ഭാര്യ ലോണെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങിയത് പിടിച്ചില്ല; മക്കളുടെ മുന്നിലിട്ട് വെട്ടി ഭര്‍ത്താവ്; ചികില്‍സയിലായിരുന്ന യുവതി മരിച്ചു

തൃശൂര്‍: ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അഷ്ടമിച്ചിറ സ്വദേശിനി ഗ്രീഷ്മ (35) യാണ് മരിച്ചത്. ജനുവരി 29ന് രാത്രിയായിരുന്നു സംഭവം. ഭര്‍ത്താവ് വാസന്‍ (49) ആണ് ഗ്രീഷ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കുടുംബവഴക്കിനെത്തുടര്‍ന്ന് മക്കളുടെ മുന്നില്‍ വച്ച് വാക്കത്തി കൊണ്ട് ഗ്രീഷ്മയെ വെട്ടുകയായിരുന്നു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഗ്രീഷ്മ എറണാകുളത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് മരണത്തിന് കീഴടങ്ങുന്നത്. അതേസമയം ശ്രീഷ്മയെ ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തിയതിന് കാരണം ലോണെടുത്തുവാങ്ങിയ സ്മാര്‍ട് ഫോണാണെന്ന് പൊലീസ്.
സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയായിരുന്നു ശ്രീഷ്മ. വാസനാകട്ടെ പണിക്ക് പോകാതെ വീട്ടിലിരിപ്പാണ് പതിവ്. അതിനിടെ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങിയതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. മറ്റൊരു യുവാവിനെ ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഭാര്യയെ സംശയമായിരുന്ന പ്രതി തര്‍ക്കത്തിനിടെ അടുക്കളയില്‍ നിന്ന് വെട്ടുക്കത്തിയെടുത്ത് വെട്ടുകയായിരുന്നു. മക്കളുടെ നിലവിളികേട്ടാണ് നാട്ടുകാരെത്തിയതും ഗ്രീഷ്മയെ ആശുപത്രിയിലെത്തിച്ചതും. വാസനെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മരണപ്പെട്ടതിനാല്‍ പ്രതിക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തും. അറസ്റ്റിലായതു മുതല്‍ വാസന്‍ റിമാന്റിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page