വയനാട്ടില്‍ കാട്ടുതീ; മലയുടെ വിവിധ ഭാഗങ്ങളില്‍ തീപടരുന്നു, ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്ത്

കല്‍പറ്റ: വയനാട്ടിലെ മാനന്തവാടി, പിലാക്കാവ്, കമ്പമലയില്‍ കാട്ടുതീ പടരുന്നു. കാട്ടുതീ പടര്‍ന്ന് മലയുടെ ഒരു ഭാഗം കത്തിയമര്‍ന്നു. തീ കൂടുതല്‍ പരിസര പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്.
സ്ഥലത്തെത്തിയ വനംവകുപ്പ് തീയണയ്ക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, കാട്ടുതീ കൂടുതല്‍ വ്യാപിക്കുകയാണ്. മലകളുടെ വിവിധ ഭാഗങ്ങളില്‍ തീ പടരുന്നുന്നുണ്ട്. തീ ജനവാസ മേഖലയോട് അടുത്തിട്ടുണ്ടെന്ന് സ്ഥലത്തുനിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് ഇവിടെ തീപിടിത്തമുണ്ടായത്. ഒരു മല ഏറെക്കുറെ കത്തിത്തീരുകയും, അടുത്ത മലയിലേക്ക് തീ വ്യാപിക്കുകയുമാണെന്നാണ് വിവരം. വനംവകുപ്പ്, ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നിവ സംയുക്തമായാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നത്. പുല്‍മേടുകളിലാണ് തീപിടിത്തമുണ്ടാതെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page