കാസർകോട്: ശരത് ലാൽ-കൃപേഷ് സ്മാരകം നിർമ്മിക്കുന്നതിന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി 25 ലക്ഷം രൂപ നൽകുമെന്ന് കർണാടക മുഖ്യമന്ത്രിയും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ഡി കെ ശിവകുമാർ പറഞ്ഞു. ഇന്ത്യയിലെ മുഴുവൻ കോൺഗ്രസുകാരെയും ഒന്നിപ്പിക്കുന്ന വികാരമാണ് ശരത് ലാലും കൃപേഷുമെന്ന് കല്യോട്ട് നടന്ന ആറാം രക്തസാക്ഷിത്വ വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. യുഡിഎഫ് കേരളത്തിൽ ശക്തമായി തിരിച്ചുവരും. കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അക്രമികളുടെയും ഗുണ്ടകളുടെയും സർക്കാർ ആകില്ല. കേരളത്തിലെ ജനങ്ങൾക്ക് ഇവിടുത്തെ ഇടതുമുന്നണി സർക്കാരിനെ മടുത്തു വെന്ന് അദ്ദേഹം പറഞ്ഞു. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, പി കെ ഫൈസൽ,ഷാഫി പറമ്പിൽ, രാജ് മോഹൻ ഉണ്ണിത്താൻ എംപി, കെപിസിസി-ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.
