കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 12 കിലോ കുങ്കുമപ്പൂവ് പിടികൂടി

കണ്ണൂർ: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന 12 കിലോ കുങ്കുമപ്പൂവ് എയര്‍പോര്‍ട്ട് പൊലീസ് പിടികൂടി. ദുബായിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ തിങ്കളാഴ്ച രാവിലെ വന്ന യാത്രികനായ കര്‍ണാടക കുടക് സ്വദേശി നിസാര്‍ ബൈഡഗോട്ട അബൂബക്കറില്‍ നിന്നാണ് കുങ്കുമപ്പൂവ് പിടികൂടിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം അന്താരാഷ്ട്ര അറൈവല്‍ ഏരിയയ്ക്ക് പുറത്തുവന്നപ്പോഴായിരുന്നു പൊലീസിന്റെ പരിശോധന. ചെക്ക് ഇന്‍ ബാഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കുങ്കുമപ്പൂവ്.എയര്‍പോര്‍ട്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.സി. അഭിലാഷ്, എ.എസ്.ഐ സന്ദീപ്, സീനിയര്‍ സിവില്‍ പൊലീസ് …

സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ച് യുവ അധ്യാപിക മരിച്ചു; മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു

പുത്തൂർ: സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് യുവ അധ്യാപികക്ക് ദാരുണാന്ത്യം. ഒപ്പം സഞ്ചരിച്ച മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കർണാടകയിലെ പുത്തൂർ മ്യൂറലിന് സമീപം പൊല്യയിലാണ് അപകടം. പുത്തൂരിലെ മണി സമേത കലക് വിസ്ഡം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപിക അനിത(35) ആണ് മരിച്ചത്. കഴിഞ്ഞദിവസം വീട്ടിൽ വീണതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തി മടങ്ങവെയാണ് അപകടം. മകൾക്കൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്നതിനിടെ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ അധ്യാപികയുടെ ദേഹത്ത് …

ഗാനമേള സംഘം സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ചു; രണ്ടുപേർ മരിച്ചു

പത്തനംതിട്ടയിൽ ഗാനമേള സംഘം സഞ്ചരിച്ച വാനും ലോറിയും കൂട്ടിയിടിച്ചു രണ്ട് പേർ മരിച്ചു. പച്ചക്കറി ലോറി ഡ്രൈവർ നീലഗിരി സ്വദേശി അജിത്, വാനിൽ ഉണ്ടായിരുന്ന പുന്നപ്ര സ്വദേശി അഖിൽ എന്നിവരാണ് മരിച്ചത്. പത്തനംതിട്ട കോഴഞ്ചേരി റോഡിൽ പുന്നലത്ത് പടിക്ക് സമീപത്ത് ഇന്ന് പുലർച്ചെയാണ് അപകടം. അപകടത്തിൽ ആലപ്പുഴ മുതുകുളം സ്വദേശി സുർജിത്തിന് ഗുരുതരമായി പരിക്കേറ്റു.കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിൻ്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് പൂർണമായും തകർന്നിട്ടുണ്ട്. കോഴഞ്ചേരിയിൽ …

കർണാടകയിലെ പടക്കശാലയില്‍ സ്ഫോടനം; 2 മലയാളികള്‍ ഉള്‍പ്പെടെ 3 മരണം; 6 പേർക്ക് പരിക്ക്

മഗളൂരു; കർണാടകയിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മുന്നുപേർ മരണപ്പെട്ടു. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്കടിയിൽ പടക്ക നിർമാണ ശാലയിലാണ് സ്ഫോടനം നടന്നത്. മരണപ്പെട്ടവരില്‍ രണ്ട് പേർ മലയാളികളാണ്. മലയാളികളായ സ്വാമി (55), വർഗീസ് (68) എന്നിവരും ഹസൻ സ്വദേശിയായ ചേതൻ (25) ആണ് മരിച്ചത്. ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേർ മലയാളികളാണ്. വേനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന ശാലയില്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. മലപ്പുറം സ്വദേശി ബഷീറിന്റെ ഫാമിലെ …

മലയാളികളുടെ പ്രിയ നടൻ രാജേഷ് മാധവൻ വിവാഹിതനാകുന്നു; വധു അസിസ്റ്റന്റ് ഡയറക്ടർ

കൊച്ചി: മലയാളികളുടെ പ്രിയ നടന്‍ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ രാജേഷ് മാധവന്റെ ജോഡിയായ സുമലത ടീച്ചറെ അവതരിപ്പിച്ച നടി ചിത്ര നായര്‍ ഇരുവരുടേയും ഫോട്ടോ പങ്കുവച്ചു. ഇറ്റ്‌സ് ഒഫീഷ്യല്‍ എന്നു പറഞ്ഞുകൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ദീപ്തി. കാസര്‍കോട് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്. നേരത്തെ ദീപ്തിക്കൊപ്പമുള്ള ചിത്രം രാജേഷ് മാധവന്‍ സോഷ്യല്‍ …