ഓൺലൈൻ പണം നിക്ഷേപം; ചൈനീസ് തട്ടിപ്പ് സംഘത്തിന്റെ അമിത പലിശ വാഗ്ദാനത്തിൽ വീണത് ആലപ്പുഴയിലെ ഡോക്ടർ ദമ്പതികൾ, നഷ്ടമായത് ഏഴരകോടി, പ്രതികളെ പൊക്കി ഗുജറാത്ത് പൊലീസ്

ആലപ്പുഴ: ഡോക്ടർ ദമ്പതിമാരില്‍നിന്ന് ഓൺലൈനിലൂടെ ഏഴരക്കോടി തട്ടിയെടുത്ത കേസിൽ രണ്ട് ചൈനീസ് പൗരന്മാർ അറസ്റ്റിലായി. തായ്‌വാനില്‍ താമസിക്കുന്ന വെയ് ചുങ് വാൻ, ഷെൻ ഹോ എന്നിവരാണ് അറസ്റ്റിലായത്. ഗുജറാത്ത് പൊലീസ് പിടികൂടിയ പ്രതികളെ കേരളാ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കഴി‍ഞ്ഞ ജൂണിലാണ് തട്ടിപ്പ് നടന്നത്. ഓഹരി വിപണിയിൽ അമിതലാഭം വാ​ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പ്രതികൾ 20 തവണയായാണ് ഡോക്ടർ ദമ്പതികളിൽനിന്ന് പണം തട്ടിയെടുത്തത്. തങ്ങൾ തട്ടിപ്പിനിരയായെന്ന് മനസിലായതിനുപിന്നാലെ ദമ്പതികൾ ചേർത്തല പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവരുടെ പരാതിയുടെ നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് സ്വദേശികളായ അനസ്, പ്രവീഷ്, അബ്ദുൾ സമദ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെ ഇതര സംസ്ഥാനക്കാരായ ഭ​ഗവൽ റാം, നിർമൽ ജയ്ൻ എന്നിവരേയും അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോൾ ചൈന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു റാക്കറ്റാണ് തട്ടിപ്പ് നടത്തിയതെന്ന് കേരളാ പൊലീസ് കണ്ടെത്തിയത്. എന്നാൽ നയതന്ത്രപരമായ ചില പരിമിതികൾ കാരണം ഇവരിലേക്ക് നേരിട്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. പ്രതിയെ ബുധനാഴ്ച ചേർത്തല കോടതിയിൽ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page