ബോംബ് ഭീഷണി. ഇന്‍ഡിഗോ വിമാനം അടിയന്തിര ലാന്‍ഡിംഗ് നടത്തി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഞായറാഴ്ച്ച ലഭിച്ചത്. തുടര്‍ന്ന് വിമാനം നാഗ്പൂരില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. വിമാനത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് വിമാനം നാഗ്പൂരിലേക്ക് വഴിതിരിച്ചുവിട്ടു. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു. വിമാനത്തിന്റെ കുളിമുറിയില്‍ നിന്ന് കണ്ടെത്തിയ ഒരു കടലാസില്‍ ബോംബ് ഭീഷണി സന്ദേശം എഴുതിയിരുന്നതായി അധികൃതര്‍ പറഞ്ഞു. വിമാനത്താവളങ്ങള്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള വ്യാജ ബോംബ് ഭീഷണികള്‍ അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ട്. ജൂണ്‍ 18 ന് ജയ്പൂര്‍, ചെന്നൈ, വാരണാസി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ 41 വിമാനത്താവളങ്ങള്‍ക്ക് ഇ മെയിലുകളിലൂടെ ബോംബ് ഭീഷണിയുണ്ടായി.