. ചെങ്കള പുലിക്കുണ്ട് സ്വദേശിനി സിന്ധു(38) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രതിയെ വിദ്യാനഗർ എസ് ഐ രാമകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം ഏഴിനാണ് സിന്ധുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൊലക്കേസിലും കവർച്ചാ കേസിലും പ്രതിയായ ഗണേഷ് പതിവായി മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നം സൃഷ്ടിച്ചിരുന്നു. കൊല്ലപ്പെട്ട …

ഏഴുമാസം പ്രായമായ കുട്ടിയെ പട്ടാപ്പകല്‍ തട്ടികൊണ്ടു പോയി; കൊണ്ടുപോയത് കുട്ടിയുടെ പിതാവിന്റെ സുഹൃത്ത്; മണിക്കൂറുകള്‍ക്കകം കുട്ടിയെ കണ്ടെത്തിയപ്പോള്‍ സംഭവിച്ചത്

  പയ്യന്നൂര്‍: കാങ്കോല്‍ പപ്പാരട്ടയില്‍ നിന്നും നാടോടിയുടെ ഏഴ് മാസം പ്രായമായ കുട്ടിയെ ഗുഡ്സ് ഓട്ടോയില്‍ തട്ടികൊണ്ടു പോയി. മണിക്കൂറോളം പൊലീസിനെയും നാട്ടുകാരെയും പരിഭ്രാന്തരാക്കിയ ആള്‍ ഒടുവില്‍ പിടിയിലായി. തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ വാടക ക്വാട്ടേര്‍സില്‍ താമസിക്കുന്ന ആളാണ് പിടിയിലായത്. പെരിങ്ങോം പൊലീസ് ചന്തേര പൊലീസിന്റെ സഹായത്തോടെ ആളെ പിടികൂടുകയായിരുന്നു. ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെ പെരിങ്ങോം സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. പപ്പാരട്ടയില്‍ താമസിക്കുന്ന ദമ്പതികളുടെ ഏഴുമാസം പ്രായമായ കുഞ്ഞിനെയാണ് മധ്യവയസ്‌കന്‍ തട്ടിക്കൊണ്ടുപോയത്. ഓട്ടോയില്‍ മടിയിലിരുത്തി ഒരാള്‍ തട്ടിക്കൊണ്ടുപോകുന്നത് …

മകളുടെ മുന്‍പില്‍ കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കേസ്; യുവതിക്ക് ആറുവര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും

  പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്‍പില്‍ കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന കേസില്‍ യുവതിക്ക് കഠിന തടവ്. മലപ്പുറം ചെര്‍പ്പുളശ്ശേരി സ്വദേശിനിക്കാണ് മഞ്ചേരി സ്പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എഎം അഷ്‌റഫ് ആറുവര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ തുക പരാതിക്കാരിയായ കുട്ടിക്കു നല്‍കണമെന്നും വിധിയിലുണ്ട്. 2019 ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവം. കൊണ്ടോട്ടിയിലെ ഭര്‍തൃ വീട്ടില്‍നിന്ന് കുട്ടിയോടൊപ്പം ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവതി എറണാകുളത്തേക്കാണ് പോവുകയായിരുന്നു. യാത്രക്കിടെയാണ് ഒഡിഷ സ്വദേശിയായ ലോചന്‍ നായ്കിനെ പരിചയപ്പെട്ടത്. …